അഭിരാമി ( Last Part ) 391

കൈക്ക് മേലെ മറ്റൊരു കൈ വന്നു പൊതിഞ്ഞു…. സിദ്ധുവേട്ടൻ….. സംശയിച്ചു ഞാൻ ആ മുഖത്തേക്ക് നോക്കി… ഇനിയും വെറുതെ സ്വയം ആശ നൽകാൻ വയ്യ…
“സത്യമാണ് ആമി….. നമ്മുടെ കുഞ്ഞുണ്ട് നിന്റെ ഉദരത്തിൽ…… “അത്ഭുതവും ആശ്ചര്യവും സന്തോഷവും ആശങ്കയും ഒക്കെ കാണാം ആ മുഖത്ത്… എന്റെ അവസ്ഥ പറയുകയാണെങ്കിൽ എന്താണെന്ന് എനിക്ക് പോലും അറിയില്ല….കണ്ണുകൾ സാവധാനം പെയ്തു പെയ്തു പിന്നേ അതൊരു പൊട്ടിക്കരച്ചിലായി….. ഒരുവശത്ത് നിന്നും എന്റെ  ജീവനും മറു വശത്തു നിന്നും എന്റെ ജീവിതവും എന്നെ ചേർത്തു പിടിച്ചു… എന്റെ മോളും  എന്റെ സിദ്ധുവേട്ടനും……. മോൾക്ക് ഒന്നും മനസിലായില്ല… എങ്കിലും അവളുടെ അമ്മ കരയുന്നത് അവൾക്ക് സഹിക്കുന്നില്ലായിരുന്നു…. മുറുകെ പിടിച്ചിട്ടുണ്ട് എന്നെ….. മനസൊന്നു തണുത്തപ്പോൾ നേരെയിരുന്നു മോളേ ഒരു കൈക്കുള്ളിൽ ഒതുക്കി പിടിച്ചു…..
“അമ്മ എന്തിനാ കരയുന്നെ…..? വാവേനെ ഇഷ്ടമല്ലേ? ”
ചുണ്ടുകൾ പിളർത്തിയാണ് ചോദ്യം…
“ഇഷ്ടമാണല്ലോ….. മോൾക്കൊപ്പം തന്നെ വാവനെയും ഇഷ്ടമാണ്…”
അത് കേട്ടപ്പോൾ ആ മുഖം ഒന്ന് വിടർന്നു…
“ഹാവൂ….. ഞാൻ ദൈവത്തോട് എന്നും പ്രാര്ഥിക്കാറുണ്ടല്ലോ….. എനിക്ക് ഇഷു കുട്ടനെ പോലെ ഒരു വാവേനെ സ്വന്തം ആയിട്ട് തരാൻ…. കണ്ടോ…. ദൈവം തന്നത്…… “അവൾ ഉത്സാഹത്തോടെ പറയുന്നുണ്ടായിരുന്നു…..
എനിക്ക് അതൊരു പുതിയ അറിവായിരുന്നു… “മോള് ഒരു വാവയ്ക്ക് വേണ്ടി എന്നും പ്രാര്ഥിക്കാറുണ്ടായിരുന്നെന്നോ?എന്നിട്ട് അമ്മയോട് പറഞ്ഞില്ലല്ലോ  ”
ആശ്ചര്യത്തോടെയാണ് ഞാൻ അത് ചോദിച്ചത്….
“അത് ഞാനും ദൈവവും തമ്മിലുള്ള സീക്രെട് അല്ലേ…. അപ്പൊ പിന്നേ എങ്ങനെയാ അമ്മയോട് പറയുക… ” അതും പറഞ്ഞു മോള് വാ പൊത്തി ചിരിച്ചു…
“അച്ഛമ്മ പറഞ്ഞിട്ടുണ്ടല്ലോ  എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അത് ദൈവത്തോട് സെക്രീറ്റായിട്ട് പറഞ്ഞു എന്നും പ്രാർത്ഥിച്ച മതി എന്ന്…. അപ്പോ നമ്മക് അത് തരും എന്ന്…. ഞാൻ പ്രാർഥിച്ചത് ഒരു വാവേനെ തരാനാ….ഇനിയും പ്രാർത്ഥിക്കും കേട്ടോ അമ്മേ…  ”
ആ മുഖത്തെ സന്തോഷമാണ് എന്റെ മനസ്സ് നിറച്ചത്…. അതെ…. ഇത് എന്റെ മകളുടെ പ്രാർത്ഥന തന്നെയാണ്…. അവളുടെ നിഷ്കളങ്കമായ മനസ്സറിഞ്ഞ പ്രാർത്ഥന തന്നെയാണ് എന്റെ ഉദരത്തിൽ നാമ്പിട്ട ഈ ജീവൻ….. ഒന്ന് കൂടെ അണച്ചു പിടിച്ചു ഞാൻ എന്റെ കുഞ്ഞിനെ……

എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ അവിടെയും സന്തോഷം മാത്രം….. അതിഥി കരച്ചിലായിരുന്നു സന്തോഷം കൊണ്ട്…. അമ്മ എവിടെയൊക്കെയോ നേർച്ചയും വഴിപാടും കഴിക്കുന്ന തിരക്കിലും.. എല്ലാരും അന്ന് തന്നെ കാണാൻ വന്നു. ഏട്ടൻ ഒന്നും പറഞ്ഞില്ല. പകരം അണച്ചു പിടിച്ചു എന്റെ നെറ്റിയിൽ ഒന്ന് മുത്തി… അതിലുണ്ടായിരുന്നു എല്ലാം… അച്ഛനും വന്നു നെറുകയിൽ തലോടി….

