അഭിരാമി ( Last Part ) 391

സംഗതി വേറെ ഒന്നുമല്ല….സിദ്ധുവേട്ടൻ വന്നു പിറകിൽ നിന്നതൊക്കെ താൻ അറിഞ്ഞതാണ്..പക്ഷേ ഇത്ര ക്ലോസ് ആയിട്ടാണ് നിന്നിരുന്നത് എന്ന് തിരിഞ്ഞപ്പോഴാ മനസിലായത്… അല്ലെങ്കിലേ ആള് അടുത്തുകൂടെ പോകുമ്പോ എന്തെന്നില്ലാതെ ഹൃദയം മിടിക്കും… ആളുടെ വരവറിയിക്കും പോലെ….. അപ്പൊ പിന്നേ ഇത്രയും അടുത്ത് നിന്നാലുള്ള കാര്യം പറയാനുണ്ടോ…..

“ഡോ…..ഞാൻ  വേറൊരു കാര്യം പറയാൻ വന്നതാണ്…. നാളെയല്ലേ തന്റെ ഫ്രണ്ട് ന്റെ കല്യാണം…. പോകണ്ടേ? അതിഥി തന്നെ വിളിച്ചു കിട്ടീല എന്ന് പറഞ്ഞു എന്നെ വിളിച്ചിരുന്നു…. ”
അത് കേട്ടപ്പോ ആമി ഒന്നും പറയാതെ നിന്നു. എന്ത് പറയണം എന്നറിയില്ല. അവിടെ കൂടുതലും  എന്നെ അറിയുന്നവരാണ് ശ്രീയുടെ ഭാര്യയായിരുന്നു എന്ന നിലയിൽ…  അവരുടെ ഇടയിലേക്ക്…..കല്യാണ  കാര്യം മനപ്പൂർവം ആരെയും ഓര്മിപ്പിക്കാതെ നിന്നതാണ്….. കല്യാണം കാണാൻ ആഗ്രഹം ഉണ്ട്. പക്ഷേ മറ്റു പലരെയും കാണേണ്ടത് ഓർക്കുമ്പോൾ…….. ആരിൽ നിന്നും മുഖം ഒളിപ്പിച്ചു നിൽക്കാൻ കഴിയില്ലല്ലോ അവിടെ ചെന്നാൽ…. നവ്യയുടെ ഒരുപാട് മിസ്സ്ഡ് കാൾസ് നേരത്തെ തന്നെ കണ്ടു. മനപ്പൂർവം ഫോൺ സൈലന്റാക്കി ഇട്ടതാണ്…. എന്ത് പറയും….. ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല… തന്നെ വിളിച്ചു കിട്ടാത്തത് കൊണ്ട് അവൾ അതിഥിയെ വിളിച്ചു കാണും.

ആമിയുടെ ഓരോന്ന് ഓർത്തുള്ള നിൽപ്പ് കണ്ടപ്പോഴേ സിദ്ധാർഥ് നു എന്തോ പന്തികേട്  തോന്നി…. തോളിൽ പിടിച്ചു അവളെ തനിക്ക് അഭിമുഖമായി നിർത്തി…
“എന്താ ആമി…? എന്താ ഇത്ര ആലോചിക്കാൻ? മ്മ്….? ”
“അത്…. അതൊന്നുമില്ല…. “എങ്ങനെ പറയും ഇപ്പോൾ ഈ കാര്യങ്ങളൊക്കെയും…
“എന്താടോ… എന്നോട് ഒന്നും പറയാൻ പറ്റാത്ത വിധം എന്തെങ്കിലും ആണോ? മനസ് തുറക്കാൻ പറ്റാത്ത വിധം ഇപ്പോഴും തനിക്ക് എന്നോട് അകൽച്ചയുണ്ടോ? ഇപ്പോഴും അടുപ്പമൊന്നും തോന്നുന്നില്ലേ തനിക്കെന്നോട്…..? ”
അത് ചോദിക്കുമ്പോൾ സിദ്ധാർഥ് ന്റെ ശബ്ദം ഇടറിയിരുന്നു ….ആമിക്ക് വല്ലാതെയായി അത് കേട്ടപ്പോൾ…. പിന്നേ ഒന്നും ഒളിക്കാൻ തോന്നിയില്ല. കാര്യം പറഞ്ഞു… ശ്രീയുടെ അയൽവാസി ആണ് നവ്യ…. അതുൾപ്പെടെ എല്ലാരേയും ഫേസ് ചെയ്യണ്ട കാര്യത്തെ കുറിച്ചും ഒക്കെ പറഞ്ഞു….. ഇനി സിദ്ധുവേട്ടൻ തന്നെ തീരുമാനിക്കട്ടെ എന്ത് വേണമെന്ന്….

