ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 5820

 

“”പോടാ.. ഇത് അതൊന്നും അല്ല..””

 

“”അങ്ങനെ ആണേൽ നീ പറഞ്ഞോ.. ഞാൻ കേൾക്കാം…””

 

“”ഇല്ല പറയുന്നില്ല.. ഇനി നീ എന്റെ മുന്നിൽ വന്നിട്ട് മാത്രമേ ഞാൻ ചോദിക്കൂ..””

 

ഒന്ന് കൊഞ്ഞനം കുത്തി ആയിരുന്നു അവളുടെ മറുപടി..

 

പെട്ടന്ന് മോളുടെ കരച്ചിൽ കേട്ടു… പാൽ കുടിക്കുവാൻ ആണെന്ന് തോന്നുന്നു നാജിയെ വിളിച്ചത് ആണ്…

 

വെളിച്ചം ഉള്ളത് കൊണ്ട് അവൾ കണ്ണ് തുറക്കുവൻ ശ്രെമിക്കുന്നുണ്ട്…പക്ഷെ നാജി കുഞ്ഞിന് പാൽ കുടിക്കുവാൻ കൊടുത്തു മെല്ലെ തട്ടി തട്ടി ഉറക്കുവാൻ തുടങ്ങി…

 

“”അല്ല ഇനി എപ്പോഴാ ഇങ്ങോട്ട്…””

 

അവൾ പെട്ടന്നായിരുന്നു ചോദിച്ചത്…

 

“”ഇനി നിന്റെ കല്യണത്തിന്.. എന്തെ..””

 

ഞാൻ കുറച്ചു ഗൗരവതിൽ തന്നെ പറഞ്ഞു..

 

“”ആ അത് നല്ലതാ.. ഒരു സാക്ഷിയുടെ കുറവ് ഉണ്ടെന്ന് പറഞ്ഞിരുന്നു ഉപ്പ.. അത് പിന്നെ എക്സ് കെട്ടിയോൻ ആകുന്നത് തന്നെയല്ലേ എന്ത് കൊണ്ടും നല്ലത്..””

 

ഉരുളക്കുപ്പേരി പോലെ മറുപടി കിട്ടിയപ്പോൾ ഞാൻ നിർത്തി…

 

“”ഉമ്മാ വയറു നിറഞ്ഞു…””

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.