എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2375

 

“നിച്ചു.. മോനേ..

 

എന്നും എന്നെ കാണുമ്പോൾ വിളിക്കാറുള്ള സ്നേഹം നിറഞ്ഞ ശബ്ദം എന്റെ ഉള്ളിലേക്കു കയറി.. എന്തോ എന്നറിയാത്ത ഒരു ഫീലിംഗ് ഹൃദയം സന്തോഷം കൊണ്ട് തുളുമ്പി…

 

ഉപ്പാന്റെ കൈകൾ എന്നെ ചേർത്തു പിടിച്ചു.. കയ്യിലുള്ള ഗ്ലാസ് എനിക്ക് കുടിക്കുവാനായി നീട്ടി…”

 

പാലിനെക്കാൾ നിറവും, തേൻ പോലെ മധുരവുമായ ആ വെള്ളം കുടിച്ചപ്പോൾ എന്റെ ഉള്ളിലെ വേദനയും, ക്ഷീണവും എങ്ങോ മറഞ്ഞു പോയി…

 

ഉപ്പ എന്റെ കൈ പിടിച്ചു ആ റൂമിൽ നിന്നും ഇറങ്ങി എന്നെയും കൊണ്ട് മുന്നോട്ട് നടന്നു…

 

 

പെട്ടന്ന് ഒരു സ്വപ്നം കണ്ടത് പോലെ ഞാൻ ഞെട്ടി എഴുന്നേറ്റു..

 

കണ്ണ് തുറന്നു നോക്കിയപ്പോൾ ഇത് വരെ കൂടേ കണ്ട ഉപ്പയെ കാണുന്നില്ല…

 

എനിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാനായി നെഞ്ചിലും തുടയിലും ഞാൻ കൈ വെച്ച് നോക്കി…ഇല്ല ഒന്നും സംഭവിച്ചിട്ടില്ല..

 

എന്റെ കുപ്പായവും ഞാനിട്ട പാന്റുമെല്ലാം അത് പോലെ തന്നെയുണ്ട്…

 

++++

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.