പക്ഷേ, ആളുടെ മറുപടി തന്നെ ഞെട്ടിച്ചു കളഞ്ഞു… “അയ്യേ… ഇതിനാണോ നീ ഇങ്ങനെ പരുങ്ങി കളിക്കുന്നെ…. “ഇതും പറഞ്ഞു സിദ്ധുവേട്ടൻ എന്റെ താടിത്തുമ്പിൽ പിടിച്ചു മുഖം ഉയർത്തി….
“ആമി…. നീ സ്വയം മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്… അത് നീ മനസിലാക്കാത്തിടത്തോളം മറ്റുള്ളവർ മനസിലാക്കില്ല… നിന്റെ ജീവിതത്തിൽ സംഭവിച്ചത് ഒന്നും നിന്റെ തെറ്റ് കൊണ്ടല്ല… നീ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ആദ്യം നീ സ്വയം മനസിലാക്കണം…. മനുഷ്യരുടെ ജീവിതത്തിൽ ഇന്ന് എന്ത് നടക്കും, നാളെ എന്ത് നടക്കും എന്നൊന്നും ആരുടെയും കൈകളിൽ അല്ല….. ആർക്കും എന്തും എപ്പോഴും സംഭവിക്കാം. അത് പോലെ ഒന്നാണ് നിന്റെ ജീവിതത്തിലും സംഭവിച്ചത്…. അതിനു നീ തെറ്റ്കാരിയല്ല. തലയുയർത്തി പിടിച്ചു നടക്കാൻ ശീലിക്കണം. കുറ്റവാളികളെ പോലെ തല കുനിച്ചു നടക്കേണ്ട ആവശ്യം നിനക്കില്ല. പിന്നേ…. ഞാൻ മുമ്പേ  പറഞ്ഞത് പോലെ സിദ്ധാർഥ് ന്റെ ഭാര്യയാണ് നീ… എന്റെ ഭാര്യ  ആരുടേയും മുന്നിൽ തല കുനിക്കുന്നത് എനിക്കിഷ്ടമല്ല…..” മീശ പിരിച്ചു ഒരു ചിരിയോടെയാണ് സിദ്ധുവേട്ടൻ പറഞ്ഞു നിർത്തിയത്…. അത് കണ്ട് എന്റെ എല്ലാ  ടെൻഷനും ഏതൊക്കെയോ വഴിയിൽ കൂടെ പോയി….
“സോ…. എന്റെ ഭാര്യ നാളെ കല്യാണത്തിന് പോകും… പോയിരിക്കും…. ”
“ഞാൻ ഒറ്റക്കോ സിദ്ധുവേട്ട? ഞാൻ ഒറ്റക്കൊന്നും പോകില്ല…. “ചുണ്ട് പിളർത്തി കൊണ്ടുള്ള ആമിയുടെ മറുപടി സിദ്ധുവിൽ ചിരി പടർത്തി….
“ഒറ്റക്കല്ല ഭാര്യേ….. നമ്മൾ ഫാമിലി ആയിട്ട് പോകും. അതിഥിയും ഉണ്ടെന്ന് പറഞ്ഞു.കൂടെ തന്റെ അച്ഛനും അമ്മയും ഉണ്ട്. പിന്നേ നിന്റെ കെട്ട്യോനും മോളും കൂടി ഉണ്ട്… ”
ആ ഡയലോഗ് കൂടെ കേട്ടതോടെ ബാക്കി ഉണ്ടായിരുന്ന വിഷമവും അങ്ങ് പോയി…. നന്ദി സൂചകമായി ഞാൻ സിദ്ധുവേട്ടനെ നോക്കി പുഞ്ചിരിച്ചു….. എന്നെ നോക്കി ചിരിച് കണ്ണ് ചിമ്മി കാണിച് ആള് പുറത്തോട്ട് പോയി….

48 Comments

  1. Super ? broo

  2. മഹാദേവൻ

    മനസ്സ് നിറഞ്ഞു?വളരെ മനോഹരമായ കഥ. ഇനിയും ഒരുപാട് കഥകൾ പ്രതിഷിക്കുന്നു. സ്നേഹം മാത്രം????

