ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 222

“ശേ… ഈ കേസ് അവസാനിച്ചു എന്ന് വിചാരിച്ചതാ… ഇവരല്ലെങ്കിൽ പിന്നെ ആരാ… ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോടോ…”

രാമന്കുട്ടിയെയും ചോദ്യം ചെയ്തശേഷം മാരക്കാരുടെ ഓഫീസിൽ ചർച്ചയിൽ ആയിരുന്നു ദേവനും മരക്കാരും

“തുടങ്ങിയതല്ലേ ഉള്ളു സർ… എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല”

“ഒരു ക്രൈം നടന്നാൽ ആദ്യത്തെ 24 മണിക്കൂർ ആടോ നമുക്കുള്ള തെളിവുകൾ തരിക, ഇവിടെ നമുക്കൊരു തെളിവും കിട്ടിയിട്ടില്ല, ആകെ കിട്ടിയത് മൂന്ന് ഫിംഗർ പ്രിന്റ്സ് അതിൽ ഒന്ന് മരിച്ച അയാളുടേത് തന്നെ പിന്നെ ഉള്ള രണ്ടെണ്ണം രാമന്കുട്ടിയുടെയും രേവതിയുടെയും…ആ കത്തിയിൽ ഉണ്ടായിരുന്ന ബ്ലഡ്‌ സ്റ്റൈൻ ജീവന്റേത് തന്നെ , പിന്നെ പറയാനുള്ളത് അയാളുടെ ചുണ്ടിൽ നിന്നും കിട്ടിയ മേക്കപ്പിന്റെ അംശമാണ് അത് രേവതിയുടേത് അല്ല എന്ന് തെളിഞ്ഞു കഴിഞ്ഞു…”

മരക്കാർ പറഞ്ഞു നിർത്തിയപ്പോൾ ദേവൻ എന്തോ ആലോചനയിൽ ആയിരുന്നു

“സർ വേറൊരു കാര്യം ശ്രദ്ധിച്ചോ… നമ്മൾ ആ വീട് മുഴുവൻ തിരഞ്ഞിട്ടും അയാളുടെ ഫോൺ കിട്ടിയില്ലല്ലോ…”

അത്രയും സമയം നിരാശയോടെയിരുന്ന മരക്കാരുടെ മുഖത്ത് ദേവന്റെ ആ ചോദ്യം ഒരുണർവ് നൽകി

“ശേ… ഇത്രയും സില്ലിയായ ഒരു കാര്യം ഞാൻ എങ്ങനെ വിട്ടു… രാമൻ കുട്ടി പറഞ്ഞത് അയാൾ അവിടെ നിന്നും ക്യാഷ് മാത്രമേ എടുത്തിട്ടുള്ളു എന്നല്ലേ…അയാൾ പറഞ്ഞത് നുണയല്ല എന്ന് തോന്നുന്നു.., എന്തായാലും താൻ സൈബർ സെല്ലിൽ വിളിക്ക്”

മരക്കാരുടെ ആവേശം കണ്ട ദേവന്റെ മുഖത്തും ഒരു പുഞ്ചിരി കളിയാടി

“സർ ആ സിസിടിവി യുടെ കാര്യം എന്തായി…”

“ഓഹ്‌ അത് തന്നോട് പറയാൻ മറന്നു… നമുക്ക് നേരിട്ട് കിട്ടില്ല എ സി യുടെ ഓഫീസിൽ പോയിട്ട് അവിടെ നിന്നും നമുക്ക് ആവശ്യമുള്ള ഭാഗം മാത്രം കിട്ടും എന്ന്… അന്വേഷണം തുടങ്ങിയില്ല അതിന് മുൻപ് തുടങ്ങി അവന്മാരുടെ കൈകടത്തൽ… നാറിയ രാഷ്ട്രീയക്കാർ…”

മരക്കാരുടെ രോക്ഷം മുഴുവൻ അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നു

39 Comments

  1. ഈ part കൊള്ളാം…???????

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. Nice story

  4. Pwoli part bro

  5. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  6. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  7. കൊള്ളാം ????

  8. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  9. Vayichu theernnath arinjla… Waiting for next part

  10. Bro
    kollam
    adipoliyaittu munnottu pokunndu.

  11. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???

Comments are closed.