എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ[ഫ്ലോക്കി കട്ടേകാട്] 64

Views : 1638

ഇതൊരു കഥയല്ല! കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മാധ്യമങ്ങളിൽ വന്ന ഒരു വാർത്തയുടെ ആവിഷ്കരമാണ്….. ആരും അറിയാതെ പോകുന്ന എന്നാൽ അത്രമേൽ തീവ്രതയുള്ള വാർത്ത. ആ തീവ്രത എത്രത്തോളം എന്റെ എഴുത്തിൽ പകുകർത്താനായിട്ടുണ്ട് എന്നറിയില്ല… എഴുതണം എന്ന തോന്നലിൽ നിന്നും എഴുതിയത്……

 

എരിഞ്ഞൊടുങ്ങുന്ന മനസ്സുകൾ

 

 

കാവി പതിച്ച നിലത്തു ദേവൻ പതിയെ ഇരുന്നു… മനസ്സ് മരവിച്ചു കരിങ്കല്ല് കണക്ക് ആയിരിക്കുന്നു. കൈകൾ വിറക്കുന്നുണ്ട്. മുഖത്തെ ചോരത്തുള്ളികൾ വലതു കൈ കൊണ്ട് തുവർത്തി……..

 

അപ്പുറത്തെ മുറിയിൽ തന്റെ ഒരേ ഒരു മകൾ സുകന്യ, മറ്റൊന്നും അറിയാതെ ഉറങ്ങുകയാണ്…. ചീവീടുകൾ പോലും നിശബ്ദ പാലിക്കുന്ന ആ രാത്രിയുടെ യാമങ്ങളിൽ, ദേവന്റെ ശ്വാസചസത്തിന്റെ ശബ്ദം വായുക്കണങ്ങളിൽ അലിഞ്ഞു ചേർന്നു….

 

നിലത്തു തളം  കെട്ടി നിൽക്കുന്ന ചുടുചോര അങ്ങിങായി കട്ടപ്പിടിച്ചു കറുത്ത നിറം പാകിയിരിക്കുന്നു…. ആ ചുടുചോരയുടെ മണം എന്റെ നാസികയിൽ തുളച്ചു കയറുന്നതു ഞാൻ അറിയുന്നു. അതിനൊപ്പം എന്റെ കണ്ണിലെ കണ്ണുനീർ വറ്റുന്നതും…..

 

വലതു കയ്യിൽ അടക്കിപിടിച്ചിരിക്കുന്ന വാക്കത്തി കൊരവള്ളിയിൽ ചേർത്തു പിടിച്ചു. എല്ലാം ഇവിടം കൊണ്ട് തീരുകയാണ്. കൊരവള്ളി തകർന്നു ശ്വസന നാളിയും ഭേധിച്ചു എന്റെ കയ്യിലെ വാക്കത്തി കടന്നു പോകും.

 

നേർത്ത ആ പാളികളിൽ കത്തി വരിഞ്ഞിറക്കുമ്പോൾ രക്തം ചിതറിതെറിക്കും. കുറച്ചു സമയം ശ്വാസം എടുക്കാനാവാതെ പിടയുമായിരിക്കും. ആ നിമിഷങ്ങളെ അതിജീവിക്കുന്നതോടെ ഞാൻ സ്വാതന്ത്രനാകും, എല്ലാത്തിൽ നിന്നും….

 

പത്ത് വർഷം!!! തന്റെ യവ്വനത്തിലെ വിലപ്പെട്ട പത്ത് വർഷം!!!!

 

കഴിയുന്ന അത്ര പരിശ്രമിച്ചു നോക്കി, പറഞ്ഞു നോക്കി……  കരഞ്ഞു……… കേണ് അപേക്ഷിച്ചു….. , കാലു പിടിച്ചു…. അടിസ്ഥാന വിദ്യാഭ്യാസം മാത്തമുള്ള ഒരു മുപ്പത്തിയഞ്ചുകാരൻറെ മനസ്സിനും ബുദ്ധിക്കും ചെയ്യാവുന്നതിന്റെ പരമാവധിയോളം!…   എന്നിട്ടും ഫലം പൂജ്യമായി തന്നെ തുടർന്നു….

 

അല്ലങ്കിലും, ഒരുതരത്തിൽ എല്ലാവരും സ്വാർത്താരല്ലേ, ഒരു മനസ്സിനെ മനസ്സിലാക്കാൻ ശ്രമിക്കാത്ത മറ്റൊരു മനസ്സ് കൊണ്ടു നടക്കുന്ന വെറും സ്വാർത്തർ!!!!!

 

Recent Stories

The Author

ഫ്ലോക്കി കട്ടേകാട്

9 Comments

  1. Pavam molu ottaykaayillo …. makkale safe aakkathe aathmahathya eppozhayalum beeruthwam aanu….☹️

  2. അമ്മയും ഭാര്യയും പോയി
    അയാളും പോയി
    പക്ഷേ മകള്‍ ,,,,,,,,,,,,,
    അതൊരു ചോദ്യചിഹ്നം ആയല്ലോ ,,,
    അവളുടെ ജീവിതം

  3. ചിന്തിക്കുന്നവനു ദൃഷ്ടാന്തം ഉണ്ട്, സ്നേഹം അത് അധികമായാൽ വിഷം തന്നെ…
    ആത്മരോഷം കൊണ്ട് എഴുതിയ വരികൾ ഒരിക്കലും യഥാർത്ഥ ജീവിതത്തിൽ നിസ്സഹായനായി ഇരിക്കാൻ മാത്രമേ കഴിയു… നല്ല എഴുത്ത്…

  4. മന്നാഡിയാർ

    കണ്ണ് നിറയുന്നു.വളരെ നല്ല കഥ.

  5. മന്നാഡിയാർ

    😘😘😘😘

  6. ❤❤❤❤

  7. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com