ആദിത്യഹൃദയം S2 – PART 1 [Akhil] 1076

ആ കല്ല് ലാവിലേക്ക് താഴുമ്പോഴും ആദത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..,,,,ഒപ്പം ഒരു അപരിചിതമായ മുഖവും..,,,,

“”ആരാണ് അവൻ…????…””… ആദം ആലോചിച്ചു..,,,,

ആദം വീണ്ടും കണ്ണടച്ചു..,,,,,

“”””””കുറെ ആരവങ്ങൾ അവർ എല്ലാം..,,,
“”ENKI ADAM,,,, ENKI ADAM…,,,””.. എന്ന് പറയുന്നു..,,,,
പെട്ടന്ന് തന്നെ വീണ്ടും ഒരു ചിത്രം ആദം കണ്ടു..,,,,,,ആരൊക്കയോ സംസാരിക്കുന്നു..,,,
“”ആദം ഇനി ഒരിക്കലും പുറത്ത് വരരുത്..,,, അതിന് വേണ്ടത് എന്താണെങ്കിലും നമ്മൾ ചെയ്തിരിക്കണം..,,,, “”..,,,
വീണ്ടും ഒരു മിഞ്ഞായം പോലെ ഒരു കാഴ്ച്ചയും കൂടെ ആദം കണ്ടു..,,
“”തന്നെ ഒരു കുളിതോട്ടിയിലേക്ക് ആരൊക്കെയോ ചേർന്ന് എടുത്ത് കിടത്തുന്നു..,,, ഒപ്പം അവരുടെ സംസാരവും..,,,””….
“”ഈ ഭൂമിയിൽ ഇനി ആദം വേണ്ടാ..,,,,””….”””””””

അത് കണ്ടതും ആദം വേഗം തന്നെ തന്റെ കണ്ണുകൾ തുറന്നു..,,,

“”എന്നെ വേണ്ടാത്ത ഭൂമിയോ…????
ഏത് ഭൂമിയിൽ നിന്നുമാണോ എന്നെ പിഴുതെറിയാൻ നോക്കിയത്..,,,
അതെ ഭൂമിയെ തന്നെ ഞാൻ നശിപ്പിക്കും..,,,
സർവ്വതും നശിപ്പിക്കും…,,,””..,,,,

അടങ്ങാത്ത പകയുമായി ആദം ആ കല്ലിൽ കിടന്നു..,,,,

പതിയെ ആ കല്ലിന്റെ വേഗത കുറഞ്ഞ് ആ കല്ല് നിശ്ചലമായി നിന്നു..,,,

പതിയെ ആദം മയക്കത്തിലേക്കുംവീണു

ഈ ഭൂമി തന്നെ നശിപ്പിക്കുവാൻ ശേഷിയുള്ള ശക്തിയുമായി തിരിച്ചു വരുവാൻ..,,,

****************************************************

നാല് മാസങ്ങൾക്ക് ശേഷം

മിസോറാം ഫോറസ്റ്റ് ഏരിയ

ഒരു ജീപ്പ് കാട്ടിലൂടെ ചെളിയെല്ലാം തെറിപ്പിച്ചുകൊണ്ട് പാഞ്ഞു കൊണ്ടിരുന്നു….,,,

കുറെ ദൂരം മുൻപിലേക്ക് പോയത്തിന് ശേഷം…,, ജീപ്പ് ഓടിക്കുന്ന വ്യക്തി ജീപ്പ് നിറുത്തി പതിയെ ജീപ്പിൽ നിന്നും പുറത്തേക്കിറങ്ങി…,,,

സമയം സന്ധ്യ ആവാറായിരിക്കുന്നു ….,,,,,

അയാൾ തൻ്റെ മുൻപിൽ ഇലകൾ കൊണ്ട് മറച്ചിരിക്കുന്ന വേലി മാറ്റി…,,, അതിനുശേഷം ജീപ്പ് അവിടേക്ക് കയറ്റി നിറുത്തി…,,,, എന്നിട്ട് ആ ജീപ്പ് ആരും കാണാത്ത വിധം ഇലകൾ കൊണ്ട് മൂടി ഇട്ടു…,,,

