അപരാജിതൻ -42 5341

“അല്ല,,,വൈശാലിയിൽ വെച്ച് പാറു ആ നൃത്തമാടിയാൽ മരിക്കുമോ; അയ്യോ ,,ആകെ  കൺഫ്യൂഷനായല്ലോ എന്റെ മഹാദേവാ”

“നീ ടെൻഷനടിക്കാതെ, കഥയല്ലേ അത് അതിന്റെ വഴിക്ക് പോകട്ടെ ”

“ആം ,,അപ്പു ഉണ്ടെങ്കിൽ പാറുന് ഒന്നും സംഭവിക്കില്ല,, ഒന്നുമില്ലേലും അപ്പൂന്റെ പിള്ളേരെ പെറ്റുകൂട്ടാനുള്ളവളല്ലേ പാറു ,,അപ്പൊ ഒന്നും സംഭവിക്കില്ല” മനു ആശ്വസിച്ചു.

അവനത് പറഞ്ഞപ്പോളേക്കും അടുക്കളയിൽ നിന്നും ചിന്നു അങ്ങോട്ടേക്ക് വന്നു.

“അതേ,,കഥ പറഞ്ഞും കേട്ടുമിരുന്നാൽ മതിയോ , വല്ലതും കഴിക്കണ്ടെ”

അത് കേട്ട് മനു ചിന്നുവിനെ ഒന്ന് നോക്കി.

“ഓ,,വന്നല്ലോ ബാലുച്ചേട്ടന്റെ വീട്ടുകാരി ”

അത് കേട്ടപ്പോൾ ചിന്നുവിന്റെ മുഖത്തല്പ്പം നാണം വിരിഞ്ഞു.

ചിന്നു ബാലുവിനരികിലായി വന്നു ബാലുവിനെ പിടിച്ചെഴുന്നേല്പിച്ചു.

എന്നിട്ട് മൂവരും അകത്തളത്തിലേക്ക് നടന്നു.

അവിടെ ചിന്നു, ഇരുവർക്കും ഭക്ഷണം വിളമ്പി വെച്ചിരുന്നു.

ബാലു കസേരയിൽ ഇരുന്നു , മനു താഴെയും

ചിന്നു പാത്രമെടുത്ത് ബാലുവിനുള്ള ഭക്ഷണം കുഴച്ചു വായിൽ വെച്ച് കഴിപ്പിച്ചു.

അനുസരണയുള്ള ഒരു കുട്ടിയെ പോലെ ബാലു അത് കഴിക്കുമ്പോൾ  അത് കണ്ടു മനുവിന്റെ കണ്ണുകൾ നിറഞ്ഞു.

“എന്ത്യേടാ കണ്ണ് നിറയ്ക്കുന്നെ ” അധികാരത്തോടെ ചിന്നു ചോദിച്ചു.

“എനിക്ക് നാളെ ഇത്പോലെ സംഭവിച്ചാൽ എന്റെ അനു എന്നെ ഇങ്ങനെ നോക്കുമോ എന്ന് ആലോചിച്ചു നോക്കിയതാ, നോക്കുമായിരിക്കും ,,എന്നാലൂം എന്റെ ചിന്നുവേച്ചി ബാലുച്ചേട്ടനെ നോക്കും പോലെയാകുമോ എന്നറിയില്ല,,” അവൻ മുഖം താഴ്ത്തി കഴിക്കാൻ തുടങ്ങി.

“മനു,,സ്നേഹമാണ് വലുത്, അതുണ്ടെങ്കിൽ പ്രിയപ്പെട്ടവരെ പരിചരിക്കാൻ ഒരു മടിയും തോന്നില്ല ഒരു കുറവും വരുത്തില്ല”

ബാലു തന്റെ ഇടറിയ സ്വരത്തോടെ പറഞ്ഞു.

“ശരിയാ,,,ബാലുച്ചേട്ടാ,,പപ്പയ്ക്ക് ഒരു വയ്യായ്ക വന്നാൽ മമ്മയ്ക്ക് ഉറക്കമുണ്ടാകില്ല , പപ്പയ്ക്കും അതുപോലെയാ, അതൊക്കെ കാണുമ്പോ

ബാലുച്ചേട്ടൻ പറഞ്ഞതാ ശരി ,സ്നേഹം വേണം”

“എന്തായി മാഷേ എവിടെ വരെ എത്തി?”

“ഞാൻ പറയാം,,ചിന്നുചേച്ചി കൃഷ്ണശിലാവിഗ്രഹം മുകളിലേക്ക് പൊന്തിച്ചു, അതോടെ കലികാശൈലത്തിന്റെ അടിത്തറയ്ക്ക് ഇളക്കം വന്നു,,” മനു ഉത്തരം പറഞ്ഞു.

“അയ്യോ ,,അപ്പൊ ഇനി എന്റെ കഥയല്ലേ മാഷേ” ആകാംക്ഷയോടെ ചിന്നു ചോദിച്ചു.

“അതെ ,,അത് ഞാൻ പറയണോ , അതോ; ന്റെ ചിന്നു പറയുമോ ”

“ഒന്ന് പോ മാഷേ,,,എനിക്ക് പറയാൻ നാണമാ” ചിന്നു മറുപടി പറഞ്ഞു.

“നാണമോ ,,അതെന്താ അങ്ങനെ ” അത് കേട്ട് മനു തിരക്കി.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.