ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 221

♦️♦️♦️♦️♦️

ചന്ദ്ര,അവൾ തന്റെ മുറിയിലേക്ക് നടന്നു. ചുവരിൽ തൂക്കിയിരിക്കുന്ന ബോർഡിൽ നാല് ചിത്രങ്ങൾ ഒട്ടിച്ചുവച്ചിരിക്കുന്നു, അതിൽ ആദ്യത്തെ ചിത്രത്തിൽ മാത്രം ചുവന്ന മാർക്കർ കൊണ്ട് ഗുണന ചിഹ്നം വരച്ചിരുന്നു

ആ ചിത്രങ്ങളിലേക്ക് നോക്കിയ ചന്ദ്രയുടെ മുഖത്തു ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു,. അവൾ അടുത്തിരുന്ന മേശയുടെ വലിപ്പിൽ നിന്നും ചുവന്ന മാർക്കർ പുറത്തെടുത്തു

രണ്ടാമത്തെ ചിത്രത്തിലും ഒരു ഗുണന ചിഹ്നം വരച്ചു, അവളുടെ കൈകൾ ആ ചിത്രത്തിൽ തന്നെ വിശ്രമിച്ചു, ഒരിക്കൽക്കൂടി ആ ഫോട്ടോയിലേക്ക് നോക്കിയ അവൾ ദേഷ്യം തീരാത്തതു പോലെ വീണ്ടും വീണ്ടും ആ ചിത്രത്തെ വികൃതമാക്കിക്കൊണ്ടിരുന്നു

അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലായി ഒഴുകിത്തുടങ്ങി, അവൾ അവിടെ നിന്ന് പൊട്ടിക്കരഞ്ഞു, അവസാനം അവൾ കണ്ണുനീർ തുടച്ചുകൊണ്ട് ഒന്ന് ചിരിച്ചു ,ഒരു വിജയിയുടെ ചിരി

അവൾ അവിടെ നിന്നും നടന്ന് ഒരു വലിയ ഫോട്ടോയുടെ മുന്നിൽ വന്നു നിന്നു,

“ഏട്ടാ… ഏട്ടനെ ഇല്ലാതാക്കിയവരിൽ രണ്ടാമൻ, അവൻ ഇനി ഇല്ലേട്ടാ… ഞങ്ങൾ,,… ഞങ്ങൾ അവനെ തീർത്തു… ഇനിയും ഉണ്ട് രണ്ട് പേര് കൂടി… അവരെയും ഞങ്ങൾ തീർക്കും… ഞങ്ങൾക്ക് നടന്നത് പോലെ ഇനി ആർക്കും നടക്കാതിരിക്കാൻ, ഇനി ഒരു കുടുംബങ്ങളും അനാഥരാകാതിരിക്കാൻ…”

ആ സമയത്ത് തന്നെ അവളുടെ ഫോൺ ചിലച്ചു, ഡിസ്‌പ്ലേയിൽ തെളിഞ്ഞു വന്ന പേര് കണ്ടതും ചന്ദ്രയുടെ മുഖത്ത് സന്തോഷം നിറഞ്ഞു

“അടുത്തത് അവൻ അല്ലെ… ആ ശേഖരൻ…, എങ്ങനെയാ അവനെ…”

“,.,..,.,.,.,.,.,.,,.,”

“ആണോ… ശരി , ഞാൻ എന്താ ചെയ്യേണ്ടത്…”

“,.,.,..,.,.,.,,..,.,.,”

“ശരി… നല്ല വാർത്തക്കായി ഞാൻ കാത്തിരിക്കുന്നു”

“,,.,.,….,.,.,.,.,.,.”

“ഗുഡ് നൈറ്റ്‌ ”

അവൾ ഫോൺ കട്ട്‌ ചെയ്തിട്ട് വീണ്ടും തന്റെ ഏട്ടന്റെ ഫോട്ടോയിലേക്ക് കണ്ണ് നട്ടു,

“ശേഖരാ… നിന്റെ നാളുകൾ എണ്ണപ്പെട്ടു… ഞങ്ങൾ വരുന്നു…”

39 Comments

  1. ഈ part കൊള്ളാം…???????

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. Nice story

  4. Pwoli part bro

  5. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  6. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  7. കൊള്ളാം ????

  8. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  9. Vayichu theernnath arinjla… Waiting for next part

  10. Bro
    kollam
    adipoliyaittu munnottu pokunndu.

  11. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???

Comments are closed.