അപരാജിതൻ -42 4924

നയനാർ പരമ്പരയുടെ കായബലത്തിന് മുന്നിൽ ചെളിയിൽ പൂണ്ടു കിടന്ന കൃഷ്ണശിലാവിഗ്രഹത്തിനു ചലനം സംഭവിച്ചു.

കൂടുതൽ ശക്തിയോടെ അവൻ വിഗ്രഹശിരോഭാഗത്ത് പിടിച്ചുയർത്തിയപ്പോൾ അത്രയും ഭാരമേറിയ വിഗ്രഹം മെല്ലെ അവന്റെ കൈകളിൽ അല്പം ഉയർന്നു.

ചെളിത്തട്ടിൽ നിരന്ന പാറക്കെട്ടുകളിൽ കാൽ മുറുകെ ചവിട്ടിയമർത്തി നിലയുറപ്പിച്ചവൻ തന്റെ അരയോളം ഉയർന്ന ശിലാവിഗ്രഹത്തിനു ചുമൽഭാഗത്ത് കൈയമർത്തി പാറയിൽ കാലമർത്തി ചവിട്ടി മെല്ലെ മുന്പോട്ടെക്ക് നീങ്ങിയപ്പോൾ ശിലാവിഗ്രഹം മുകളിലേക്ക് ചരിഞ്ഞുയർന്നു വന്നു. കൂടുതൽ ബലത്തോടെ അവൻ കൈ വിഗ്രഹത്തെ മുന്നോട്ടു തള്ളി കാൽ ചെളിയിലും പാറയിലും ആയി ഉറപ്പോടെ ചവിട്ടി മുന്നോട്ടക്കു നീങ്ങുന്തോറും വിഗ്രഹം മുകളിലേക്ക് ഉയർന്നുകൊണ്ടേയിരുന്നു.

ഉള്ളിലെ ശ്വാസം തീരുന്ന നിലയിലായി. കൈവിട്ടാൽ ശിലാവിഗ്രഹം പൂർണ്ണമായും അവനു മേലേക്ക് പതിക്കും,

മുകളിൽ പോയി ശ്വാസമെടുക്കേണ്ടുന്ന അവസ്ഥയിലായി.

മനസ്സിൽ മഹാദേവനെ മാത്രം സ്മരിച്ചു കൊണ്ടവ൯ അതിശക്തിയോടെ വിഗ്രഹത്തിൽ കൈയ്യമർത്തി ചെളിയിൽ ചവിട്ടി വേഗം നടന്നു, വിഗ്രഹത്തിന്റെ അരയും കടന്നു കാൽ മുട്ടിൽ എത്തിയപ്പോൾ വിഗ്രഹം നദിയിൽ നേർക്കോണിന് തൊട്ടുതാഴെയായി ഉയർന്നു നിന്നു.

സർവ്വബലത്താൽ , ശങ്കരൻ ശക്തിയിൽ വിഗ്രഹത്തെ തള്ളിയപ്പോൾ , ആ വിഗ്രഹത്തിന്റെ പാദഭാഗം  നദിയുടെ അടിത്തട്ടിനു ലംബമായി ചളിയിൽ പൂണ്ടു ചളിക്കുളിലുള്ള പാറയിൽ ഉറച്ചു നിന്നു.

അതെ നിമിഷം തന്നെ , അവൻ ഉയർന്നു നിലകൊള്ളൂന്ന വിഗ്ര ദേഹത്ത് പിടിച്ചു മേലേക്ക് ഉയർന്നു ശാംഭവിയുടെ മുകൾത്തട്ടിലെത്തി മുഖം പുറത്തേക്കെടുത്തു ആർത്തിയോടെ പ്രാണവായു വലിച്ചെടുത്തും പുറത്തേക്ക് വിട്ടും  നദിയിൽ ഉയർന്ന കൃഷ്ണശിലാവിഗ്രഹത്തിൽ പിടിച്ചു കൊണ്ട് കൊണ്ട് കൃഷ്ണശിലാവിഗ്രഹത്തിലേക്ക് നോക്കി.

ഇപ്പോളുള്ള വിഗ്രഹത്തിന്റെ സ്ഥാനം മാത്രം മതിയായിരുന്നു അവന്റെ പരിമിതികളില്ലാത്ത ആനന്ദത്തിന്.

ശാംഭവി നദിയുടെ പ്രതലത്തിനു മേൽ പത്തടിയോളം ഉയരത്തിൽ ശിലാവിഗ്രഹത്തിന്റെ നെഞ്ചിനു മധ്യഭാഗം വരെ പുറത്തേക്ക് ഉയർന്നു നിൽക്കുന്നു.അടിത്തട്ടിൽ പൂണ്ടുകിടക്കുന്ന അവസ്ഥയിൽ നിന്നും മഹാദേവന് ഭാഗികമായി മുക്തി ലഭിച്ചിരിക്കുന്നു.

ഇനി മഹാദേവ വിഗ്രഹത്തിനു സൂര്യനെ കാണാം, ശ്വാസമെടുക്കാം,  പ്രകൃതിയുമായി പരിലസിക്കാം.

അവൻ ക്ഷീണം കാരണം  അൽപ്പം നേരം ആ മഹാ വിഗ്രഹത്തിന്റെ നെഞ്ചോടു ചേർന്ന് നിന്നു.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.