അപരാജിതൻ -42 4924

“അല്ലാ,,,അടിയെന്നു പറയുമ്പോ , ചോരയൊക്കെ പോയോ മുതലാളി ”

“ഉവ്വ് വൈദ്യർ പെരിയവരെ,,,റോഡിലൂടെ ഓടിച്ചിട്ടാ സാർ തല്ലിയത് , തല്ലിത്തല്ലി ഊടുപാടാക്കി, നാട്ടുകാർക്ക് മുന്നിൽ കൊട്ടാരത്തിലെ സേവകരെ തല്ലി അവർക്ക് അപമാനം വരുത്തി വെച്ചതും പോരാ , തമ്പുരാക്കന്മാരെ പുലഭ്യവും പറഞ്ഞു ”

അതുകേട്ടു വൃദ്ധനായ വൈദ്യർ മുത്തശ്ശൻ ആകെ ആഹ്ലാദത്തിലായി.

“സ്വാമി ,,,എനിക്കതൊന്നു കാണാൻ കഴിഞ്ഞില്ലല്ലോ ” ഉറക്കെ ചിരിച്ചു കൊണ്ട് വൈദ്യർ സ്വാമി മുത്തശ്ശനോട് പറഞ്ഞു .

അന്നേരം സ്വാമി മുത്തശ്ശന്റെ മുഖത്തു കോപം നിറഞ്ഞു

അത് കണ്ട മാത്രയിൽ വൈദ്യർ മുത്തശ്ശൻ ചിരിയൊക്കെ നിർത്തി മുഖം കുനിച്ചു, ഇടക്കൊന്നു മുഖം ഉയർത്തി സ്വാമിയേ നോക്കി

“എടൊ വൈദ്യരെ ,,താനിതെന്തറിഞ്ഞിട്ടാ?,,പൊന്നുതമ്പുരാക്കൻമാർക്ക് തിരുവുള്ളക്കേട് തോന്നിയാൽ നമ്മളെ ജീവിക്കാൻ സമ്മതിക്കുമോ, അല്ലെങ്കിലേ ഇവിടെ നിന്നും ഇറങ്ങാൻ ചീട്ട് തന്നേക്കുവാ , അതിനിടയിലല്ലേ അവൻ അവരെ വെറുപ്പിക്കുക കൂടെ ചെയ്തത് , ഇനിയെന്തൊക്കെയാ എന്റെ ശങ്കരാ ഇവിടെ നടക്കാൻ പോകുന്നത് , ഉണ്ടായിരുന്ന മനസമാധാനം ഒക്കെയും പോയല്ലോ” സ്വാമി മുത്തശ്ശൻ പേടിച്ചു കവാടപടിയിൽ തലയിൽ കൈയും വെച്ചിരുന്നു.

“ഞാനെന്ന പോകട്ടെ പെരിയവരെ,,,,” കനകാംബര മുതലിയാർ അവിടെ നിന്നും വേഗം സ്ഥലം കാലിയാക്കി.

കസ്തൂരി , വിഷമിച്ചിരുന്ന സ്വാമി മുത്തശ്ശന് സമീപം ചെന്നു.

“മുത്തശ്ശാ ,,അനിയൻ ഒന്നും കാണാതെ ചെയ്യില്ല , അവനെയൊന്നു വിശ്വസിക്ക്”

“അതെ സ്വാമി ,,അറിവഴക൯ നല്ല ആണത്തമുള്ള കുട്ടിയാ കണ്ടില്ലേ , ഇന്ന് രാവിലെ വനജനെ തല്ലി , ഇപ്പൊ ധർമ്മരാജനെ തല്ലി , നാളെ  വേണ്ടിവന്നാൽ അവൻ കൊട്ടാരത്തിൽ കയറി വലിയ തമ്പുരാനെയും തല്ലും ,,എനിക്ക് ഉറപ്പാ ” മുത്തശ്ശൻ ആവേശത്തോടെ പറഞ്ഞു .

സ്വാമി മുത്തശ്ശൻ കോപത്തോടെ വൈദ്യരെ നോക്കി.

“അല്ല ,,,അങ്ങനെയൊന്നും ചെയ്യാൻ പാടില്ലാന്നു പറയാൻ വരായിരുന്നു സ്വാമി ,,,അവൻ വരട്ടെ , ഞാൻ ചോദിക്കാം ഇതിങ്ങനെ വിടാൻ  പറ്റില്ലല്ലോ,,” പെട്ടെന്ന് വിഷയം മാറ്റി വൈദ്യർ മുത്തശ്ശൻ അവിടെ നിൽക്കുന്ന ഗ്രാമീണർക്ക് നേരെ തിരിഞ്ഞു.

“മക്കളെ ,,നിങ്ങളിത് എന്ത് നോക്കി നില്ക്കാ , ഈ അരിചാക്കെടുത്ത് ഉള്ളിലേക്ക് വെക്ക് ”

അദ്ദേഹം അത് പറഞ്ഞു കേട്ടപ്പോൾ ആണുങ്ങൾ വേഗം ചാക്കുകൾ വെച്ചയടുത്തേക്ക് ചെന്ന് ചാക്കുകൾ എടുത്തു ഗ്രാമത്തിനുള്ളിലേക്ക്  കയറി.

@@@@@@

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.