ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

ഓരോ ഇടനാഴികൾ കഴിയുമ്പോഴും കൊണ്ട് പോകുവാൻ വരുന്നവരെ കാണുവാനുള്ള മോഹമുണ്ടെലും എന്റെ മനസിനെ മറ്റെന്തോ പിന്തിരിക്കുന്നത് പോലെ…

 

കണ്ണിന്റെ കാഴ്ച എന്തോ മറക്കുന്നത് പോലെ.. കണ്ണുനീർ തുള്ളികൾ തന്നെ…കാലുകളുടെ ചലന വേഗത കുറഞ്ഞു വരുന്നു.. ഇനി ഒരു ഫ്ലോർ കൂടേ ഇറങ്ങുവാനുണ്ട്.. അവിടെയാണ് എന്റെ സ്വാതന്ത്ര്യം.. ആറു മാസം ചങ്ങലയിൽ ഇട്ടത് പോലുള്ള ജീവിതത്തിൽ നിന്നും അല്ലേൽ ഒരു ജയിലിൽ നിന്നും ജീവപര്യന്തം കഴിഞ്ഞിറങ്ങുന്ന തടവ് പുള്ളിയെ പോലെ…

 

ഗ്രൗണ്ട് ഫ്ലോറിലേക് ഇറങ്ങുന്നതിനിടയിൽ നാജിയുടെ മുന്നിലെ ആ സ്റ്റെപ്പുകൾക് അരികിലൂടെ ഒരു കുഞ്ഞു പെൺകുട്ടി, അവളുടെ കുഞ്ഞി കാലുകൾ നിലത്തു ഉറക്കാത്തത് പോലെ ഓടുന്നുണ്ട്.. ഓടുകയല്ല.. അവൾ പയ്യെ പയ്യെ നടക്കുകയാണ്.. കുഞ്ഞി കാലുകൾ നിലത്ത് ഉറക്കാത്തത് പോലെ.. മുന്നിലെ വിരലുകളിൽ ഊന്നി മുന്നോട്ടും പിറകോട്ടുമായി നടക്കുന്നു…കുഞ്ഞു വീണു പോകുമോ എന്ന് പോലും തോന്നുന്നു.. അവളിങ്ങനെ ചിരിച്ചു കൊണ്ട് കയ്യിൽ പിടിച്ച കുഞ്ഞു പാവയുമായി അങ്ങോട്ടുമിങ്ങോട്ടുമായി നടക്കുന്നു…..

 

““ഹംന…””

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.