അഭിരാമി ( Last Part ) 391

ഇനി  വർത്തമാന കാലത്തിലേക്ക് വരാം…. നാളെയാണ് എന്റെ ചേട്ടന്റെ കല്യാണം…. ഏട്ടന്റെ കൂട്ടുകാർ വല്യ ബാന്നർ ഒക്കെ തൂക്കിയിട്ടുണ്ട്…
അഭിഷേക് വെഡ്സ് നേത്ര….

ഒരാഴ്ചയായി ഞങ്ങൾ ഇങ്ങോട്ട് മാറിയിട്ട്…. അതിഥിയും നിഷാന്തും ഇഷുകുട്ടനും പിന്നേ ഞാനും സിദ്ധുവേട്ടനും പൊടി മോളും….അവിടെ അമ്മയും അച്ഛനും ചേച്ചിയുടെ വീട്ടിൽ പോയി…. എല്ലാരും ഇന്ന് വരും…. അച്ഛനും അമ്മയും ചേച്ചിയും ഇന്നലെ യും വന്നിരുന്നു…

അളിയൻസ് രണ്ടുപേരുമാണ് എല്ലാറ്റിനും മുമ്പന്തിയിൽ… പിന്നേ ഞങ്ങൾ പെങ്ങമ്മാരും….. അതിന്റെ എല്ലാ ക്ഷീണവും ഞങ്ങൾക്കുണ്ട്. പ്രത്യേകിച്ച് എനിക്ക്…. അതിഥിക്ക് ഇഷു കുട്ടനെയും വച്ചു കാര്യായിട്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല… അപ്പോ പിന്നേ ഒക്കേത്തിനും ആരാ….ഞാൻ തന്നെ…. നല്ല അടിപൊളിയായി കല്യാണം നടന്നു….. നേത്ര നാത്തൂൻ വലതു കാൽ വച്ചു ഗൃഹപ്രവേശം നടത്തി… അതും കഴിഞ്ഞ് രണ്ട് മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ്  ഞങ്ങൾ തിരികെ പോയത്…
എന്റെ ക്ഷീണത്തിനു മാത്രം ഒരു കുറവും ഇല്ല….പറഞ്ഞിട്ടും കാര്യമില്ല. സാഹചര്യം അതായിരുന്നെ…..വല്ലാത്ത ഓക്കാനം ഒക്കെ വരുന്നു…. പനിക്കാനുള്ള പണി ആണെന്ന് തോന്നുന്നു. പനിക്ക് മുന്നേ ഇതൊക്കെയാണ് എനിക്കുള്ള ലക്ഷണങ്ങൾ…
വൈകുന്നേരം സ്കൂൾ വിട്ടു വന്നിട്ട്  മോൾക് ചോറ് കൊടുത്തു കൊണ്ടൊരിക്കുമ്പോൾ തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെട്ടു…. വീണു പോകുന്ന പോലെ….. എവിടെയോ പിടിക്കാൻ നോക്കി…. പക്ഷേ പിടുത്തം കിട്ടിയില്ല…. വീണു…. മോൾക്ക് ചോറെടുത്ത പാത്രം കയ്യിൽ നിന്നും വലിയ ശബ്ദത്തോടെ വീണു… പകുതി ബോധത്തിലും മോള് അമ്മേ എന്ന് വലിയ വായിൽ നില വിളിച്ചു കരഞ്ഞു കൊണ്ട് ഓടി അടുക്കുന്നത് അറിഞ്ഞു… സിദ്ധുവേട്ടൻ പുറത്ത് നിന്നും ആമി എന്ന് വിളിച്ചു കൊണ്ട് ഓടി വരുന്നതും അമ്മയുടെ കരച്ചിലും ഒക്കെ അർദ്ധ ബോധാവസ്ഥയിലും ഞാൻ അറിഞ്ഞു….  ബോധം മുഴുവനും മറഞ്ഞു….
