ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 221

“അപ്പൊ ഇനി ഒന്നും ചോദിക്കാനില്ലല്ലോ… നിങ്ങൾ പോയിരുന്നെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ ജോലി ചെയ്യാമായിരുന്നു ”

ദേവൻ പറഞ്ഞ് നിർത്തിയതും എല്ലാവരും പിരിഞ്ഞു തുടങ്ങി

തിരിഞ്ഞു നടന്ന ഗംഗ കുറച്ചു ദൂരം ചെന്നതിന് ശേഷം ഒരിക്കൽക്കൂടി ദേവനെ തിരിഞ്ഞു നോക്കി , അവളെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ദേവനും അത് കണ്ടു

ദേവൻ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടതും അവന്റെ നേരെ നോക്കി ചിറി കോട്ടിക്കൊണ്ട് അവൾ നടന്നു നീങ്ങി

കുറച്ചു മാറി ജീപ്പിന്റെ അരികിൽ നിന്ന രാജനെ ദേവൻ തന്റെ അരികിലേക്ക് വിളിച്ചു.

“രാജേട്ടാ… ആ ഗേറ്റ് അടച്ചെക്ക്… ഒരാളെയും അകത്തേക്ക് വിടേണ്ട, ഇപ്പൊ ഫോറൻസിക് ടീം വരും അവരെ മാത്രം ഉള്ളിലേക്ക് വിട്ടാൽ മതി…”

“ശരി സർ.”

രാജൻ ഗേറ്റിന്റെ അരികിലേക്ക് നടന്നതും ദേവൻ വീണ്ടും വീടിന്റെ വാതിൽ അടച്ചുകൊണ്ട് അകത്തേക്ക് പോയി

“എന്തായെടോ… എല്ലാരും പോയോ.”

“പോയി സർ…”

“Tv ക്കാരുടെ അടുത്ത് വല്ല മണ്ടത്തരവും എഴുന്നള്ളിച്ചോ… നമ്മുടെ വായിൽ നിന്നും എന്തെങ്കിലും വീണാൽ അതിൽ നിന്നും കുറ്റവാളിയെ അവർ തന്നെ കണ്ടുപിടിച്ചു കളയും അതാ ഇനം.”

മരക്കാരുടെ അവനെ കളിയാക്കിയുള്ള സംസാരത്തിൽ അവൻ ഒന്ന് ചിരിച്ചു

“ഏയ്യ്… ഞാൻ ഒന്നും പറഞ്ഞില്ല സർ… പിന്നെ ഫോറൻസിക് ടീം ഒരു അരമണിക്കൂറിൽ ഇവിടെ എത്തിയേക്കും.”

“ആ ശരി… അതിനുള്ളിൽ നമുക്ക് വേറെ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കാം… ആ, ഇവിടെ ജോലി ചെയ്യുന്ന രണ്ട് പേര് ഇല്ലേ… അവരെ ഇങ്ങോട്ട് വിളി.”

39 Comments

  1. ഈ part കൊള്ളാം…???????

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. Nice story

  4. Pwoli part bro

  5. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  6. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  7. കൊള്ളാം ????

  8. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  9. Vayichu theernnath arinjla… Waiting for next part

  10. Bro
    kollam
    adipoliyaittu munnottu pokunndu.

  11. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???

Comments are closed.