അയാൾ വേഗത്തിൽ തന്നെ ജീപ്പിൽ നിന്നും എടുത്ത തൻ്റെ ബാഗുമായി മുൻപിലേക്ക് നടന്നു…,,,

കുറച്ച് ദൂരം കൂടെ മുൻപിലേക്ക് നടന്നപ്പോൾ അയാൾ അങ്ങ് ദൂരെയായി ഒരു കൊച്ചു വീട് കണ്ടു…,, അയാൾ വേഗം തന്നെ അവിടേക്ക് ഓടി….,,,

“” ഇന്നേക്ക് അഞ്ചു ദിവസമായി ഇവിടെ നിന്നും പോയിട്ട്… “”…. അയാൾ മനസിൽ ആലോചിച്ചു…,,,

അയാൾ വേഗം തന്നെ മരം കൊണ്ട് പണിതീർത്ത ആ കൊച്ചു വീട്ടിലേക്ക് കയറി…,,,

വാതിൽ തുറന്നു അകത്തേക്ക് കയറിയതും താഴെ ഒരു സുന്ദരിയായ പെൺകുട്ടി പായ വിരിച്ചുകൊണ്ട് അതിൽ കിടക്കുന്നുണ്ട്….,,,

അയാൾ പതിയെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു…,, അവളുടെ മുടിയിൽ പതിയെ തലോടി…,,, അവളുടെ കഴുത്തിൽ ആഴത്തിലുള്ള ഒരു മുറിവുണ്ട് അത് ഉണങ്ങികൊണ്ടിരിക്കുന്നു…,,,,

അയാൾ തലോടിയതും അവൾ പതിയെ തൻ്റെ കണ്ണുകൾ തുറന്നു…,,,

അയാളെ കണ്ടതും അവൾ പതിയെ അവനെ കെട്ടിപിടിച്ചുകൊണ്ട് നെറ്റിയിൽ ചുംബിച്ചു…,,,

അയാൾ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു….,,, അതിനുശേഷം അവളെയും കൂട്ടി ആ കൊച്ചു വീടിൻ്റെ പിന്നിലേക്ക് നടന്നു….,,,

അവിടെ വേറെ ഒരാൾ മരത്തിൽ കെട്ടിവെച്ചിരിക്കുന്ന ഒരു വലിയ പഞ്ചിങ് ബാഗിൽ ശക്തിയിൽ ഇടിച്ചുകൊണ്ടിരിക്കുന്നു…,,,

അയാളുടെ ശക്തിയിൽ ആ വലിയ മരം വരെ കുലുങ്ങുന്നുണ്ട്…,,,,

ജീപ്പിൽ വന്ന വ്യക്തി അയാളെ വിളിച്ചു….

“”ആദി….,,””….

ശബ്ദം കേട്ടതും ആദി തിരിഞ്ഞു…. പിന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടതും ആദി ഒന്ന് ചിരിച്ചതിനു ശേഷം സംസാരിച്ചു തുടങ്ങി…,,

“”വിഷ്ണു….,,,,
ഞാൻ നിൻ്റെ വരവും പ്രതീക്ഷിച്ചു ഇരിക്കായിരുന്നു….,,,””…. ആദി പറഞ്ഞു…,,,

“”ടി..,, അനു…,,
നിന്നോട് ഞാൻ പറഞ്ഞതല്ലേ എഴുന്നേൽക്കണ്ട എന്ന്….””…. ആദി വിഷ്ണുവിൻ്റെ തോളിലേക്ക് ചാഞ്ഞു കിടക്കുന്ന അവളോട് ചോദിച്ചു…,,,

സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് അനു പതിയെ ചിരിച്ചു…,,,

“”വിഷ്ണു…,,,
പോയ കാര്യം എന്തായി…???
എൻ്റെ ആമിയെ കണ്ടുപിടിച്ചോ…???…””… ആദി ചോദിച്ചു…,,