കണ്ണ് തുറന്ന് ചുറ്റും നോക്കിയപ്പോൾ മനസിലായി…. ഹോസ്പിറ്റലിൽ ആണെന്ന്… ഡ്രിപ്പിയിട്ട് കിടത്തിയിട്ടാണ് ഉള്ളത്.. അടുത്ത് അമ്മ ഇരുന്നിട്ടുണ്ട്… ഞാൻ കണ്ണ് തുറന്ന് അമ്മയെ നോക്കി ഒന്ന് ചിരിച്ചു….. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…. വാത്സല്യത്തോടെ എന്റെ കവിളിൽ തലോടി ക്ഷീണം കുറഞ്ഞോ എന്ന് ചോദിച്ചു… ആ എന്ന അർത്ഥത്തിൽ തലയാട്ടി അമ്മയെ നോക്കി ചിരിച്ചു… അമ്മ എന്നെ എഴുന്നേറ്റിരിക്കാൻ സഹായിച്ചു… അതെ സമയം തന്നെ സിദ്ധുവേട്ടനും മോളും കയറി വന്നു. എന്നെ കണ്ടപാടെ മോള് അമ്മേ എന്ന് വിളിച്ചു കൊണ്ട് ഓടി അടുത്തു….. മോളുടെ തലയിൽ തലോടി ഞാൻ… പാവം… നന്നായി പേടിച്ചുകാണും…. സിദ്ധുവേട്ടനെ നോക്കിയപ്പോൾ ആ കണ്ണുകളൊക്കെ നിറഞ്ഞിരിപ്പുണ്ട്. കണ്ണ് ചിമ്മാതെ എന്നെ തന്നെ നോക്കുന്നു…. വല്ലതും ഞാൻ അങ്ങോട്ട് ചോദിക്കും മുമ്പ് തന്നെ മോളുടെ ശബ്ദം കാതിൽ പതിഞ്ഞു….
“അമ്മേ…. വാവ എപ്പോഴാ വരിക? വേഗം വരുമോ? ”
വാവയോ? ഇഷു കുട്ടനെ ആയിരിക്കും… ഈ സിദ്ധുവേട്ടൻ അപ്പോഴേക്കും വിളിച്ചു പറഞ്ഞോ അവിടെയും… ഇപ്പൊ കാറി കൂവി കൊണ്ട് വരും പെണ്ണ്….. ഞാൻ സ്വയം തലക്കിട്ടു അടിച്ചു കൊണ്ട് സിദ്ധുവേട്ടനോട് പറഞ്ഞു…
“സിദ്ധുവേട്ടൻ അപ്പോഴേക്കും അവളെയും വിളിച്ചു പറഞ്ഞ? എനിക്ക് കുഴപ്പം ഒന്നുല്ലാന്ന് പറ സിദ്ധുവേട്ട…. വെറുതെ ഇവിടെ വരെ വരാൻ നിൽക്കണ്ട അവര്…. കുഞ്ഞു മോൻ ഒക്കെ ഉള്ളതല്ലേ…. ”
“മോളേ…… ചെറിയമ്മയോട് ഇഷു കുട്ടനെയും കൂട്ടി പിന്നൊരു ദിവസം വീട്ടിൽ വരാൻ പറയാം കേട്ടോ…… വാവ പിന്നൊരു ദിവസം നമ്മുടെ വീട്ടിൽ വന്നോട്ടെ….. “.
“അയ്യോ…. ആ വാവ അല്ല അമ്മേ….. ദേ…. ഇവിടെ ഉള്ള വാവ…. “എന്റെ വയറിൽ കൈ വച്ചു മോള് പറഞ്ഞു….
ഞെട്ടി തരിച്ചു സിദ്ധുവേട്ടനെ നോക്കി….. അവിടെ നിറഞ്ഞ പുഞ്ചിരി കാണാൻ കഴിഞ്ഞു. അമ്മയെ നോക്കി…. അവിടെയും സന്തോഷം മാത്രം… കൈ തനിയെ വയറിലേക്ക് നീണ്ടു…. ഒരു തരം മരവിച്ച അവസ്ഥ…. പിരിയഡ്‌സ് ഡേറ്റ് തെറ്റിയിട്ടുണ്ടോ…. ശരിയാണ് … രണ്ട് മാസമായി  തെറ്റിയിട്ട്…. ഞാൻ അറിഞ്ഞില്ലല്ലോ… കല്യാണ തിരക്കല്ലേ…. പക്ഷേ…. ഇതെങ്ങനെ….. ഞാൻ ഇനി ഒരു കുഞ്ഞിനെ ഉദരത്തിൽ ചുമക്കില്ലെന്ന് പറഞ്ഞിട്ട്…… ഒന്നും വിശ്വാസം വരുന്നില്ല…. കണ്ണ് നിറയുന്നുണ്ടോ….. എനിക്ക് എന്നെ തന്നെ മനസിലാകുന്നില്ലല്ലോ…. എന്താ സംഭവിക്കുന്നത്…. എന്റെ ഉദരത്തിൽ ഒരു ജീവനോ….? എന്റെ മോളുടെ കൂടപ്പിറപ്പ്……സത്യമാണോ….. അതോ മോള് അറിയാതെ വെറുതെ പറഞ്ഞതാണോ….. ആകെ ഒരു മന്ദത…..

