ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

ഉമ്മയുടെ ശബ്ദത്തിൽ സങ്കടം കുമിഞ്ഞു കൂടി.. ഗദ്ഗദം പോലെ പുറത്തേക് വന്നു…

 

“”ഉപ്പ ഒന്നും പറഞ്ഞില്ലേ ഉമ്മാ…””

 

“”പറഞ്ഞു.. ഒരു വാക് പോര് പോലും വീട്ടിൽ നടന്നിരുന്നു.. സുക്കൂർ മാമൻ വിട്ട് കൊടുക്കില്ല എന്നായപ്പോൾ അവസാനം പറഞ്ഞു…നിന്റെ മോളെ ആർക് വേണേലും കൊടുത്തോ പക്ഷെ അത് എന്റെ മകനെ ഖബറിൽ കിടത്തിയതിന് ശേഷം മാത്രം.. അത് മാത്രമല്ല അവൾ പ്രസവിക്കുന്ന കുഞ്ഞിനെ ഞങ്ങളുടെ അരികിൽ ഏൽപ്പിക്കാനും പറഞ്ഞു…””

 

“”അത് പൊളിച്.. നല്ല ഉപ്പ..””

 

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

 

“”നിനക്കിപ്പോഴും ചിരിക്കാൻ കഴിയുന്നുണ്ടോ..””

 

ഉമ്മ എന്റെ മുഖത്തേക് അത്ഭുതത്തോട് കൂടേ നോക്കി കൊണ്ട് ചോദിച്ചു…

 

“”അതിന് എന്താ ഉമ്മാ.. എല്ലാം മുകളിൽ തീരുമാനം എടുത്തവന്റെ വിധി.. അവൻ ഇച്ഛിക്കുന്നത് അല്ലാതെ ഈ ലോകത്തു ഒന്നും സംഭവിക്കില്ല…””

 

ഞാൻ ഒരു പുഞ്ചിരി യോടെ പറഞ്ഞു നിർത്തി…

 

“”ഹ്മ്മ്.. അതും ശരിയാണ്… പിന്നെ… നീ ഇപ്പോൾ എഴുന്നേറ്റത് നിന്റെ മാമന് ഇഷ്ട്ടപെട്ടില്ല.. അതാണ് നിന്നോട് മിണ്ടാതെ പോയത്..””

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.