ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6263

 

നല്ല ഉസിരുള്ള രണ്ടു പോത്തിനെ തന്നെ ആയിരുന്നു അറുത്തത്.. മോളെ ആദ്യ ചടങ്ങിൽ ഉമ്മയെയും ഉപ്പയെയും അവിടെ കൊണ്ടാക്കി.. കൂടെ ഇത്താത്തമാരും ഉണ്ടായിരുന്നു… ഞാൻ പതുകെ ഒരു അന്യനെ പോലെ ആ വീട്ടിൽ നിന്നും കുറച്ചു മാറി പുറത്ത് നിന്നു…

 

മോളെ കരച്ചിലിന്റെ ശബ്ദം പുറത്തേക് കേൾക്കുന്നുണ്ട്.. അവളെ മടിയിലേക് വെച്ച് ഒസ്സാന്റെ അടുത്തേക് നീട്ടി പിടിച്ചിരിക്കുവാൻ കൊതി ഏറെ ഉണ്ടായിരുന്നെങ്കിലും മനസ് ബലമില്ലാത്ത പോലെ.. ഞാൻ ഒരു അന്യൻ ആയത് കണക്കെ ആയി…

 

അറവിന്റെ ഇറച്ചി എല്ലാ വീടുകളിലും ഞാനും ആഷിക്കും സുജിത്തും അഭിയും തന്നെ ആയിരുന്നു എത്തിച്ചത്…

 

മനാഫിന്റെ വീടിന്റെ അടുത്തെത്തിയപ്പോൾ ഞാൻ ഒന്ന് നിന്നു..

 

ഏത് സമയവും കയറി ചെല്ലുവാൻ കഴിഞ്ഞിരുന്ന വീടായിരുന്നു അത്.. അവന്റെ ഉമ്മയെ കാണുവാൻ മനസ്സിൽ ധൈര്യം പോര…

 

ആഷിക് തന്നെ എന്നെയും കൂട്ടി അങ്ങോട്ട്‌ കടന്നു… ആ വീടിന്റെ വെളിച്ചം കെട്ടത് പോലെ ആയിരുന്നു.. മനാഫ് പോയതിൽ പിന്നെ അവരൊന്നും നേരാംവണ്ണം ഭക്ഷണം പോലും കഴിച്ചിട്ടില്ല.. ഉമ്മയൊക്കെ ആകെ ക്ഷീണം ബാധിച്ചു എല്ലും തോലുമായിട്ടുണ്ട്…

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.