335 Comments

  1. കൊള്ളാം

    1. ❤️❤️❤️❤️❤️

  2. കുറെ കാലമായി ഈ സൈറ്റിൽ വന്നിട്ട് അതുകൊണ്ട് വന്നതൊന്നും അറിഞ്ഞില്ല, വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കുറച്ച് കാലത്തിന് ശേഷം വന്നപ്പോഴും അതിൻ്റെ ഫീൽ ഒട്ടും ചോരാതെ തന്നതിന് എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ. വില്ലൻ്റെ വരവ് ഗംഭീരം, അവൻ്റെ ചെയ്തികളോ അതിലും ഗംഭീരം. ഒരു മാതിരി ചുഴലികാറ്റ് വന്ന് ഒരു വടവൃക്ഷത്തേ തൂക്കി എറിഞ്ഞത് പോലെ ഉണ്ട് ആദമിൻ്റെ ചെയ്തികൾ. ഒറ്റ സീനിൽ തന്നെ എൻ്റെ ഫേവറിറ്റ് ആയി ആദം മാറി, ഊഫ് എജ്ജാതി രോമാഞ്ചിഫിക്കേഷൻ തകർത്തു കളഞ്ഞു ഒന്നും പറയാനില്ല.

    പിന്നെ കഴിഞ്ഞ കുറച്ചു പാർട്ടികളിൽ ആയി പറഞ്ഞ ഒരു കാര്യം ഉണ്ട്, ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.

    1. ജിത്ത്

      Welcome back Akhil….
      Waiting for thrilling endeavors of Aadi..

      1. താങ്ക്സ് ജിത്ത് ?

    2. ///ഈ കഥ സീരിസ് ആക്കി ഇറക്കണം എന്ന എൻ്റെ ആവശ്യം അത് നിങ്ങൾ നടത്തി തന്നെ മതിയാകു. കഥ തീർത്തും കഴിഞ്ഞതിന് ശേഷം അതിനെ നിങ്ങൾ ശരിക്കും ഒന്ന് ആലോചിക്കണം. ഇത്രയും നല്ല കഥ ലോകം അറിയാതെ പോയാൽ അത് നിങ്ങൾ ലോകത്തോട് ചെയ്യുന്ന ചതിയായി പോകും.////

      കഥ മുഴുവൻ എഴുതി കഴിഞ്ഞതിനു ശേഷം അതിനു കുറിച്ച് ആലോചിക്കാം ✌️

  3. ഈ പാർട്ട് ഒന്നുടെ വായിച്ചു… ഫുൾ മിസ്റ്ററി ആണല്ലോ..
    തകർത്തിട്ടുണ്ട് ❣️

  4. രുദ്രദേവ്

    ♥️♥️♥️

  5. Poratteeeee

    1. 7pm ന് പബ്ലിഷ് ആവും

  6. ലുയിസ്

    ഇന്ന് അപ്‌ലോഡ് ആയില്ലല്ലോ??ഇന്നല്ലേ അയക്കും എന്ന് പറഞ്ഞത്

  7. ആദിത്യഹൃദയം S2 part 2 നാളെ (25/3/2021) ഈവെനിംഗ് 7.01 ന് പബ്ലിഷ് ചെയ്യുന്നതാണ്

    അഖിൽ

    1. കുട്ടപ്പൻ

    2. ❤️❤️❤️❤️

  8. മൃത്യു

    മച്ചാനേ അടുത്ത പാർട്ട് എന്നേക്കു സെറ്റാകും
    ഒരു അപ്ഡേറ്റ്താ bro

    1. ആൾറെഡി ഞാൻ പറഞ്ഞിരുന്നു 25th ഈവെനിംഗ്

  9. ꧁༺അഖിൽ ༻꧂꧁༺അഖിൽ ༻꧂March 23, 2021 at 2:34 pm
    ഇന്ന് എന്തോ prblm ഉണ്ട്..,,,
    എനിക്കും crash ആയി

    Mide aano phone

    1. Vivo

      Gpay truecaller ഇതൊക്കെ crash ആയി

      1. File manager, mx player google play…

        1. ഉച്ച ആയപ്പോൾ എല്ലാം ബാക്ക് to നോർമൽ ആയി

          1. Ippzhum ind

          2. എനിക്ക് ഇപ്പോ ഇല്ലാ… ✌️

          3. Justice League 3g

Comments are closed.