“അവൻ,,,കാലനേമിയെന്ന രാക്ഷസനെ, സർവ്വോജ്ജ്വശക്തിയുടെ ഊർജ്ജത്തെയുപയോഗിച്ചു കൊണ്ട് കലി സൃഷ്ടിച്ചു, മഹാശക്തനാണവൻ, കലിയുടെ ദാസനായ കാലകേയ൯ മനുഷ്യനാണ് പക്ഷെ കാലനേമി അവൻ കല്ലിൽ ജീവൻ കൊണ്ട രാക്ഷസനാണ് കലിയോളം പോന്ന ശക്തിയുള്ളവൻ, അവനെയും സംഹരിച്ചാൽ മാത്രമേ, മുൻപ് പറഞ്ഞ രണ്ടു കാര്യങ്ങളും സംഭവിക്കുകയുള്ളൂ,,അത് സാധിക്കുമോ എന്നുള്ളത് എനിക്കിപ്പോൾ സംശയമാണ്, കാരണം മഹോജ്ജ്വല വിണ്ണിൽ നിലകൊള്ളുന്ന സമയം കാലകേയൻ തന്റെ കലികാശൈലത്തിൽ ബന്ധനസ്ഥമാക്കിയ സർവ്വോജ്ജ്വലശക്തി ലക്ഷം മടങ്ങു തീക്ഷ്ണമാകും, അന്നേരം ആ ശക്തിക്ക് മുന്നിൽ നാരായണനും മഹാദേവനും നിർഗ്ഗുണബ്രഹ്മങ്ങളായി മാറുന്നതിനാൽ അവർക്ക് പിന്നൊരു ബലവും ഉണ്ടാകുകയില്ല, അങ്ങനെയുള്ള അവസ്ഥയിൽ നടക്കേണ്ടതായ രണ്ടു കാര്യങ്ങളും നയനാർ രക്തമായ രുദ്രതേജന് ചെയ്യാൻ സാധിക്കുകയില്ല, ഈ മണ്ണിൽ വന്നൊടുങ്ങിത്തീരാനാണോ അവന്റെ വിധി”
മറുപടിയൊന്നുമില്ലാതെ ബഹുമാന്യരായ ആ രണ്ടു ഗുരുക്കന്മാരും പരസ്പരം നോക്കി.
“കുമാരിലഭട്ടരെ,,,” ആദവനാഥ൪ വിളിച്ചു.
“പറയു ആചാര്യാ,,,വ്യർത്ഥമാകുമോ നമ്മുടെ കാത്തിരിപ്പ്, കണ്മുന്നിൽ കലി, പ്രപഞ്ചത്തിനു മേലെ കാലകേയനിലൂടെ അധീശത്വം സ്ഥാപിക്കുമോ?”
“എനിക്കറിയാം,,ഇനിയങ്ങോട്ട് എളുപ്പമുള്ളതല്ല ഒന്നുമെന്ന്. എനിക്കെന്റെ ശിഷ്യനിൽ ഒരു സന്ദേഹവുമില്ല, മരണമാണ് അവന്റെ വിധിയെങ്കിൽ അവനത് ഏറ്റുവാങ്ങുക തന്നെ വേണം…എങ്കിലും എനിക്ക് ഒരു വിശ്വാസമുണ്ട്,,അത് പാഴാകില്ല എന്ന് തന്നെയാണ് ഈ നിമിഷവും ഞാൻ കരുതുന്നത്,,”
ആ സമയം പുലിവേൽനായകം ഉറക്കെയുറക്കെ ചിരിച്ചു.
സകലരും എന്തെന്നറിയാനുള്ള അഭിവാങ്ചയോടെ അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു.
ചിരിയവസാനിപ്പിച്ച അദ്ദേഹം മുഖം തിരിച്ചു ആദിപരാശക്തിയുടെ വിഗ്രഹത്തിലെ ആറു കരങ്ങളിൽ സൂക്ഷിച്ചു നോക്കി.
“ആറാമത് അറിവ് താനേ,,,നാൻ ചൊല്വതും കൊഞ്ചം കേളുങ്കളെ,,, തായി ഇറുക്കയില്ലെയാ..എല്ലാമേ നല്ല പടിയാ നടപ്പേ൯,,അതിലെ യാരും സന്ദേകപ്പെട വേണ്ടാം,,”
ചിരിച്ചുകൊണ്ട് പുലിവേൽനായകം ആദവനാഥരുടെ കൈപിടിച്ചു.
“യോ ,,,ആദവസാമി,,ഉങ്കളുക്ക് ബ്രാഹ്മണനാകിയ ശങ്കരനാരായണരെയും സത്രിയനാകിയ രുദ്രതേജനയനാരെയും മട്ടും താൻ തെരിയും,,കാലകേയന് അത് മട്ടും പോതും,,,ആനാൽ അതുക്കും മേലെ ഒരുവൻ ഇരുക്ക്,,,അതെനിക്ക് മട്ടും താൻ തെരിയും,,കവലപ്പെടാതെ സാമി,,,”
ചിരിച്ചു കൊണ്ട് പുലിവേൽ നായകം എഴുന്നേറ്റു.
ജടപിടിച്ച മുടി കൈകൊണ്ട് വലിച്ചു കെട്ടി അദ്ദേഹം മഹാമേരുമണ്ഡപത്തിനുള്ളിൽ ഒരു വട്ടം വലം ചുറ്റി പ്രദക്ഷിണം ചെയ്തു പുറത്തേക്ക് നടന്നു.
ആദവനാഥർ കണ്ണുകളടച്ചു ധ്യാനവസ്ഥയിലായി.
മറ്റുള്ളവർ മന്ത്രജപങ്ങളോടെ തങ്ങളുടെ പൂജാദികർമ്മങ്ങൾ തുടർന്നു.
@@@@@@
Yoo man
ശെടാ അടി തുടങ്ങിയില്ലെ
Super????
First