അപരാജിതൻ -42 4924

ഇതിൽ പരം ഒരു അപമാനം പ്രജാപതികൊട്ടരത്തിനു വരാനുമില്ല.

ആദിക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ അവരെ യാതൊരു ദയയുമില്ലാതെ കീഴ്പ്പെടുത്താൻ സാധിക്കുമെങ്കിലും അവൻ മനപൂർവ്വമാണ് കുറച്ചു നേരം വൈകിപ്പിച്ചത്.

കൊട്ടാരം വണ്ടി തകർത്ത് കൊട്ടാരം കിങ്കരന്മാർക്ക് കൊടുക്കാവന്നതിന്റെ പരമാവധി മറ്റുള്ളവർ കാൺകെ സമയമെടുത്തു കൊടുത്തു നാട്ടുകാരെ കാണിപ്പിച്ചു നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചു പ്രജാപതികൾക്ക് അപമാനം വരുത്തി വെക്കണം  എന്നത് അവൻ മനസ്സിൽ കരുതിയിരുന്നു.

അവൻ സ്ലിപ്പർ കഷ്ണം വലിച്ചെറിഞ്ഞു.

“എന്നാ പിന്നെ വീണ്ടും കാണാം,,,ആര് ചോദിച്ചാലും പറഞ്ഞേക്കണം നിന്നെയൊക്കെ തല്ലിയത് ശിവശൈലത്തെ അറിവഴകനാണെന്ന് ” എല്ലാരും കേൾക്കെ ആദി ധർമ്മരാജനോട് പറഞ്ഞു.

ധർമ്മരാജൻ കൈകൾ കൂപ്പി തളർന്നു കിടന്നു.

“തൽക്കാലം നിന്റെ വണ്ടിയിൽ നിന്നും ചരക്കിറക്കി ഞാനങ്ങു കൊണ്ട്പോകാ,,, ടോ കനകാംബരാ” ആദി കനകാംബരമുദലിയാരെ നോക്കി ഉറക്കെ  വിളിച്ചു.

ഭയത്തോടെ കനകാംബര൯ ആദിക്ക് അരികിലേക്ക് വന്നു.

“ആ പെട്ടികടെന്ന് ഒരു സോഡാ വാങ്ങിക്കേടോ ” അണച്ച് കൊണ്ട് ആദി പറഞ്ഞു

അത് കേൾക്കേണ്ട താമസം കനകാംബര മുതലിയാർ അടുത്തുള്ള കടയിൽ നിന്നും വേഗം പോയി ഒരു കൂൾ ഡ്രിങ്സ് വാങ്ങിച്ചു കൊണ്ടോടി വന്നു.

അത് കണ്ടു ആദി ” ഗോട്ടി സോഡാ കൊണ്ടുവാടോ”

വീണ്ടും കനകാംബര൯ ഓടി ഗോട്ടി സോഡാ വാങ്ങി കൊണ്ട് വന്നു

ആദി അത് വാങ്ങി പൊട്ടിച്ചു മുഴുവനും ഒറ്റവലിക്ക് കുടിച്ചു കുപ്പി അയാളെ തന്നെ ഏൽപ്പിച്ചു.

“ഇവര് തന്ന കാശ് അങ്ങോട്ട് തിരികെ കൊടുത്തേക്കണം , അതിൽ ഒരു ഗോട്ടിസോഡയുടെ കാശ് കുറച്ചു കൊടുത്താൽ മതി, അതാ പ്രജാപതികൾക്കിട്ടു ഇങ്ങനെ കൊടുക്കാൻ എനിക്കുള്ള കൂലി, പിന്നെ ഇപ്പോ തന്നെ ശിവശൈലത്തേക്കുള്ള ഈ ചരക്ക് കൊണ്ടുപോയി കൊടുക്കണം , ഇനി മേലാൽ  കൊട്ടാരം പറഞ്ഞു, തമ്പുരാൻ പറഞ്ഞു, മണ്ണ് പറഞ്ഞു, മൈര് പറഞ്ഞു,   എന്ന തൊലിച്ച കാരണം  പറഞ്ഞു  ശിവശൈലത്തുള്ള റേഷൻ നിർത്താനാണ് തന്റെ പരിപാടിയെങ്കിൽ ,,,,” ആദി ഗൗരവത്തോടെ കനകാംബരനെ നോക്കി.

“താനും ഉണ്ടാകില്ല , തന്റെ റേഷൻ കടയും ഇവിടെയുണ്ടാകില്ല,,,കത്തിച്ചു കളയും ഞാൻ ,,മനസിലായല്ലോ ”

ആദി തന്റെ താടിയൊന്നു തടവി മീശ പിരിച്ചു കൊണ്ട് പറഞ്ഞു.

അയാൾ പേടിയോടെ കൈകൂപ്പി

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.