അപരാജിതൻ -42 4924

“ശാംഭവി നദിയാഴങ്ങളിൽ മുങ്ങി ശ്വാസം പോലുമെടുക്കാനാകാതെ കിടക്കുന്ന മാനദേവന്റെ കൃഷ്ണശിലാവിഗ്രഹം.

“മഹാദേവാ,,,,,” നടുക്കത്തോടെ അവനുറക്കെ വിളിച്ചു.

അതെ സമയം തന്നെ

അവൻ അത്രനേരവും കണ്ടുകൊണ്ടിരുന്ന മായക്കാഴ്ചകൾ എല്ലാം അവന്റെ ദൃഷ്ടിയിൽ നിന്നും മറഞ്ഞു.

“അപ്പോൾ ,,,ഇവിടെ പ്രതിഷ്ടിക്കപ്പെടേണ്ടിയിരുന്ന ശിലാവിഗ്രഹമാണോ ശാംഭവിയിൽ മുങ്ങികിടക്കുന്നത്” അവൻ സ്വയം ചോദിച്ചു.

“എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ,,എന്തിനാ നാരായണൻ എന്നെ ജ്വാലാമുഖി കാണിച്ചത് , എന്തിനാ ഇപ്പോൾ ആളും ആരവവും ശിലാവിഗ്രഹവും കാണിച്ചത്” അവൻ വീണ്ടും തന്നോട് തന്നെ ചോദിച്ചു.

അവിടെ ചുറ്റും വീക്ഷിച്ചുകൊണ്ട് അല്പം നേരം കൂടെ അവിടെ നിന്നിട്ട് തിരികെ ജീപ്പിനരികിലേക്ക് പോയി ജീപ്പുമെടുത്തു  വൈശാലിയിലേക്ക് തിരിച്ചു.

@@@@

 

അന്ന് :

 

ഇളയിടം കൊട്ടാരത്തിൽ നിന്നും ഈശ്വരവർമ്മ തമ്പുരാൻ, സുഹൃത്തും ഉപദേശകനായ പട്ടേരിയെ കാണുവാനായി പട്ടേരിയുടെ ഇല്ലത്ത് എത്തിച്ചേർന്നിരുന്നു.ഈശ്വരവർമ്മയെ പട്ടേരി പ്രശ്നമുറിയിലേക്ക് ആനയിച്ചു.

“പട്ടേരി,,എന്താ എന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്?” ഉദ്വേഗത്തോടെ ഈശ്വരവർമ്മ തിരക്കി.

“ഈശ്വരവർമ്മേ,,താൻ മുൻപെന്നോട് സൂചിപ്പിച്ചിരുന്ന കാര്യം പറയാൻ തന്നെയാണ് ഞാൻ തന്നെ ഇങ്ങോട്ടേക്ക് വിളിപ്പിച്ചത്”

“എങ്കിൽ പറയു,,എനിക്ക് ആകാക്ഷ താങ്ങുവാനാകില്ല”

“ശിവയുടെയും പാർവ്വതിയുടെയും കാര്യം ഞാൻ പല മാർഗ്ഗങ്ങളിലും അന്വേഷിച്ചിരുന്നു”

“എന്നിട്ട് ,,?’

“ആ കുട്ടി ഇപ്പോൾ എവിടെയുണ്ട്?”

“അവർ കുടുംബമായി ഇപ്പോൾ  അങ്ങകലെ വൈശാലിയിലാണ് തമിഴകദേശത്ത് ”

“ഉവ്വ്,,,അറിയാം,,,എടൊ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം”

“ഹ്മ്മ് ,,എന്താണെങ്കിലും പറയു”

“അവരുടെ കാര്യത്തിൽ നമുക്ക് കൂടിയ ഒരു പ്രയോഗമാണ് ചെയ്യേണ്ടത് , അത് സാത്വിക കർമ്മമല്ല, താമസികമാണ്”

വ്യക്തമാകാതെ ഈശ്വരവർമ്മ പട്ടേരിയെ സംശയത്തോടെ നോക്കി.

“ഈശ്വരവർമ്മേ,,, കുറച്ചു വശ്യകർമ്മങ്ങളും അതുപോലെ രഹസ്യമായ മദനകാമേശി പൂജയും ചെയ്തു അവരുടെ ഇടയിലെ ഇപ്പോളുണ്ടായിരിക്കുന്ന അകൽച്ച മാറ്റി അവരെ ഒന്ന് ചേർക്കണം, അടുത്ത് തന്നെ അത്യന്തം സവിശേഷമായ ഒരു മുഹൂർത്തം ആഗതമാകുന്നുണ്ട്,

അതെ മുഹൂർത്തത്തിൽ അവർ മദനകാമേശി തന്ത്രപൂജയുടെ ഭാഗമായി മൈഥുനത്തിൽ ഏർപ്പെടണം,

അന്നേ സമയം , അണുവിടതെറ്റാതെ ,

ശിവയാൽ പാർവ്വതിയുടെ കന്യകാത്വം ഭേദിക്കപ്പെട്ടാൽ പിന്നെ മറ്റൊന്നും ചിന്തിക്കണ്ട കാര്യം പോലുമില്ല,,,അവർ തമ്മിൽ പിന്നെയൊരു അകൽച്ചയും ജീവിതത്തിലുണ്ടാകില്ല,,അവൾ മരണം വരെ ശിവയ്‌ക്കൊപ്പമുണ്ടാകും”

പട്ടേരിയുടെ വാക്കുകൾ ഈശ്വരവർമ്മയെ സ്തബ്ധനാക്കി.

“എടൊ,,പട്ടേരി താനെന്താ ഈ പറയുന്നത് വിവാഹത്തിന് മുൻപ് കിടപ്പറ പങ്കിടാനൊക്കെ ഉപദേശിച്ചാൽ ഇതൊക്കെ എങ്ങനെ നടക്കും ?”

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.