ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 5820

 

ദിവസങ്ങൾ മാത്രം കണ്ടു പരിചയമുള്ള എന്റെയും എന്റെ മാത്രം ബാവുവിന്റെയും കുഞ്ഞു മാലാഖയെ ഓർത്തു കൊണ്ടായിരുന്നു ഇന്നലെകൾ തള്ളി നീക്കിയത്.. അവളെ ഒന്ന് വാരി പുണരുവാൻ ഒരുപാടൊരുപാട് ആഗ്രഹിച്ചുവെങ്കിലും ലോകം മഹാമാരിയുടെ കൂടേ ആയത് കൊണ്ട് ആരും എന്നെ കൊണ്ട് കാണിച്ചില്ല… എന്തിന് എന്നെ കാണുവാൻ പോലും ആരും ഇത് വരെ വന്നിരുന്നില്ല… ഉപ്പയോ ഉമ്മയോ ആരും തന്നെ…

 

എന്റെ ബാവുന്റെ ഉമ്മയും ഉപ്പയും.. അവർക്ക് എന്നോട് വെറുപ്പാകുമോ.. അതായിരിക്കുമോ അവർ എന്നെ കാണുവാൻ വരാതെ ഇരുന്നത്..

 

എന്റെ ഉപ്പയും ഉമ്മയും വന്നില്ലേൽ പോലും ബാവുവിന്റെ ഉമ്മ വരാതെ ഇരിക്കുമോ…

 

വരില്ല.. വരാൻ പറ്റില്ല.. അവരുടെ പുന്നാര മകനെ കുത്തി കൊന്ന ദുഷ്ട അല്ലെ ഞാൻ.. ആർക്കോ വേണ്ടി എന്നത് പോലെ എന്റെ കണ്ണിൽ നിന്നും കുറച്ചു കണ്ണുനീർ പുറത്തേക്കൊഴുകി…

 

അവരെ പോലെ തന്നെ ഒരുപാട് പേരുടെ മുഖം മുന്നിലേക്ക് വരുന്നു.. ആരെയെല്ലാമോ ഫേസ് ചെയ്യാൻ പേടി ഉള്ളത് പോലെ… പേടിയല്ല.. ഒരുതരം മരവിപ്പ് മനസിൽ നിറയുന്നു…എല്ലാം എന്റെ തെറ്റായിരുന്നു… എന്റെ മാത്രം തെറ്റുകൾ…

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.