ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 5820

 

“”എന്നിട്ടെന്തെ എന്നെ കാണാൻ വരാത്തെ…”””

 

“”വരും.. ഉപ്പാക് നല്ല കുറ്റബോധം ഉണ്ട്‌.. മോളെ ജനലിന്റെ ഇടയിലൂടെ നോക്കുന്നത് ഞാൻ കണ്ടിരുന്നു.. നമുക്ക് രാവിലെ പോകാം..””

 

“”ഇനിയും ആ അജ്മൽ വരുമോ…””

 

“”ഹേയ് ഇല്ല.. അവന് നല്ല മുട്ടൻ പണി കിട്ടി…””

 

“”അത് എന്ത്‌ പണി..”””

 

“”നിന്റെ പഴയ കൂട്ടുകാരൻ ഇല്ലേ…””

 

“”ആര്…””

 

“”നിങ്ങളെ രണ്ടു പേരുടെയും ഹംസം…””

 

“”ഹംസേ.. ഏത് ഹംസ..””

 

“”ഹംസ അല്ലേടി.. അബോക്കർ എന്റെ പൊന്നെ ഞാൻ ഒന്നും പറഞ്ഞില്ല..””

 

“”ഇല്ല ഇല്ല ബാക്കി പറ നീ പറഞ്ഞത് മറ്റേ ഹംസ ആണല്ലേ…””

 

ഞാൻ അവളെ ഒന്ന് കടുപ്പത്തിൽ നോക്കി..

 

“”എന്തെ…. ദൂതൻ അല്ലെ…””

 

“”ഹാവൂ മനസിലാക്കി കളഞ്ഞു…””

 

“”എന്നിട്ട്…””

 

“”ആ നിനക്ക് ആളെ മനസിലായോ..””

 

“”ഹ്മ്മ്.. ജാബിറല്ലെ…””

 

“”അള്ളോ.. എല്ലാവരെയും നല്ല ഓർമ്മ ഉണ്ടല്ലോ…””

 

“”നീ ബാക്കി പറ കളിയാകാതെ..””

 

“”ആ.. ജാബിറെന്നെ.. അജ്‌മൽ കഴിഞ്ഞ പ്രാവശ്യം ഇവിടെ നിന്നു പോകുമ്പോൾ അവനൊരു പണി കൊടുത്തു.. കുറച്ചു മയക്കു മരുന്ന് ഒരു കവറിൽ ആക്കി കൊടുത്തു വിട്ടു.. അത് അവിടെ പിടിച്ചു.. പത്തു കൊല്ലം തടവ് ഉണ്ടെന്ന കേട്ടത്..””

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.