ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

“”മോനെ.. ഞാൻ നിന്നോട് എന്ത്‌ പറയും…എങ്ങനെ പറയും…””

 

“”ഒരു മകനോട് അവന്റെ ഭാര്യയെ..””

 

സംസാരിക്കാൻ കഴിയാതെ ഉമ്മ ഒന്ന് വിക്കി… പിന്നെ വീണ്ടും തുടർന്നു…

 

“””എന്റെ മരുമകളെ എന്നിൽ നിന്നും അടർത്തി മാറ്റുവാൻ വന്ന നിന്റെ മാമനോട് ഞാൻ കുറെ ഏറെ വാദിച്ചു നോക്കി.. പക്ഷെ… അവർ എല്ലാം ഉറപ്പിച്ചായിരുന്നു വന്നത്…

 

അന്ന് നിങ്ങളുടെ കല്യണത്തിന് നീയും അവളും ഇഷ്ട്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചിരുന്നില്ല.. കാരണം ഞാൻ അന്നും എന്റെ കുഞ്ഞിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞിരുന്നു.. എന്റെ ബാവു അങ്ങനെ ചെയ്യില്ല എന്ന്…

 

പക്ഷെ പതിയെ പതിയെ നിന്റെ ജീവൻ അവളും അവളുടെ ജീവൻ നീയും ആയത് കണ്ടപ്പോൾ തോന്നി നിങ്ങൾ ഇഷ്ട്ടത്തിലായിരുന്നിരിക്കാം.. എന്റെ മനസിൽ അങ്ങനെ തോന്നി എന്നതാണ് സത്യം…

 

ഇന്നലെ വരെ എന്റെ മോൻ ഹോസ്പിറ്റലിൽ ആയി ഇന്നോ നാളെയോ മുകളിലേക്കു പോകുമെന്ന് ഉറപ്പായി കിടന്നപ്പോൾ ഉമ്മക്കും അവരുടെ വാശിക്കു മുന്നിൽ ഒന്നും പറയാൻ കഴിഞ്ഞില്ല… അത്രമേൽ നിന്റെ ജീവൻ ഞങ്ങളിൽ നിന്നും അകന്നിരുന്നു.. അതിൽ പിന്നെ എന്റെ മോൾ ഒറ്റക്കാകുമെന്ന ഓർത്തപ്പോൾ.. ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികളോടോ വാക്കുകൾ ഇടർച്ച വന്നു ഉമ്മ നിർത്തി…

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.