അപരാജിതൻ -43 4882

Views : 267551

അപരാജിതൻ -43

 

രത്നഗിരിയിൽ

സദമിരിയ ഗ്രാമത്തിൽ ഹിജഡകൾ താമസിക്കുന്ന ഒരു ഗലിയിൽ

ശസ്ത്രക്രിയ ചിന്മയിയുടെ അനന്തരമുള്ള ഹിജഡ സമൂഹത്തിലുള്ള ചടങ്ങുകൾ അന്ന് നടക്കുകയായിരുന്നു. ദേഹത്ത് അല്പമായി അവശേഷിച്ചിരുന്ന പുരുഷത്വം ഇല്ലാതെയായി സ്ത്രീ ആയി മാറിയതിനു ശേഷമുള്ള സ്ത്രീത്വത്തിലേക്ക് ആനയിക്കുന്ന  നിർവ്വാണ , ജൽസ ചടങ്ങുകൾ.

ശ്രീദുർഗ്ഗയുടെ മറ്റൊരു സ്വരൂപമായി കാണുന്ന സന്തോഷി മായുമായി ബന്ധപ്പെട്ട പൂജകൾ ചെയ്തു അവിടെയുള്ള ഹിജഡ സമൂഹത്തിനുള്ളിലെ ഗുരുസ്ഥാനീയയായ മുതിർന്ന ഗുരുമാ ചിന്മയിയെ താലി അണിയിച്ചു സിന്ദൂരം ചാർത്തി മറ്റു അനുബന്ധ പൂജകളും നടത്തി പൂർണ്ണമായും സ്ത്രീയായി സങ്കല്പിക്കപെടുന്ന ചടങ്ങുകൾ.

തലേ ദിവസം മുതലേ തുടങ്ങിയ പൂജകളും ആഘോഷങ്ങളും.

അവരുടെ കൂട്ടത്തിൽ എല്ലാവരും ആടിയും പാടിയും ഒരു ഉത്സവമായി കൊണ്ടാടുകയായിരുന്നു.

പുലർച്ചെ ചിന്നുവിനെ മഞ്ഞളും ചന്ദനവും പുരട്ടികുളിപ്പിച്ച് ശുഭ്ര വസ്ത്രങ്ങൾ അണിയിപ്പിച്ചു സന്തോഷിമായുടെ മുന്നിൽ ഇരുത്തി പൂജകൾ ചെയ്തു. കണ്ണേറും നാവേറും കിട്ടാതെയിരിക്കാൻ ദോഷങ്ങളെ ആവാഹിച്ചു കുമ്പളങ്ങയ്ക്കുള്ളിലാക്കി. അവളെയും കൂട്ടി സമീപമുള്ള നദീതീരത്തു കൊണ്ട് പോയി ഉടച്ചു കളഞ്ഞു. അവളെ നദിയിൽ മുങ്ങി കുളിപ്പിച്ച് വീണ്ടും തിരികെ കൊണ്ട് വന്നു ഈറനോടെ സന്തോഷി മായുടെ മുന്നിൽ ഇരുത്തി പൂജകൾ ചെയ്തു.

ഉപവാസത്തിലായിരുന്ന അവൾക്കു , പൂജകൾക്ക് ശേഷം  തീർത്ഥം നൽകിയതിനു ശേഷം അവളെ മുറിയിൽ കൊണ്ട് പോയി ചുവന്ന പട്ടുസാരി ഉടുപ്പിച്ചു കൊണ്ട് വന്നു പൂജകൾ ചെയ്തു.വലിയ കണ്ണാടിക്ക് മുന്നിൽ അവളെ നിർത്തി അവളെ കൊണ്ടു പ്രതിരൂപം നോക്കിപ്പിച്ചു.

 

അവൾ എന്തെന്നില്ലാത്ത ആത്മഹർഷത്തോടെ തന്റെ പ്രതിബിംബം നോക്കി.

അത്ര മേൽ സുന്ദരിയായിരുന്നു ചിന്മയി.

ആരും ഒന്ന് നോക്കിയാൽ വീണ്ടും വീണ്ടും നോക്കാൻ പ്രേരിപ്പിക്കപ്പെടുന്ന അത്രയും അഴക്.

തന്റെ പ്രതിബിംബം നോക്കിയപ്പോൾ അവൾക്കാകെ സങ്കടമായി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

ഒരുപാട് കാത്തിരുന്ന നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്.

ഒരു മാത്ര തന്റെ മാതാപിതാക്കളെയും സഹോദരങ്ങളേയും ഓർത്തു.

എല്ലാവർക്കും താൻ അപശകുനവും അപമാനവും മാത്രമായിരുന്നു.

ആരുമില്ല തനിക്കെന്ന ബോധ്യം അവളുടെ ഉള്ളുലച്ചു.

വിതുമ്പിയവൾ സന്തോഷി മായുടെ വിഗ്രഹത്തിനു മുന്നിൽ മുട്ട് കുത്തി നമസ്കരിച്ചു.

പീഠത്തിൽ മുഖമമർത്തി അവൾ വിതുമ്പുകയായിരുന്നു.

താനൊരു നശിച്ച ജന്മമാണ് , ആർക്കും വേണ്ടാത്ത ഒരു അനാഥയാണെന്ന സത്യം അവളെ ഒരുപാട് ഒരുപാട് നോവിപ്പിച്ചു.

Recent Stories

The Author

3 Comments

  1. Scene scene 💥
    Ennalm aadhishankarn enth kandit aayrkm ellavrdyum munbil vech thall undakunne 🤔

  2. ചങ്ങലപരണ്ടയെ കുറിച്ച് സൂചിപ്പിച്ചത് നല്ലതായി. പലർക്കും അറിയാത്ത കാര്യം. പൊടിഞ്ഞ എല്ല് പോലും കൂട്ടി ചേർക്കാൻ പറ്റിയ മരുന്ന്. Scintfically proved. പക്ഷേ നമ്മുടെ ആൾക്കാർ ഇപ്പോഴും enlish മരുന്നേ കഴിക്കു.ഇശ്വര൯ തന്ന അറിവുകൾ വേണ്ട😆😆

  3. 🔥🔥🔥🔥kidu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com