അപരാജിതൻ -42 5514

സൂര്യൻ ശിരസ്സിനു മേലെ കത്തിജ്വലിച്ചു നിൽക്കുന്ന സമയം:

ആദി, അതിയായ സന്തോഷത്തോടെ വൈശാലിയിലൂടെ തന്റെ ജീപ്പിൽ അതിവേഗം സഞ്ചരിക്കുന്ന സമയം.

ജീപ്പ് ഹിരണ്യകേശി നദിക്കരയിലൂടെ പോകും വഴി ജീപ്പിന്റെ ബോണറ്റിൽ എവിടെ നിന്നോ പാറി വന്നൊരു കൃഷ്ണപരുന്ത് വന്നിരുന്ന് ആദിയെ തന്നെ നോക്കിക്കൊണ്ടേയിരുന്നു.

അവൻ ജീപ്പ് ഒരു വശത്തേക്ക് ഒതുക്കി, ജീപ്പിൽ നിന്നുമിറങ്ങി ബോണറ്റിനരികിലേക്ക് ചെന്നു.

അവനെ കണ്ടിട്ടും ആ കൃഷ്ണപരുന്ത് പറന്നു പോകാതെ അവനെ നോക്കി ചിറകുവിരിച്ചു.

ഒരു കൗതുകത്തോടെ ആദി കൈ നീട്ടിയപ്പോൾ, ആ പക്ഷി അവന്റെ കൈകളിലേക്ക് കയറി ചിറകൊതുക്കിയിരുന്നു ശിരസ് ഉയർത്തി ഒരു ദിശ കാണിച്ചു. അവനാ ദിശയിലേക്ക് നോക്കിയപ്പോൾ അവിടെ കുന്നിൻമുകളിലായി ഒരിക്കൽ വന്നിരുന്ന ആദിനാരായണ ക്ഷേത്രം കാണുകയുണ്ടായി.

കൃഷ്ണപരുന്ത് ചിലച്ചു ശബ്ദമുണ്ടാക്കി അവനെ അങ്ങോട്ടേക്ക് നയിക്കുവാൻ ശ്രമിച്ചു.

ആദി , ജീപ്പിൽ നിന്നും ചാവി ഊരി പോക്കറ്റിലാക്കി കൈയിൽ കൃഷ്ണപരുന്തിനെയും ഏന്തിയവിടേക്ക് കുന്നുകയറി.

ക്ഷേത്ര കവാടത്തിനു മുന്നിലായി അവൻ ചെന്നു.

അന്നേരം കൈയിലിരുന്ന കൃഷ്ണപരുന്ത് ചിറകടിച്ചു കൊണ്ട് മുകളിലേക്ക് പാറി ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ഉറപ്പിച്ചിരുന്ന താഴികകുടത്തിനു മേലെയിരുന്നു ചിറക് വിടർത്തി.

ആദി, ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഉച്ചയായതിനാൽ ക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു.

അവിടേക്ക് പ്രവേശിച്ചപ്പോൾ മനസ്സിന് അവർണ്ണനീയമായൊരു അനുഭൂതിയവന് തോന്നിത്തുടങ്ങി.

ആ അനുഭൂതി അൽപ്പമാത്രകൾ മാത്രമേ അനുഭവവേദ്യമായുള്ളൂ.

അല്പം കഴിഞ്ഞപ്പോൾ ശിരസ്സിനു ഭാരം വർദ്ധിക്കുന്ന പോലെ കാലുകൾക്ക് തളർച്ച പോലെ.

അവൻ ക്ഷേത്രത്തിലെ, കൊത്തുപണികൾ ചെയ്ത കൽത്തൂണുകളിൽ ഉയർത്തിയ വലിയ മണ്ഡപത്തിലേക്ക് കയറുവാനുള്ള ചവിട്ട്പടിയിൽ ഇരുന്നു.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.