ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 5820

 

സുറുമി നാജിയുടെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട്..

 

“”ഡോക്ടർ എന്ത്‌ പറഞ്ഞു.””

 

എന്നെ കണ്ട ഉടനെ തന്നെ അവൾ ചോദിച്ചു..

 

“”കുഴപ്പമൊന്നുമില്ല.. ഉറക്കം ഉണർന്നാൽ കൊണ്ട് പോകാമെന്നു പറഞ്ഞു…””

 

വളരെ പതിയെ നാജിയുടെ കണ്ണുകൾ തുറന്നു വരുന്നതായി ഞാൻ കണ്ടു.. ആ സമയം തന്നെ.. ഇനി നിങ്ങൾ കാര്യങ്ങൾ എല്ലാം പറയൂ എന്നും പറഞ്ഞു സുറുമി മോളെയും കൊണ്ട് പുറത്തേക് പോയി…

 

“”നാജി.. നാജി..””

 

ഞാൻ മെല്ലെ അവളുടെ കവിളിൽ തട്ടി കൊണ്ട് ഉണർത്തുവാൻ തുടങ്ങി…

 

കണ്ണുകൾ സാവധാനം തുറന്നു നാജി എന്നെ തന്നെ നോക്കി കിടക്കുകയാണ്…

 

ഏതോ ഒരു അത്ഭുത ലോകത്തു എത്തിയത് പോലെ…

 

“”എന്താടി പെണ്ണെ ഇങ്ങനെ നോക്കുന്നത്.. നിനക്ക് ഒരു സർപ്രൈസ് തരാമെന്ന് കരുതി വന്നപ്പോൾ നിന്റെ ബോധവും പോയി ആളെ പേടിപ്പിച്ചു…””

 

മൂന്നാലു അടികൾ ആയിരുന്നു അതിനുള്ള മറുപടി.. കവിളിൽ തന്നെ.. പെട്ടന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് കവിളിലും മുഖത്തും ഒരുപാട് ഉമ്മകൾ തരുവാൻ തുടങ്ങി.. ബാവു എന്ന് വിളിച്ചു കൊണ്ട്…

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.