 

48 Comments

  1. Super ? broo

  2. മഹാദേവൻ

    മനസ്സ് നിറഞ്ഞു?വളരെ മനോഹരമായ കഥ. ഇനിയും ഒരുപാട് കഥകൾ പ്രതിഷിക്കുന്നു. സ്നേഹം മാത്രം????

  3. എന്റെ favorite കഥകളുടെ കൂട്ടത്തിൽ അഭിരാമിയും ഉണ്ടാവും എന്നും ❤❤❤

    1. താങ്ക് യൂ ?❤️

  4. ?✨N! gHTL?vER✨?

    ?❤️ആഹാ ❤️?.. മനസ്സ് നിറഞ്ഞു… അതീവ ഹൃദ്യം ആയ കഥ… ഒത്തിരി സ്നേഹം bro?❤️????

    1. ???❤️❤️❤️

  5. ഇത്തിരി പൂവ്‌

    അടിപൊളി ഒരു ഭാഗം കൂടി എഴുതമായിരുന്നു ????????

    1. ഇനിയും എഴുതിയാൽ വലിചു നീട്ടുന്നത് പൊലെ ആവുമെന്ന് തോന്നി ❤️❤️❤️❤️❤️

  6. നൈസ് വൺ ❣️❣️

    1. ❤️❤️❤️❤️❤️

  7. ഇന്നാണ് കഥ വായിച്ചതു ഒറ്റ ഇരിപ്പിനു തീർത്തു
    അടിപൊളി കഥ ഇനിയും ഇതുപോലെയുള്ള നല്ലകതയുമായി വരിക ?????

    1. Thank You ?❤️

  8. Such a wonderful gal she’s ????
    Nallavare eeshwaran kaividilla ennu parayunnathu sathyam aanennu paranju kaattiya kadha

    So sweet, i have no words

    1. Thank You ?❤️

  9. വേട്ടക്കാരൻ

    ഹൃദയത്തിൽ കാലങ്ങളോളം നിലനിൽക്കുന്ന അതിമനോഹരമായ കഥ.നന്ദി വീണ്ടും വരുക…

    1. Thank You ?❤️

  10. അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച ഒരു കഥ. അഭിനന്ദനങ്ങൾ ???

    1. Thank u ❤️❤️❤️

  11. Ponnu bro feel aayi ithupole okk ezhuthiyappol happy ending athum nalla reathiyil?❣️????

  12. ഇത്ര മനോഹരമായ കഥ തന്നത്തിന് ഒരുപാട് thanks…
    മനസ്സ് നിറച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു തന്നെ അവസാനിപ്പിക്കുകയും ചെയ്തു ???

    1. ഇനിയും ഇതുപോലെ ഓരോ ഫീൽഗുഡ് സ്റ്റോറീസ് പ്രതീക്ഷിച്ചോട്ടേ?

      1. ഇനിയും കഥകളുമായി വരാം ❤️

    2. Thank u ❤️❤️❤️

  13. Short but super❤️❤️❤️❤️❤️❤️❤️

    1. Thank u ❤️❤️❤️

  14. ഒരു ചെറുകഥയാണെങ്കിലും നന്നായിട്ടുണ്ടായിരുന്നു.
    ???? waiting for ur nxt story☺️

    1. Thank u ❤️❤️❤️

  15. മനസ്സിന് തൃപ്തി നൽകിയ കഥ..

    *

    *

    ഉടനെ തന്നെ മറ്റൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thank u ❤️❤️❤️

  16. Bro,
    Nice. Valarea nannairunnu.
    Nalla feel undairunnu.
    Minimum idhupole nalla kadhakalumai
    Varanam.

    1. Thank u ❤️❤️❤️

  17. ❤️Vipin❤️

    Powli?????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ❤️❤️❤️❤️❤️

    2. ❤️❤️❤️❤️❤️

  18. ❤❤❤❤❤

    1. ❤️❤️❤️❤️❤️

  19. 11 part 11 um ഒന്നിനൊന്നു ഗംഭീരം കഥയും കഥാപാത്രങ്ങളും അവരുടെ emotions oke adipoli aanu athu correct aayitu vayikknuavaril kittunnumund iniyum ithupolathe kadhakalumaayi varanam ❤️❤️

    1. Thank u so much ❤️❤️❤️

  20. Happy ending aano!?

    1. അതെ

  21. Last scenes entha parayandae.powli. nerit kanunna polae thonni. ❤️❤️❤️❤️❤️

    1. Thank u ❤️

  22. °~?അശ്വിൻ?~°

    Fabulous…❤️

    1. Thank u ❤️

  23. ??? ending
    ❤️❤️❤️
    Waiting for next story

    1. Thank You ❤️

Comments are closed.