ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

താഴെക്കു കൂപ്പുകുത്തിയ ബിസിനസ് പച്ചപിടിപ്പിക്കുക.. ഞാൻ ഒന്നുമാകില്ല എന്ന് കരുതിയ സുക്കൂർ മാമന്റെ മുന്നിൽ നിവർന്നു നിൽക്കുക… അത് തന്നെ ആയിരുന്നു ലക്ഷ്യം… അതിന് വേണ്ടിയുള്ള ജീവിതത്തിലെ രണ്ടാമത്തെ ഓട്ടം അവിടെ തുടങ്ങി…

 

ഒരു പ്ലാറ്റ് ഫോം ഉള്ളത് കൊണ്ട് തന്നെ നിവർത്തി എടുക്കുക എന്നൊരു ജോലിയെ ഉണ്ടായിരുന്നുള്ളു.. പോയ ബിസിനസ് എല്ലാം അതിനെക്കാൾ വേഗത്തിൽ തിരികെ കൊണ്ട് വരുവാൻ കഴിഞ്ഞു.. ഉറക്കമില്ലാത്ത രാത്രികൾ..

 

കൊറോണ ആയത് കാരണം സൂപ്പർ മാർക്കറ്റിലേക്കും ഹൈപ്പർ മാർക്കറ്റിലേക്കും ജനങ്ങൾ കുറഞ്ഞ സമയത്തേക്കെങ്കിലും സാധനങ്ങൾ വാങ്ങുവാൻ വരുന്നുണ്ടായിരുന്നു.. പാക്ക്ഡ് ഐറ്റം ആയത് കൊണ്ട് മാർക്കറ്റിൽ വളരെ പെട്ടന്ന് സ്ഥാനം പിടിച്ചു…

 

മെല്ലെ മേഖല ഒന്ന് വിപുലീകരിച്ചു.. മിഡിലീസ്റ്റ്… മലയാളത്തിന്റെ പ്രോഡക്റ്റ് അവിടെ ചൂടപ്പം പോലെ വിറ്റഴിയും… അവിടുത്തെ ചുമതല രണ്ടു ഇക്കാക്കാമാരുടെ ചുമലിൽ ഇട്ടു കൊടുതു.. അവരുടെ ബന്ധങ്ങൾ മിഡിലീസ്റ്റിൽ പെട്ടന്നുള്ള വളർച്ചക്ക് കാരണമായി.. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തന്നെ ഡ്രീംസ് നാട്ടുകാരുടെ ഇടയിൽ വളരെ ശ്രദ്ധ ആകർഷിച്ചു..

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.