അഭിരാമി ( Last Part ) 391

സിദ്ധാർഥും എല്ലാം കൊണ്ടും ആമിയിൽ തൃപ്തനായിരുന്നു….. പൊടി മോൾക്ക് നല്ല അമ്മയും, അച്ഛനും അമ്മയ്ക്കും നല്ലൊരു മകളും എന്നതിലുപരി തനിക്കൊരു നല്ല ഭാര്യ കൂടി ആയിരിക്കുന്നു ഇന്ന്…. അല്ലെങ്കിലും
സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും തന്റെ ഭാര്യ…. ഒരു ചിരിയോടെ സിദ്ധാർഥ് ഓർത്തു…..

 

ഋതുക്കൾ മാറി മാറി വന്നു…. ദിവസങ്ങളും മാസങ്ങളും 2 വർഷങ്ങളും കടന്നു പോയി…..
ഈ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ പലതും സംഭവിച്ചു… എന്റെ പൊടി മോൾ പ്ലെ സ്കൂളിന്റെ പടിയിറങ്ങി സ്കൂൾ കുട്ടിയായി… ഇപ്പോ ഒന്നാം ക്ലാസ്കാരിയാണ്….. പിന്നേ എന്റെ അതിഥി കുട്ടി ഗർഭിണിയായി…ഒൻപതു മാസങ്ങൾക്കപ്പുറം  ഒരു പൊന്നു മോനു ജന്മം നൽകി… ഇഷാൻ എന്ന് പേര്… ഞങ്ങളുടെ സ്വന്തം ഇഷുകുട്ടൻ… അവനിപ്പോൾ ഒരു വയസ്സ്  ആവാറായി… ഏഴാം മാസം വീട്ടിൽ വന്നിരുന്നു…. പിന്നേ കുഞ്ഞിന് മൂന്നു മാസം ആയപ്പോഴാണ് തിരികെ പോയത്. അത് വരെ വീട്ടിൽ ഉണ്ടായിരുന്നു…. ഈ സമായതൊക്കെയും ഏറ്റവും സന്തോഷിച്ചത് എന്റെ പൊടി മോളാണ്…. അതിഥി തന്നെ പറഞ്ഞു കൊടുക്കും അവളുടെ അനിയൻ കുട്ടനാണെന്ന്…അതിഥി  വീട്ടിൽ വന്നപ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വച്ചു ഞങ്ങൾ വീട്ടിലോട്ട് പോകും. ഡേറ്റ് അടുത്ത സമയത്ത് ഒക്കെയും ഞാൻ കൂടുതലും അവിടെ ആയിരുന്നു… പൊടി മോൾടെ വൊക്കേഷൻ ടൈമിൽ ആയിരുന്നു ഡെലിവറി. അത്കൊണ്ട് ലീവ് ന്റെ പ്രോബ്ലം ഒന്നും അവൾക്കും വന്നില്ല… പ്രസവം കഴിഞ്ഞപ്പോ പിന്നേ മോള് നിക്കാൻ കൂടി വിടില്ലായിരുന്നു… വാവയെ കാണണം എന്ന് പറഞ്ഞിട്ട്….. അത് കാണുമ്പോ എനിക്ക് വല്ലാത്തൊരു സങ്കടമാണ്. എന്റെ മോൾക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്ന്….എന്റെ മുഖത്ത് നോക്കി സിദ്ധുവേട്ടൻ അത് കണ്ടുപിടിക്കേം ചെയ്യും…. അപ്പൊ തന്നെ എന്റെ മടിയിൽ കയറി കിടന്നിട്ട് ഒരു ഡയലോഗുണ്ട്….. നിനക്ക് മോളായിട്ട് പൊടി മോളും മോനായിട്ട് ഞാനും മതി എന്ന്… ശരിയാണ്…. ചില സമയത്ത് എന്റെ പൊടി മോളേക്കാൾ കുഞ്ഞാണ് അങ്ങേര്….

