അപരാജിതൻ -42 5341

“ച,,,ച ,,,ച,,,,,,,,,,,” അയാൾ വിറച്ചു പറഞ്ഞു.

“എന്താടോ ,,,?”

“ച,,,ചണ്ടാളൻ സ്വാമിയാണോ ,,സ്വാമി ,,,?”

“കുറച്ചു നാൾ മുൻപ് തന്നെയും തന്റെ കുടുംബത്തെയും തട്ടിക്കൊണ്ട് പോയി ചിത്രവധം ചെയ്ത ചണ്ടാളൻ ആകുമോ എന്ന സംശയത്താൽ പേടിയോടെ കനകാംബരൻ ചോദിച്ചു.

ആദിയൊന്നു ചിരിച്ചു .

അതോടെ പേടിച്ചു വിറച്ചു കൊണ്ട് അയാൾ ആദിയുടെ കാലിൽ വീണു.

“മാപ്പാക്കണം സ്വാമി ,,പേടിച്ചത് കൊണ്ട് ചെയ്തു പോയതാ ,,ഇനി ഇങ്ങനെയൊരു തെറ്റും ആവർത്തിക്കില്ല ,പൊന്നു സ്വാമി മാപ്പാക്കണം,,ഇപ്പോ തന്നെ എല്ലാം എത്തിച്ചു തന്നേക്കാം,,മാപ്പാക്കണം സ്വാമി” പേടിച്ചു നിലവിളിച്ചു കൊണ്ട് അയാൾ പറഞ്ഞു.

“ഹമ്,,,,എന്നാ തനിക്ക് കൊള്ളാം,,,”

ആദി ചുറ്റും നോക്കി സകലരും  അത്ഭുതത്തോടെയും ഭയഭക്തി ബഹുമാനത്തോടെയും അവനെ നോക്കുന്നത് കണ്ടു.

“ഇവിടെ നിൽക്കുന്ന എല്ലാരും കേൾക്കാനാ പറയുന്നത് , കൊറേക്കാലം നിങ്ങളൊക്കെ ശിവശൈലത്തെ പാവങ്ങളെ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്, ചൂഷണം ചെയ്തിട്ടുണ്ട് , ഇനി ആരേലും അവർക്കെതിരെ എന്തേലും ദ്രോഹം ചെയ്താ , അതിപ്പോ നാട്ടുകാർ ആണേലും  തമ്പുരാക്കന്മാർ ആണേലും പിന്നെ തിന്നാൻ വായുള്ള തലയും കഴുകാൻ കൈയുള്ള ഉടലും ബാക്കിവെച്ചേക്കില്ല ഞാൻ,,,അറിവഴക൯ എന്നാണ് പേര്,,,

ശിവശൈലം അറിവഴകൻ,,,ഓർമ്മയിരിക്കട്ടെ എല്ലാവർക്കും ”

ഒരു മുന്നറിയിപ്പ് പ്പോലെ പറയാൻ ഉള്ളതെല്ലാം പറഞ്ഞു കൊണ്ട് ആദി കൈയാൽ മുടി വിടർത്തി താടിയൊതുക്കി വേഗം തന്റെ ജീപ്പിനടുത്തേക്ക് പോയി.

അപ്പോളേക്കും കനകാംബര മുതലിയാരുടെ വലിയ ടെമ്പോയിൽ , പ്രജാപതി ടെമ്പോയിൽ നിന്നുമുള്ള ചരക്കുകൾ ഇറക്കി കയറ്റിതുടങ്ങിയിരുന്നു.

താഴെ കിടക്കുന്ന മാർത്താണ്ഡനെ നോക്കി ചിരിച്ചു കൊണ്ട് ,ചൂണ്ടു വിരൽ കാണിച്ചു മുന്നറിയിപ്പ് കൊടുത്തവൻ ജീപ്പുമായി അവിടെ നിന്നും തിരിച്ചു .

@@@@@@@

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.