അപരാജിതൻ -42 5514

ശിവശൈലത്ത്:

കനകാംബര മുതലിയാർ നേരിട്ട് ടെമ്പോയിൽ അരിച്ചാക്കുകളുമായി അവിടേക്ക് വന്നു.

വണ്ടി വരുന്നത് കണ്ടു മുത്തശ്ശ൯മാരും മറ്റു ഗ്രാമീണരും അങ്ങോട്ടേക്ക് ഓടിചെന്നു.

മുതലിയാരുടെ തൊഴിലാളികൾ പുറത്ത് ചാക്കുകൾ ചുമന്നു കൊണ്ട് വന്നു കവാടത്തിനു മുന്നിലായി വെച്ചു.

മുതലിയാർ ഉടനെ സ്വാമി മുത്തശ്ശന് അരികിലേക്ക് നടന്നു.

മുത്തശ്ശന് മുന്നിലെത്തിയ അയാൾ കൈകൾ കൂപ്പി.

സ്വാമി മുത്തശ്ശൻ, ഇറക്കി വെക്കുന്ന ചാക്കുകൾ കണ്ടു ആകെ ഭയപ്പെട്ടു.

“എന്താ മുതലാളി , പൊന്നുതമ്പുരാക്കന്മാർ ഞങ്ങൾക്ക് നൽകരുതെന്ന് പറഞ്ഞ അരിയല്ലേ, പിന്നെന്തിനാ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്, എത്രയും വേഗം കൊണ്ട് പോയിക്കൊള്ളൂ, ഇത് ഞങ്ങൾ വാങ്ങിയെന്നറിഞ്ഞാൽ തമ്പുരാക്കന്മാർ ഞങ്ങളെ വെച്ചേക്കില്ല”

“പെരിയവരെ,,നിങ്ങളിത് വാങ്ങിയില്ലെങ്കിൽ അദ്ദേഹം എന്നെ ബാക്കിവെക്കില്ല” ഭയത്തോടെ മുതലിയാർ പറഞ്ഞു.

“ആര് ?,,എന്തൊക്കെയാ അങ്ങീ പറയുന്നത് ?”

“പെരിയവരെ,,അറിവഴക൯ സാർ ” അയാൾ വിറച്ചുകൊണ്ടു പറഞ്ഞു.

അത് കേട്ടതും അതിശയത്തോടെ “അറിവഴകനോ,,ആ കുട്ടി എന്ത് ചെയ്തു?”

അന്നേരം കസ്തൂരി മോളെയും എടുത്തു കൊണ്ട് അവർക്കരികിലേക്ക് നടന്നു ചെന്നു.

“കേട്ടില്ലേ മോളെ ,,അറിവഴക൯ എന്തൊക്കെയോ ചെയ്തിട്ടുണ്ട് ” മുത്തശ്ശൻ ആധിയോടെ പറഞ്ഞു.

“എന്താ മുതലാളി അനിയൻ ചെയ്തത് ?” അവൾ ചോദിച്ചു

“എന്റെ പെങ്ങളെ,,ഒന്നും പറയണ്ട, കൊട്ടാരം സേവകരില്ലേ ധർമ്മരാജ൯ അയ്യയും മാർത്താണ്ഡൻ അണ്ണനും മറ്റും അവിടെ നിങ്ങളുടെ അരി എടുക്കാൻ വന്നതാ , അന്നേരം സാറ് അങ്ങോട്ടേക്ക് വന്നു, നാട്ടുകാരുടെ മുന്നിലിട്ട് കൊട്ടാരം സേവകരെ പട്ടികളെ തല്ലും പോലെ തല്ലി, കൊട്ടാരം വണ്ടിയും അടിച്ചു പൊട്ടിച്ചു. എല്ലാരും കേൾക്കെ ഇനി ശിവശൈലത്തെ ആരേയെങ്കിലും ബുദ്ധിമുട്ടിച്ചാ കൊന്നു കളയും എന്ന് ഭീഷണി മുഴക്കിയാ അവിടെ നിന്നും പോയത്, ഇത് ഇവിടെ മുടങ്ങാതെ ഏൽപ്പിക്കാനും പറഞ്ഞു , ഞാനെന്തു ചെയ്യാനാ , നിങ്ങളിത് സ്വീകരിച്ചേ മതിയാകൂ”

അയാൾ പറയുന്നത് കേട്ട് മുത്തശ്ശന് ആകെ ഭയമായി.

സ്വാമി മുത്തശ്ശൻ ഭയത്തോടെ വൈദ്യരു മുത്തശ്ശനെ നോക്കിയപ്പോൾ അദ്ദേഹം , അറിവഴകന്റെ  ചെയ്തികൾ കേട്ട് രസം പിടിച്ചു നില്ക്കായിരുന്നു.

“വൈദ്യരെ , എന്തൊക്കെയാടോ ഈ കേൾക്കുന്നത് ,ഈ കുട്ടി ഇതെന്തു ഭാവിച്ചാ ?”

അത് ചെവി കൊടുക്കാതെ വൈദ്യർ മുത്തശ്ശൻ മുതലിയാറേ കൈ കൊണ്ട് തോണ്ടി.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.