ഇതിനിടയിൽ ഈയിടെ  വേറൊരു സംഭവം ഉണ്ടായി…. വിദ്യയുടെ അമ്മയും ഏട്ടത്തിയമ്മയും വീട്ടിൽ വന്നു…ഏട്ടത്തിയമ്മ കുറച്ചു  കഴിഞ്ഞപ്പോൾ തന്നെ തനിസ്വഭാവം പുറത്തെടുത്തു… എന്നെ ഓരോന്നൊക്കെ കൊള്ളിച്ചു പറയാൻ തുടങ്ങി….സിദ്ധുവേട്ടനും ഉണ്ടായിരുന്നു വീട്ടിൽ… സിദ്ധുവേട്ടന് നല്ലോണം ദേഷ്യം വന്നപ്പോൾ അദ്ദേഹം നല്ലത് പറഞ്ഞു… അതിന്റെ ദേഷ്യം അവര് തീർത്തത് എന്റെ മോളേ വേദനിപ്പിക്കാൻ നോക്കിയാണ്…. അവളോട് ഞാൻ അവളുടെ അമ്മയല്ല എന്ന് ഞങ്ങളുടെ മുന്നിൽ വച്ചു തന്നെ പറഞ്ഞു… തറഞ്ഞു നിന്നു പോയി  ഞാൻ… ഒന്നും പറയാൻ കഴിയാത്ത അവസ്ഥ….എന്റെ മോളുടെ  മുഖത്ത് നോക്കാൻ കഴിയാത്ത വിധം കുനിഞ്ഞു പോയി എന്റെ ശിരസ്സ്.. തളർന്നു പോയി ഞാൻ…. സത്യമാണോ എന്ന് അവളെന്നോട് ചോദിച്ചാൽ ഞാൻ എന്ത് പറയും….. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു എന്റെ മകളുടെ മറുപടി….
“എന്നെ പ്രസവിച്ചില്ലെങ്കിലും ഇതെന്റെ അമ്മ തന്നെയാണ് മാമീ…. “എന്ന്….. അത്ഭുതത്തോടെ  ഞെട്ടി തലയുയർത്തി ഞാനെന്റെ മോളേ നോക്കി… ഏകദേശം എല്ലാരും ഇതേ അവസ്ഥ…..സിദ്ധുവേട്ടൻ മാത്രം പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു… ചിരിച് കൊണ്ട് മോള് എന്റെ അടുത്തേക്ക് വന്നു…..എടുക്കാൻ വേണ്ടി കൈ നീട്ടി……ഞാനവളെ എടുത്തുയർത്തി… എന്റെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു…. ചിരിച് കൊണ്ട് തന്നെ അവളെന്റെ കണ്ണുകൾ തുടച്ചു തന്നു… എന്നിട്ട് പറഞ്ഞു…. “എന്റെ അമ്മ കരയണ്ടാട്ടോ…. ഞാൻ അമ്മയുടെ വയറ്റിൽ കിടന്നില്ല എന്നല്ലേ ഉള്ളൂ…. അച്ഛാ പറഞ്ഞല്ലോ അമ്മയുടെ ഇവിടെ മുഴുവൻ ഞാൻ ആണെന്ന്.. അച്ഛക്ക് പോലും അവിടെ കുറച്ചേ സ്ഥലം കൊടുത്തുള്ളൂ എന്ന്… “എന്റെ നെഞ്ചിൽ തൊട്ട് കൊണ്ട് അവൾ പറഞ്ഞു…

 

