അപരാജിതൻ -42 4924

എല്ലാം കൂടെ ആലോചിച്ചപ്പോൾ ആദിയ്ക്ക് മനസ്സിന്റെ സ്വസ്ഥത നഷ്ടമായി.

“ആയിരമാണ്ടുകൾക്ക് മുൻപ് പെണ്ണായിപ്പിറന്നയൊരു താമരപ്പൂ ആ നൃത്തമാടിയിട്ടുണ്ട് ശങ്കരാ”

സ്തബ്ദനായി ആദി ചുടലയെ നോക്കി.

“പിന്നെയാരും ആടിയിട്ടില്ലേ ?”

“ഇതുവരെയില്ലാ ” ചുടല മറുപടി പറഞ്ഞു.

“അപ്പോൾ പാർവ്വതിയോ ”

“തായി ആടിയിട്ടില്ലല്ലോ , ആടിയതായി നീ കനവ് കണ്ടതല്ലേ , അത് കനവ് മാത്രം സങ്കരാ”

ആദി ദീര്ഘമായി ഒന്ന് നിശ്വസിച്ചു.

തന്റെ സ്വപ്നം മാത്രമായിരുന്നു, പാർവ്വതി അങ്ങനെയൊരു നൃത്തം പഠിച്ചിട്ടുമില്ല, ആടിയിട്ടുമില്ല അവൻ സമാധാനിച്ചു.

“ചുടലെ,,”

“എന്താ സങ്കരാ ?”

“ആരായിരുന്നു ആയിരം ആണ്ടുകൾക്ക് പിന്നെ ജ്വാലാമുഖിയാടിയ താമരപ്പൂ?”

“ഹ ഹ ഹ ഹ ,,,,,ഹ ഹാഹ് ….ആ ,,,ഹ ഹ ഹ ,,,,”

ചുടല ഉറക്കെ അട്ടഹസിച്ചു.

“ആയിരം ആണ്ടുകൾക്ക് മുന്നാലെ ,,അത് ഒനക്ക് തെരിയ വേണ്ട വിഷയമേ കെടയാത് സങ്കരാ ”

“പിന്നെ എന്തിനാ ഞാൻ ഈ മായക്കാഴ്ചകൾ ഒക്കെ കണ്ടത് , ഞാനുമായി ഉള്ളതല്ല എങ്കിൽ , കൃഷ്ണപരുന്തല്ലേ എന്നെ വിളിച്ചു കൊണ്ട് പോയി ആദിനാരായണ ക്ഷേത്രത്തിൽ വെച്ച് കാണിച്ചത് ”

“ശങ്കരാ,,,നാരായണൻ മായാവിയാണ് , വിഷ്ണുമായാ എന്ന് കേട്ടിട്ടില്ലേ, ഇത് വൈഷ്‌ണവ ഭൂമിയാണ് , ഇവിടെ അങ്ങനെ പല മായകളും നീ കാണും,,,എല്ലാം നീ മനസ്സിൽ പെരുപ്പിച്ചു ആവലാതി കൊള്ളണ്ട,”

ചുടല നിർത്തി.

“ഇനിയും വല്ലതും പറയാനുണ്ടോ ”

“എല്ലാ സങ്കരാ ,,എല്ലാമേ മുടിഞ്ചു പോയിടിച്ച്”

“അപ്പൊ ഞാനിനി ഇരുന്നിട്ട് കാര്യമില്ലല്ലേ,,”

“ഇല്ലൈ ,,,” ചുടല ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

“എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ , പോണ വഴിക്ക് നാരായണൻ എന്തെങ്കിലും മായ കാണിച്ചാൽ അത് വെറും മായയെന്നു കരുതി ഞാൻ സമാധാനിക്കാം,,”

ആദി അവിടെ നിന്നും എഴുന്നേറ്റു

എല്ലാരോടും യാത്ര പറഞ്ഞു അവിട നിന്നും ഇറങ്ങി ജീപ്പിൽ കയറി ശിവശൈലത്തേക്ക് തിരിച്ചു.

@@@@@

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.