ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 5820

 

അന്ന് സുക്കൂർ അങ്ങനെ എല്ലാം പറഞ്ഞേലും.. എനിക്കെന്തോ എന്റെ മകൾ അതിൽ തെറ്റുകാരി അല്ല എന്ന് ഉറപ്പുള്ളത് പോലെ.. ഇനി അവളും കൂടേ അറിഞ്ഞിട്ടാണെൽ.. നിന്റെ അരികിൽ ഒമ്പത് മാസം തികയുന്നത് വരെ ഇരിക്കുമോ.. നീ ഇല്ലാത്ത സമയം ഞങ്ങളെ പൊന്നു പോലെ നോക്കി കൊണ്ട് നടക്കുമോ.. വീർത്തു വരുന്ന വയറും വെച്ച്…

 

അവൾ അതിൽ തെറ്റുകാരി അല്ല.. ഇതെല്ലാം നിന്റെ മാമന്റെയും അജ്‌മലിന്റെയും കളിയാണ്..

 

നീ എന്റെ മോളെ വെറുക്കരുത്.. ഇന്നത്തെ നിന്റെ ഉയർച്ചക് അവൾ മാത്രമാണ് കാരണം.. നിന്നിൽ കുറച്ചു വാശിയും പക്വതയും ഉണ്ടാക്കുവാൻ അവൾക് കഴിഞ്ഞു..

 

നിന്റെ വിശേഷങ്ങൾ അറിയുവാൻ എനിക്ക് ഫോൺ വിളിക്കുമ്പോൾ അരികെ തന്നെ ഇരിക്കുമായിരുന്നു…പക്ഷെ നീ ഒരു വട്ടം പോലും അവളെ കുറിച്ച് ചോദിച്ചില്ല…

 

ഫോൺ വെക്കുമ്പോയെല്ലാം എന്റെ മുഖത്തേക് നിർവികരതയോടെ നോക്കുന്ന ഒരു പെണ്ണിനെ ഞാൻ കഴിഞ്ഞ കുറച്ചു മാസമായി ഞാൻ കാണുന്നുണ്ട്.. അതെന്റെ മോളായിരുന്നു…””

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.