അപരാജിതൻ -42 5341

“എടാ,,ചെക്കാ നീ എന്റെ കൈയ്യീന്നു അടി വാങ്ങും കേട്ടോ ” ചിന്നു ഇത്തിരി കോപം അഭിനയിച്ചു പറഞ്ഞു.

“ഓ ,,,എന്റെ ചിന്നുവേടത്തിയമ്മ ചൂടായി,,,ഞാൻ സൈലന്റാ അതു കൊണ്ട്,,എനിക്ക് ബാലു ചേട്ടൻ പറഞ്ഞു തരും”

“ആം,,,എന്റെ മാഷ് തന്നെ പറഞ്ഞു തരും, മൂപ്പരാകുമ്പോ ഉള്ളത് ഉള്ള പോലെ പറയും,,ല്ലേ മാഷേ”

ചിന്നു ബാലുവിന് ശേഷിച്ച ചോറും നൽകികൊണ്ടു ചോദിച്ചു.

ബാലു പുഞ്ചിരിയോടെ ചിന്നുവിനെ ഒന്ന് സ്പർശിച്ചു.

“അതെ,,അനിയൻ ഇങ്ങനെ നിൽക്കുമ്പോ രണ്ടുപേരും റൊമാന്റിക് ആകേണ്ട, അതൊക്കെ അനിയൻ ഇവിടെ നിന്നും ഇറങ്ങിയിട്ട്, കേട്ടല്ലോ ” ആരുടേയും മുഖത്ത് നോക്കാതെ കുമ്പിട്ടിരുന്നു ഭക്ഷണം കഴിച്ചു പാത്രവുമായി അവൻ എഴുന്നേറ്റു.

ബാലു അത് കേട്ട് ഉറക്കെ ചിരിച്ചു.

“ആരുമില്ലാത്തയെനിക്ക് ഈശ്വരൻ തന്നതാടാ എന്റെ ചിന്നുവിനെ, അപ്പൊ ഇവളെയല്ലാതെ ഞാൻ ആരെയാ സ്നേഹിക്കാ”

ചിന്നു വാത്സല്യത്തോടെ ബാലുവിനെ ചേർത്ത് പിടിച്ചു.

“പോ മാഷേ ,,എന്നെ സങ്കടപ്പെടുത്താതെ”

“അതെ,,ആരുമില്ല എന്നൊന്നും പറയണ്ട,,,എല്ലാരും ഉണ്ട് , എന്നാലൂം ബാലുവേട്ടൻ എന്നോട് അച്ഛനും അമ്മയും അനിയനും ഒക്കെ ഉള്ള കാര്യം ഒരിക്കൽ പറഞ്ഞിരുന്നു , അവരിപ്പോ എവിടെയാ എന്താ എന്നൊന്നും എനിക്കറിയില്ല , ഞാനതു ചോദിക്കുന്നുമില്ല, എന്നാലും, ഇവിടെ ഞാനും ഉണ്ട് , അനിയനെ പോലെ അല്ല, അനിയനായിത്തന്നെ,,അതുകൊണ്ടു ഞാനിവിടെ ഇരിക്കുമ്പോ ഞാൻ കേൾക്കെ ഇമ്മാതിരി സെന്റി ഡയലോഗ് ഒന്നും പറയരുത് , ചേട്ടൻ ആണെന്നു ഞാൻ നോക്കില്ല , തിരണ്ടി വാല് കൊണ്ട് അടിക്കും ഞാൻ”

ബാലുവും ചിന്നുവും ചിരിച്ചു കൊണ്ട് മനുവിനെ നോക്കി.

“കാര്യമായി പറഞ്ഞതാ,,എന്നെ കൊണ്ടു ഇനി റിപ്പീറ്റ് പറയിപ്പിക്കരുത്”

അപ്പോളേക്കും ചിന്നു അവന്റെ കൈയിൽ നിന്നും പാത്രവും വാങ്ങി അവിടെ നിന്നും അടുക്കളയിലേക്ക് കൊണ്ട് വച്ച് തിരികെ വന്നു. അപ്പോളേക്കും മനു ബാലുവിനെ പുറത്തു കൊണ്ട് വായ് കഴുകാൻ സഹായിച്ചു.

ചിന്നു , ബാലുവിനുള്ള മരുന്നുകൾ കഴിപ്പിച്ചു.

അവർ ഇരുവരും വീടിനു പുറത്തുള്ള തണലിൽ ഇട്ടിരുന്ന കസേരകളിൽ പോയിരുന്നു.

“എന്നാ നിങ്ങളുടെ ജോലി നടക്കട്ടെ, എനിക്ക് കുറച്ചു പണികൾ ബാക്കിയുണ്ട് ” എന്ന് പറഞ്ഞവൾ ഉള്ളിലേക്ക് കയറി.

അവിടെയിരുന്നു കൊണ്ട് ബാലു തുടർന്നു.

@@@@@@

 

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.