48 Comments

  1. Super ? broo

  2. മഹാദേവൻ

    മനസ്സ് നിറഞ്ഞു?വളരെ മനോഹരമായ കഥ. ഇനിയും ഒരുപാട് കഥകൾ പ്രതിഷിക്കുന്നു. സ്നേഹം മാത്രം????

  3. എന്റെ favorite കഥകളുടെ കൂട്ടത്തിൽ അഭിരാമിയും ഉണ്ടാവും എന്നും ❤❤❤

    1. താങ്ക് യൂ ?❤️

  4. ?✨N! gHTL?vER✨?

    ?❤️ആഹാ ❤️?.. മനസ്സ് നിറഞ്ഞു… അതീവ ഹൃദ്യം ആയ കഥ… ഒത്തിരി സ്നേഹം bro?❤️????

    1. ???❤️❤️❤️

  5. ഇത്തിരി പൂവ്‌

    അടിപൊളി ഒരു ഭാഗം കൂടി എഴുതമായിരുന്നു ????????

    1. ഇനിയും എഴുതിയാൽ വലിചു നീട്ടുന്നത് പൊലെ ആവുമെന്ന് തോന്നി ❤️❤️❤️❤️❤️

  6. നൈസ് വൺ ❣️❣️

    1. ❤️❤️❤️❤️❤️

  7. ഇന്നാണ് കഥ വായിച്ചതു ഒറ്റ ഇരിപ്പിനു തീർത്തു
    അടിപൊളി കഥ ഇനിയും ഇതുപോലെയുള്ള നല്ലകതയുമായി വരിക ?????

    1. Thank You ?❤️

  8. Such a wonderful gal she’s ????
    Nallavare eeshwaran kaividilla ennu parayunnathu sathyam aanennu paranju kaattiya kadha

    So sweet, i have no words

    1. Thank You ?❤️

  9. വേട്ടക്കാരൻ

    ഹൃദയത്തിൽ കാലങ്ങളോളം നിലനിൽക്കുന്ന അതിമനോഹരമായ കഥ.നന്ദി വീണ്ടും വരുക…

    1. Thank You ?❤️

  10. അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച ഒരു കഥ. അഭിനന്ദനങ്ങൾ ???

    1. Thank u ❤️❤️❤️

  11. Ponnu bro feel aayi ithupole okk ezhuthiyappol happy ending athum nalla reathiyil?❣️????

  12. ഇത്ര മനോഹരമായ കഥ തന്നത്തിന് ഒരുപാട് thanks…
    മനസ്സ് നിറച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു തന്നെ അവസാനിപ്പിക്കുകയും ചെയ്തു ???

    1. ഇനിയും ഇതുപോലെ ഓരോ ഫീൽഗുഡ് സ്റ്റോറീസ് പ്രതീക്ഷിച്ചോട്ടേ?

      1. ഇനിയും കഥകളുമായി വരാം ❤️

    2. Thank u ❤️❤️❤️

  13. Short but super❤️❤️❤️❤️❤️❤️❤️

    1. Thank u ❤️❤️❤️

  14. ഒരു ചെറുകഥയാണെങ്കിലും നന്നായിട്ടുണ്ടായിരുന്നു.
    ???? waiting for ur nxt story☺️

    1. Thank u ❤️❤️❤️

  15. മനസ്സിന് തൃപ്തി നൽകിയ കഥ..

    *

    *

    ഉടനെ തന്നെ മറ്റൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thank u ❤️❤️❤️

  16. Bro,
    Nice. Valarea nannairunnu.
    Nalla feel undairunnu.
    Minimum idhupole nalla kadhakalumai
    Varanam.

    1. Thank u ❤️❤️❤️

  17. ❤️Vipin❤️

    Powli?????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ❤️❤️❤️❤️❤️

    2. ❤️❤️❤️❤️❤️

  18. ❤❤❤❤❤

    1. ❤️❤️❤️❤️❤️

  19. 11 part 11 um ഒന്നിനൊന്നു ഗംഭീരം കഥയും കഥാപാത്രങ്ങളും അവരുടെ emotions oke adipoli aanu athu correct aayitu vayikknuavaril kittunnumund iniyum ithupolathe kadhakalumaayi varanam ❤️❤️

    1. Thank u so much ❤️❤️❤️

  20. Happy ending aano!?

    1. അതെ

  21. Last scenes entha parayandae.powli. nerit kanunna polae thonni. ❤️❤️❤️❤️❤️

    1. Thank u ❤️

  22. °~?അശ്വിൻ?~°

    Fabulous…❤️

    1. Thank u ❤️

  23. ??? ending
    ❤️❤️❤️
    Waiting for next story

    1. Thank You ❤️

Comments are closed.