ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

എന്നെ കണ്ട ഉടനെ മനാഫിന്റെ ഉമ്മ കരഞ്ഞു കൊണ്ട് ഓടി വന്നു.. അവന്റെ ഉമ്മ ഞങ്ങളുടെയും ഉമ്മ തന്നെ അല്ലെ.. എന്നും അവനുള്ള ഷെയർ ആ വീട്ടിൽ എത്തിക്കാൻ ഞങ്ങൾ നാലു പേരും തീരുമാനം എടുത്തിരുന്നു…

 

പക്ഷെ അവർക്ക് അതായിരുന്നില്ല വേണ്ടത്…

 

അതിനും ഒരു മാർഗം ഉണ്ടായിരുന്നു.. മനാഫിനു പകരം ആകില്ലേലും ഞങ്ങൾ നാല് പേരും അവന്റെ കുടുംബത്തെ ഞങ്ങളുടെ കുടുംബത്തോട് ചേർത്തു… ഉമ്മയെയും ഉപ്പയെയും പോലെ തന്നെ… അവർക്ക് മനാഫ് ആയി തന്നെ…

 

ഇതിൽ കൂടുതൽ എങ്ങനെയാ ഞങ്ങളുടെ ചങ്കിനെ സന്തോഷിപ്പിക്കുക…

 

 

❤❤❤

 

ഒരു ദിവസം ഞാൻ നാജിയുടെ ഫോണിലേക്കു വിളിച്ചു… വീണ്ടും ബാംഗ്ലൂരിലേക് പോകുവാനുള്ള സമയം ആയിട്ടുണ്ട്.. പക്ഷെ അവളുടെ ഫോൺ ഇപ്പോഴും ഓഫ്‌ തന്നെ ആയിരുന്നു..

 

മാറ്റാരുടെയെങ്കിലും ഫോണിലേക്കു വിളിക്കാമെന്ന് വെച്ചാൽ ആരാണ് എടുക്കുക എന്ന ഒരു സംശയം.. അതിനാൽ തന്നെ അവളുടെ ഉമ്മയുടെയും ഇത്താത്തയുടെയും ഫോണിലേക്കു ഞാൻ വിളിച്ചില്ല…

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.