പൊട്ടിക്കരഞ്ഞു കൊണ്ട് ഇറുകെ പിടിച്ചു എന്റെ മോളേ ഞാൻ…. അതെ…. എന്റെ ഗർഭപാത്രത്തിൽ ഞാൻ ചുമന്നില്ലെന്നേ ഉള്ളൂ… എന്റെ ഹൃദയത്തിൽ ഞാൻ ഗർഭം ധരിച്ചവളാണ് എന്റെ മകൾ……എന്റെ ഹൃദയം കൊണ്ട് ഞാൻ ജന്മം നല്കിയവളാണ് എന്റെ മകൾ …… ആയുഷ്കാലം മുഴുവൻ എന്റെ മകളുടെ സ്ഥാനം അവിടെയാണ്… എന്റെ ഹൃദയത്തിൽ……..
“മോൾക്ക് വിഷമമായോ..? ”
ഞാൻ എന്റെ മോളോട് ചോദിച്ചു…
“എന്തിനാ അമ്മേ വിഷമം…? അച്ഛാ പറഞ്ഞു ഞാൻ ദൈവത്തിനു ഒരുപാട്  സ്പെഷ്യൽ ആണ് എന്ന് , അതോണ്ടാ എൻറെ ഒരു അമ്മയെ ദൈവത്തിനു വേഗം വിളിക്കേണ്ടി വന്നപ്പോ പകരം അത്രയും നല്ലൊരു അമ്മയെ ദൈവം എനിക്ക് തന്നത് എന്ന്… എല്ലാ കുട്ടികൾക്കും കിട്ടാത്ത ഭാഗ്യമാണെന്ന്… അപ്പോ എനിക്ക് എന്തിനാ വിഷമം…?”
കൈകൾ രണ്ടും മലർത്തി എന്റെ മകൾ പറയുന്ന കേട്ടപ്പോൾ ഇനി എത്ര ജന്മം ഉണ്ടെങ്കിലും എനിക്കെന്റെ പൊടി മോളുടെ അമ്മ തന്നെ ആയാൽ മതി എന്ന് ഉള്ളാലെ പ്രാര്ഥിക്കുകയായിരുന്നു ഞാൻ… ഒന്നുകൂടെ ചേർത്തു പിടിച്ചു കൊണ്ട് ഉമ്മകൾ കൊണ്ട് മൂടി ഞാനെന്റെ മകളെ…..
“ഇനി എന്റെ അമ്മ കരയണ്ടാട്ടോ… എനിക്കേ…. ഏറ്റവും കൂടുതൽ ഇഷ്ടം എന്റെ ഈ അമ്മയെ തന്നെയാ…. ”
ഇതും പറഞ്ഞു കൊണ്ട് എന്നെയും ഒന്ന് ഉമ്മ വച്ചു എന്റെ മോള്…. കണ്ടു നിന്നവരുടെ മനസും നിറഞ്ഞിരുന്നു. ഏടത്തിയുടെ വായയും അതോടെ അടഞ്ഞു…..
രാത്രി മോള് ഉറങ്ങി കഴിഞ്ഞ് ഞാൻ സിദ്ധുവേട്ടനോട് സംസാരിക്കാൻ വേണ്ടി എണീറ്റു… ഞാൻ അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്പേ തന്നെ എന്റെ തോളിൽ പിടിച്ചു ചേർത്തു നിർത്തി ഇങ്ങോട്ട് സംസാരിച്ചു തുടങ്ങി സിദ്ധുവേട്ടൻ…
“എനിക്കറിയാം ആമി.. എന്താണ് പറയാൻ പോകുന്നത് എന്ന്… വിദ്യയെ കുറിച് ആരോ അമ്മയോട് സംസാരിക്കുന്നത് ഈയിടെ മോള്  കേട്ടു. വിദ്യ ആരാണെന്ന് എന്നോട് വന്നു ചോദിച്ചു…. ആ സമയം എനിക്കും തോന്നി മോൾക്ക് ഒക്കെയും പറഞ്ഞു മനസിലാക്കി കൊടുക്കാം എന്ന്… കാരണം വേറൊന്നുമല്ല. മോള് വളർന്നു വരികയാണ്… ഇന്നല്ലെങ്കിൽ നാളെ ആരിൽ നിന്നെങ്കിലും മോള് ഈ കാര്യം അറിയും….മറ്റുള്ളർ പറഞ്ഞു അവൾ അറിയുന്നതിലും എത്രയോ നല്ലതാണ് ഞാൻ തന്നെ അവൾക്ക് കാര്യങ്ങൾ പറഞ്ഞു  മനസിലാക്കി കൊടുക്കുന്നത് എന്ന് എനിക്ക് തോന്നി ആമി… നമ്മൾ പറഞ്ഞു കൊടുക്കുന്നതും മറ്റുള്ളവരിൽ നിന്നും അവൾ കേട്ടറിയുന്നതും രണ്ടും രണ്ടല്ലേ ആമി….എന്നോട് ദേഷ്യമുണ്ടോ നിനക്ക്…? ”

 

48 Comments

  1. Super ? broo

  2. മഹാദേവൻ

    മനസ്സ് നിറഞ്ഞു?വളരെ മനോഹരമായ കഥ. ഇനിയും ഒരുപാട് കഥകൾ പ്രതിഷിക്കുന്നു. സ്നേഹം മാത്രം????