  3. എന്റെ favorite കഥകളുടെ കൂട്ടത്തിൽ അഭിരാമിയും ഉണ്ടാവും എന്നും ❤❤❤

    1. താങ്ക് യൂ ?❤️

  4. ?✨N! gHTL?vER✨?

    ?❤️ആഹാ ❤️?.. മനസ്സ് നിറഞ്ഞു… അതീവ ഹൃദ്യം ആയ കഥ… ഒത്തിരി സ്നേഹം bro?❤️????

    1. ???❤️❤️❤️

  5. ഇത്തിരി പൂവ്‌

    അടിപൊളി ഒരു ഭാഗം കൂടി എഴുതമായിരുന്നു ????????

    1. ഇനിയും എഴുതിയാൽ വലിചു നീട്ടുന്നത് പൊലെ ആവുമെന്ന് തോന്നി ❤️❤️❤️❤️❤️

  6. നൈസ് വൺ ❣️❣️

    1. ❤️❤️❤️❤️❤️

  7. ഇന്നാണ് കഥ വായിച്ചതു ഒറ്റ ഇരിപ്പിനു തീർത്തു
    അടിപൊളി കഥ ഇനിയും ഇതുപോലെയുള്ള നല്ലകതയുമായി വരിക ?????

    1. Thank You ?❤️

  8. Such a wonderful gal she’s ????
    Nallavare eeshwaran kaividilla ennu parayunnathu sathyam aanennu paranju kaattiya kadha

    So sweet, i have no words

    1. Thank You ?❤️

  9. വേട്ടക്കാരൻ

    ഹൃദയത്തിൽ കാലങ്ങളോളം നിലനിൽക്കുന്ന അതിമനോഹരമായ കഥ.നന്ദി വീണ്ടും വരുക…

    1. Thank You ?❤️

  10. അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച ഒരു കഥ. അഭിനന്ദനങ്ങൾ ???

    1. Thank u ❤️❤️❤️

  11. Ponnu bro feel aayi ithupole okk ezhuthiyappol happy ending athum nalla reathiyil?❣️????

  12. ഇത്ര മനോഹരമായ കഥ തന്നത്തിന് ഒരുപാട് thanks…
    മനസ്സ് നിറച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു തന്നെ അവസാനിപ്പിക്കുകയും ചെയ്തു ???

    1. ഇനിയും ഇതുപോലെ ഓരോ ഫീൽഗുഡ് സ്റ്റോറീസ് പ്രതീക്ഷിച്ചോട്ടേ?

      1. ഇനിയും കഥകളുമായി വരാം ❤️

    2. Thank u ❤️❤️❤️

  13. Short but super❤️❤️❤️❤️❤️❤️❤️

    1. Thank u ❤️❤️❤️

  14. ഒരു ചെറുകഥയാണെങ്കിലും നന്നായിട്ടുണ്ടായിരുന്നു.
    ???? waiting for ur nxt story☺️

    1. Thank u ❤️❤️❤️

  15. മനസ്സിന് തൃപ്തി നൽകിയ കഥ..

    *

    *

    ഉടനെ തന്നെ മറ്റൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thank u ❤️❤️❤️

  16. Bro,
    Nice. Valarea nannairunnu.
    Nalla feel undairunnu.
    Minimum idhupole nalla kadhakalumai
    Varanam.

    1. Thank u ❤️❤️❤️

  17. ❤️Vipin❤️

    Powli?????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ❤️❤️❤️❤️❤️

    2. ❤️❤️❤️❤️❤️

  18. ❤❤❤❤❤

    1. ❤️❤️❤️❤️❤️

  19. 11 part 11 um ഒന്നിനൊന്നു ഗംഭീരം കഥയും കഥാപാത്രങ്ങളും അവരുടെ emotions oke adipoli aanu athu correct aayitu vayikknuavaril kittunnumund iniyum ithupolathe kadhakalumaayi varanam ❤️❤️

    1. Thank u so much ❤️❤️❤️

  20. Happy ending aano!?

    1. അതെ

  21. Last scenes entha parayandae.powli. nerit kanunna polae thonni. ❤️❤️❤️❤️❤️

    1. Thank u ❤️

  22. °~?അശ്വിൻ?~°

    Fabulous…❤️

    1. Thank u ❤️

  23. ??? ending
    ❤️❤️❤️
    Waiting for next story

    1. Thank You ❤️

Comments are closed.