ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന സങ്കർഷാവസ്ഥ മറി കടക്കുവാൻ ഇങ്ങനെ ചില പൊടികൈകൾ പ്രേയോജനം ചെയ്യും.. അത് അവരുടെ മുഖത്തു കാണുവാൻ സാധിക്കുന്നുമുണ്ട്…

 

“””അതിന് എന്തുവാട… ഇടക്ക് ഒന്നു രണ്ടെണ്ണം വിടാം…”””

 

ഡോക്ടർ എന്നോട് കളിയായി പറഞ്ഞു..

 

“”എന്റെ ഡോക്ടറെ എന്റെ ചെറുക്കനെ നാശമാക്കരുത്..””

 

ഉമ്മ ആയിരുന്നു…

 

“”ഇല്ല ഉമ്മാ.. ഉമ്മാന്റെ മോനോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല… അതൊക്കെ പോട്ടെ… റസ്റ്റ്‌ എടുക്കണം…ഇന്ന് ഇറങ്ങിപോയ പോലെ പോകരുത്.. ഉമ്മ നിങ്ങള് വേണം ശ്രദ്ധിക്കാൻ..””

 

എന്നോടും ഉമ്മയോടുമായി ഡോക്ടർ പറഞ്ഞു…

 

“”എന്നാൽ ഇന്ന് ഡിസ്ചാർജ് ചെയ്യാം..””

 

അതും പറഞ്ഞു ഡിസ്ചാർജ് ഷീറ്റിൽ എനിക്കുള്ള മരുന്ന് എഴുതി തന്നു ഡോക്ടർ റൂമിൽ നിന്നും പോയി…

 

 

 

❤❤❤

 

എന്നെ ഡിസ്ചാർജ് ചെയ്തപ്പോൾ ആയിരുന്നു ഞാനതറിഞ്ഞത്…

 

ട്രീറ്റ്മെന്റ് ശരിയല്ല എന്നും പറഞ്ഞു നാജിയെ ഹോസ്പിറ്റലിൽ നിന്നും അവളുടെ ഉപ്പ മാറ്റിയിരുന്നു. അവൾ ജോലി ചെയ്തിരുന്ന ഹോസ്പിറ്റല സ്റ്റാഫുകൾ അവളെ ശ്രദ്ധിക്കാതെ ഇരിക്കുമോ..

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.