  3. എന്റെ favorite കഥകളുടെ കൂട്ടത്തിൽ അഭിരാമിയും ഉണ്ടാവും എന്നും ❤❤❤

    1. താങ്ക് യൂ ?❤️

  4. ?✨N! gHTL?vER✨?

    ?❤️ആഹാ ❤️?.. മനസ്സ് നിറഞ്ഞു… അതീവ ഹൃദ്യം ആയ കഥ… ഒത്തിരി സ്നേഹം bro?❤️????

    1. ???❤️❤️❤️

  5. ഇത്തിരി പൂവ്‌

    അടിപൊളി ഒരു ഭാഗം കൂടി എഴുതമായിരുന്നു ????????

    1. ഇനിയും എഴുതിയാൽ വലിചു നീട്ടുന്നത് പൊലെ ആവുമെന്ന് തോന്നി ❤️❤️❤️❤️❤️

  6. നൈസ് വൺ ❣️❣️

    1. ❤️❤️❤️❤️❤️

  7. ഇന്നാണ് കഥ വായിച്ചതു ഒറ്റ ഇരിപ്പിനു തീർത്തു
    അടിപൊളി കഥ ഇനിയും ഇതുപോലെയുള്ള നല്ലകതയുമായി വരിക ?????

    1. Thank You ?❤️

  8. Such a wonderful gal she’s ????
    Nallavare eeshwaran kaividilla ennu parayunnathu sathyam aanennu paranju kaattiya kadha

    So sweet, i have no words

    1. Thank You ?❤️

  9. വേട്ടക്കാരൻ

    ഹൃദയത്തിൽ കാലങ്ങളോളം നിലനിൽക്കുന്ന അതിമനോഹരമായ കഥ.നന്ദി വീണ്ടും വരുക…

    1. Thank You ?❤️

  10. അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച ഒരു കഥ. അഭിനന്ദനങ്ങൾ ???

    1. Thank u ❤️❤️❤️

  11. Ponnu bro feel aayi ithupole okk ezhuthiyappol happy ending athum nalla reathiyil?❣️????

  12. ഇത്ര മനോഹരമായ കഥ തന്നത്തിന് ഒരുപാട് thanks…
    മനസ്സ് നിറച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു തന്നെ അവസാനിപ്പിക്കുകയും ചെയ്തു ???

    1. ഇനിയും ഇതുപോലെ ഓരോ ഫീൽഗുഡ് സ്റ്റോറീസ് പ്രതീക്ഷിച്ചോട്ടേ?

      1. ഇനിയും കഥകളുമായി വരാം ❤️

    2. Thank u ❤️❤️❤️

  13. Short but super❤️❤️❤️❤️❤️❤️❤️

    1. Thank u ❤️❤️❤️

  14. ഒരു ചെറുകഥയാണെങ്കിലും നന്നായിട്ടുണ്ടായിരുന്നു.
    ???? waiting for ur nxt story☺️

    1. Thank u ❤️❤️❤️

  15. മനസ്സിന് തൃപ്തി നൽകിയ കഥ..

    *

    *

    ഉടനെ തന്നെ മറ്റൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thank u ❤️❤️❤️

  16. Bro,
    Nice. Valarea nannairunnu.
    Nalla feel undairunnu.
    Minimum idhupole nalla kadhakalumai
    Varanam.

    1. Thank u ❤️❤️❤️

  17. ❤️Vipin❤️

    Powli?????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ❤️❤️❤️❤️❤️

    2. ❤️❤️❤️❤️❤️

  18. ❤❤❤❤❤

    1. ❤️❤️❤️❤️❤️

  19. 11 part 11 um ഒന്നിനൊന്നു ഗംഭീരം കഥയും കഥാപാത്രങ്ങളും അവരുടെ emotions oke adipoli aanu athu correct aayitu vayikknuavaril kittunnumund iniyum ithupolathe kadhakalumaayi varanam ❤️❤️

    1. Thank u so much ❤️❤️❤️

  20. Happy ending aano!?

    1. അതെ

  21. Last scenes entha parayandae.powli. nerit kanunna polae thonni. ❤️❤️❤️❤️❤️

    1. Thank u ❤️

  22. °~?അശ്വിൻ?~°

    Fabulous…❤️

    1. Thank u ❤️

  23. ??? ending
    ❤️❤️❤️
    Waiting for next story

    1. Thank You ❤️

Comments are closed.