ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 221

♦️♦️♦️♦️♦️

“ബുള്ളറ്റ് എടുക്കുന്നില്ലേ സർ…”

പതിവിന് വിപരീതമായി സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോകുവാനായി ജീപ്പിലേക്ക് കയറുന്ന ദേവനെ കണ്ടതും രാജൻ തന്റെ സംശയം പ്രകടിപ്പിച്ചു

“ഓടിക്കാനൊന്നും വയ്യ രാജേട്ടാ… ഇവിടെ എങ്ങാനും ഇരിക്കട്ടേ നാളെ എടുക്കാം…”

ദേവനും രാജനും വീട്ടിലേക്കുള്ള യാത്ര തുടങ്ങി

“രാജേട്ടാ… രാജേട്ടന്റെ വീട്ടിലേക്ക് പോട്ടെ… ആശേച്ചിയെയും അവനെയും കണ്ടിട്ട് കുറച്ചായി”

“ഞാനും അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു, ആശയും കുറച്ചായി പറയുന്നു സാറിനെ കാണണം എന്ന്, പിന്നെ കേസിന്റെ ടെൻഷനിൽ ആയിരിക്കുമല്ലോ എന്ന് കരുതിയാ പറയാത്തത്”

“ഈ ടെൻഷനിൽ നിന്നും ഒന്ന് മാറിനിൽക്കാൻ വേണ്ടിയാ അങ്ങോട്ട് പോകാം എന്ന് പറഞ്ഞത്…”

രാജൻ വണ്ടി വീട്ടു മുറ്റത്ത്  നിർത്തുമ്പോൾ അവരെ കാത്ത് ആശ വാതിൽ പടിയിൽ തന്നെ ഉണ്ടായിരുന്നു

“പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ…”

ആശയുടെ രാജനെ കാത്തുള്ള ആ നിൽപ്പു കണ്ടപ്പോൾ അവരെ കളിയാക്കാനെന്നോണം ദേവൻ പാട്ട് മൂളിക്കൊണ്ടാണ് ഉമ്മറത്തേക്ക് കയറിയത്

“പിന്നെ… ആ ചെക്കൻ ഉള്ളിൽ കിടന്ന് കയറു പൊട്ടിക്കുന്നുണ്ട്, വൈകിട്ട് കൊടുത്ത ചായക്ക് മധുരം ഇല്ല എന്നും പറഞ്ഞു അപ്പൊ തുടങ്ങിയതാ… അങ്ങേരോട് പഞ്ചസാര തീരാറായി എന്ന് പറഞ്ഞിട്ട് ദിവസം രണ്ടായി, വാങ്ങിക്കൊണ്ട് വരാം എന്ന് പറയുന്നതല്ലാതെ ഇത് വരെ ഇങ്ങോട്ട് എത്തിയില്ല… അവന്റെ ശല്യം സഹിക്കാൻ പറ്റാതെ പുറത്തിറങ്ങിയതാ… അല്ലാതെ ഇങ്ങേരെ കാണാതെ ഇരിക്കാൻ വയ്യാത്തത് കൊണ്ടൊന്നും അല്ല…”

“അയ്യോ…”

എന്തോ ഓർത്തിട്ടെന്ന പോലെ രാജൻ രണ്ട് കയ്യും കോർത്തു പിണച്ചു കൊണ്ട് തലയിൽ വച്ചു

39 Comments

  1. ഈ part കൊള്ളാം…???????

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. Nice story

  4. Pwoli part bro

  5. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  6. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  7. കൊള്ളാം ????

  8. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  9. Vayichu theernnath arinjla… Waiting for next part

  10. Bro
    kollam
    adipoliyaittu munnottu pokunndu.

  11. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???

Comments are closed.