ഒന്നും ഉരിയാടാതെ അവസാന ഭാഗം [നൗഫു] 6316

 

ഞാൻ വരുന്നത് കണ്ടപ്പോൾ തൊട്ടടുത്തു തന്നെ നിൽക്കുന്ന ആഷിക് ഉമ്മയെ വിളിച്ചു കാണിച്ചു…

 

ഉച്ചക്ക് നേരിയ ബോധത്തോടെ ഉണർന്നപ്പോ ഒരു നോക്ക് മാത്രം കണ്ടതാണ് ഉമ്മയെ… അന്നേരം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.. മനാഫിന്റെ കബറിന് അടുത്ത് ഇരിക്കുന്ന സമയം ഒന്ന് രണ്ടു വട്ടം ഉമ്മ ഫോൺ വിളിച്ചെങ്കിലും എടുക്കുവാൻ കഴിഞ്ഞിരുന്നില്ല…

 

എന്നെ കണ്ട ഉടനെ തന്നെ ഉമ്മ അരികിലേക് ഓടി വന്നു കെട്ടി പിടിച്ചു… കൂടേ നാജിയുടെ ഉമ്മയും.. അവരുടെ മുഖത്തും ഞാൻ സന്തോഷം കാണുന്നുണ്ട്…

 

വാക്കുകൾ കിട്ടാതെ ഉമ്മ എന്നെ കെട്ടിപിടിച്ചു കരയുവാൻ തുടങ്ങി… എന്ത്‌ പറഞ്ഞു ആശ്വാസം നൽകുമെന്നറിയാതെ ഉമ്മയുടെ ചുമലിൽ കൈ വെച്ചു ഞാൻ നിന്നു… പിന്നെ അതൊരു തേങ്ങലായി എന്റെ ഉള്ളിൽ നിന്നും പുറത്തേക് ചാടി.. ആനന്ദമോ ഉള്ളിലെ സങ്കടമോ…

 

ആ സമയം തന്നെ നാജിയുടെ ഉമ്മ കുഞ്ഞിനെ എടുക്കുവാൻ ആയി വാർഡിലേക് പോയിരുന്നു…

 

ഒരു പിങ്ക് ടവലിൽ പൊതിഞ്ഞു കൊണ്ട് രണ്ടു ദിവസം മാത്രം പ്രായമായ എന്റെ മോളെയും എടുത്തു ഉമ്മ അരികിലേക് വന്നു…

 

Updated: September 25, 2021 — 5:54 pm

98 Comments

  1. ചില പൊരുത്തക്കേടുകൾ ഉണ്ട്… പലതും പൂർണ്ണം ആയില്ല…” ഇനി എന്നെ വിളിക്കാൻ ശ്രമിച്ചാൽ ഞാനും ഈ നമ്പറും ഉണ്ടാകില്ല” എന്ന് പറഞ്ഞിരുന്നു… അതെന്താണെന്ന് മനസ്സിലാവില്ല.. അത് പോലെത്തന്നെ വേറെന്തോ പോലെ… പെട്ടെന്ന് അവസാനിപ്പിച്ച പോലെ…

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു

  2. കഥ കൊള്ളാം പക്ഷേ ഒരു ഫിനിഷിങ് ഇല്ലാതെ പോലെ തോന്നി . ചില characters ഒന്നും കമ്പ്ലീറ്റ് ആവാത്തപോലെ . ചെലപ്പോൾ എന്റെ തോന്നൽ ആവാം . ബട്ട് ടോട്ടൽ ആയത് അടിപൊളി ആയിട്ടുണ്ട് .

  3. ഒരുപാട് വിഷമാനവും സന്തോഷവും തോന്നുന്നുണ്ട്. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു situationil ഓടെ പോകുന്ന കൊണ്ടാകാം ഈ കഥവായിച്ചപ്പോൾ ഒക്കെ തോന്നിയേ. ഒരുപാട് നന്ദി. മനസിലെ ഒരുപാട് കുറ്റബോധങ്ങൾ മാറ്റി എടുക്കണം എന്നു തോന്നുന്നു. ഒരുപാട് തവണ കണ്ണിൽ നിന്നും കണ്ണീരു വന്നിരുന്നു. പോയ സന്തോഷവും സമാധാനവും തിരിച്ച കിട്ടിയതു പോലെ തോന്നുന്നു. നന്ദി

  4. ?✨N! gHTL?vER✨?

    Ikkaaa????
    Ingal kasari.. First class ezhuth with chunk pollikkana romance um…onnu parayanilla.. Aa kayyu ing konda .. Oru ?????

  5. ഇക്കാ…

    വളരെ മനോഹരമായി തന്നെ അവസാനിച്ചതിൽ ഏറെ സന്തോഷം?. ഒരു മുസ്ലിം ഫാമിലി തീം ഉള്ള കഥ ഞാൻ ആദ്യമായിട്ടാവും വായിക്കുന്നത്. ചില വാക്കുകൾ ഒന്നും മനസ്സിലായിരുന്നില്ല. പിന്നെ സംശയം ഉള്ളത് നുമ്മടെ ഒരു ചങ്കിനോട് ചോദിച്ചാണ് സെറ്റാക്കിയത്. അതുകൊണ്ട് തന്നെ ഈ കഥ ഞാൻ മറക്കാൻ സാധ്യതയില്ല. കഥ ഒത്തിരി ഇഷ്ടായി. നാജിയും ബാവുവും സൂപ്പർ..!❣️ അപരാജിതൻ വന്നിട്ടും വായിച്ചിട്ടില്ല. ഈ കഥ ആദ്യം മുഴുവനാക്കണമെന്ന് തോന്നി. ഇനി അത് പോയി വായിക്കട്ടെ..!

    ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️

  6. കാക്കാ…

    അങ്ങനെ അപരാജിതൻ പോലും വായിക്കാതെ ഇത് തീർത്തു…

    മിനിഞ്ഞാന്ന് തുടങ്ങിയത് ആണ് ഇപ്പോഴാണ് തീർന്നത്… എല്ലാം ഒരുമിച്ച് വായിച്ച് തീർത്തു…

    ഇനി സുഖമായി ഒന്ന് ഫ്രീ ആയിട്ട് വേണം അപരാജിതൻ വായിക്കാൻ…

    കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു. കുറെ കരയിപ്പിച്ചു അതിന് ഞാൻ പകരം വീട്ടും…..

    ♥️♥️♥️♥️♥️♥️♥️

Comments are closed.