ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 221

“സർ… രാമൻ ചേട്ടൻ ആദ്യം ഭയന്നെങ്കിലും പിന്നെ എന്നെ സമാധാനിപ്പിച്ചു, രാമൻ ചേട്ടനാണ് പറഞ്ഞത് പോലീസിൽ അറിയിക്കുന്നതിന് മുൻപ് അവിടെ ഉള്ള പണം എടുക്കാം എന്ന്, ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞപ്പോൾ ഞാനും ജീവൻ സാറും തമ്മിൽ ഉള്ള ബന്ധം എന്റെ ഭർത്താവിനോട് പറയും എന്ന് ഭീഷണിപ്പെടുത്തി എന്നെ സമ്മതിപ്പിച്ചു. എന്ത് ചെയ്യണം എന്നറിയാതെ മുറിയുടെ പുറത്തേക്ക് പോയ ഞാൻ മുൻ വാതിൽ അടച്ചു, പിന്നെ അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചു തിരിച്ചു റൂമിൽ എത്തിയപ്പോൾ രാമൻചേട്ടൻ എന്നെ കാത്ത് നിൽക്കുകയായിരുന്നു. പിന്നെ എന്നോട് പറഞ്ഞു ചട്ടം കെട്ടിയതാണ് പോലീസ് ചോദിച്ചാൽ ഇങ്ങനെയേ പറയാവൂ എന്ന്, ഇതാണ് സർ നടന്നത് അല്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല…”

രേവതി അത് പറയുന്നതിനിടയിലും കരയുകയായിരുന്നു

“വെള്ളം എവിടെ നിന്നാണ് കുടിച്ചത്”

“അടുക്കളയിലെ പൈപ്പിൽ നിന്നും”

“ആ സിങ്കിൽ വേറെ എന്തെങ്കിലും കണ്ടോ…”

“ശ്രദ്ധിച്ചില്ല സർ…”

“ഹ്മ്മ്… ഞാൻ രാമന്കുട്ടിയോടും ചോദിക്കും നീ ഇപ്പൊ പറഞ്ഞ കഥ അല്ലാതെ അവൻ വേറെ വല്ല കഥയും പറഞ്ഞാൽ…”

മരക്കാർ പറഞ്ഞവസാനിപ്പിച്ചപ്പോൾ ദേവന്റെ ഫോൺ റിങ് ചെയ്തു

അവൻ മരക്കാരെ ഒന്ന് നോക്കിക്കൊണ്ട് കാൾ അറ്റൻഡ് ചെയ്തു

“..,.,.,.,..,.,..,”

“ഹ്മ്മ്… ശരി”

ദേവൻ കാൾ കട്ട്‌ ചെയ്ത് ഫോൺ പോക്കറ്റിൽ തന്നെയിട്ടുകൊണ്ട് മരക്കാരെ നോക്കി അതെ എന്ന ഭാവത്തിൽ തല കുലുക്കി

ദേവന്റെയും മരക്കാരുടെയും മുഖത്തു ഒരു നിരാശ പടർന്നു

ദേവാ ഇവരെ പുറത്തേക്ക് കൊണ്ട് പൊയ്ക്കോ എന്നിട്ട് അയാളെ വിളിക്ക്

ദേവൻ രേവതിയെയും കൂട്ടിക്കൊണ്ട് മരക്കാരുടെ ഓഫീസിന്റെ പുറത്തേക്ക് ഇറങ്ങി

39 Comments

  1. ഈ part കൊള്ളാം…???????

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. Nice story

  4. Pwoli part bro

  5. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  6. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  7. കൊള്ളാം ????

  8. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  9. Vayichu theernnath arinjla… Waiting for next part

  10. Bro
    kollam
    adipoliyaittu munnottu pokunndu.

  11. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???

Comments are closed.