അപരാജിതൻ -42 5341

കലികാശൈലം

പീഠഭൂമിക്കുള്ളിൽ സർവ്വോജ്ജ്വലശക്തിയെ ബന്ധിച്ച ഗർത്തത്തിനുള്ളിൽ അമിതമായ ചൂടിനാൽ  അതിലേക്ക് ഒഴുക്കി വിട്ടിരുന്ന സുരസാനദിയിലെ ജലം നീരാവിയായി ശക്തിയിലേക്ക് പുറന്തള്ളപ്പെടുന്നുണ്ടായിരുന്നു.

മഹോജ്ജ്വല നക്ഷത്രത്തിന്റെ ആഗമനം ,

സർവ്വോജ്ജ്വല ശക്തിയിൽ നിന്നും കൂടുതൽ താപം ബഹിർഗമിക്കുവാൻ കാരണമായിരുന്നു.

അന്നേരമാണ് ശ്കതിയോടെ ഒരു ഇടിനാദം മുഴങ്ങിയത്.

ആ ഇടിനാദത്തിൽ ഉയർന്ന കലികാശൈല പർവ്വതം ആകെയൊന്നുലഞ്ഞു.

അതെ നിമിഷം

അവിടെയൊരു ഭൂകമ്പമുണ്ടായി.

അതി൯ഫലമായി കലികാശൈലം വിറച്ചുകുലുങ്ങിക്കൊണ്ടേയിരുന്നു.

ഉള്ളിൽ ഉപാസന ചെയ്യുകയായിരുന്നു കാലകേയനും സഹോദരങ്ങളും ശ്രോണപാദനും ആ കുലുക്കത്തിൽ നിയന്ത്രണം വിട്ടു ഇരുന്നയിടത്തു നിന്നും വീണു.

പുറത്തുണ്ടായിരുന്ന രക്തദന്തൻ ഉറക്കെ ഭയത്തോടെ ചിന്നം വിളിച്ചു.

പുറത്ത് പീഠഭൂമിയിൽ നിന്ന് പരിശീലനം ചെയ്യുന്ന കലാഹികൾ നിന്നയിടത്തു നിന്നും തെറിച്ചു വീണു.

ഏതാണ്ട് മുപ്പത് നിമിഷങ്ങളോളം ആ ഭൂകമ്പം തുടർന്നു.

മെല്ലെ എല്ലാം സാധാരണ നിലയിലായി.

പക്ഷെ , ഉപാസനയ്ക്ക് വേണ്ടി കരുതിയിരുന്ന ദ്രവ്യങ്ങളെല്ലാം വീണു ചിതറിയിരുന്നു.

എല്ലാവരും ആശങ്കയിലായിക്കൊണ്ടു ശ്രോണപാദനെ നോക്കി.

അയാൾ അതെ സമയം ഉള്ളിലെ കോണിൽ പ്രതിഷ്ഠിച്ച കലിയുടെ വിഗ്രഹത്തിലേക്ക് നോക്കി കൈകൾ കൂപ്പി വണങ്ങി.

“എന്താ ഗുരുനാഥാ ഇത് ? നമ്മുടെ ഉപാസന മുടങ്ങിയല്ലോ. ” കാലകേയൻ തിരക്കി.

“മഹാശയാ,,എവിടെയോ ഒരു അനർത്ഥം സംഭവിച്ചത് പോലെ” ശ്രോണപാദ൯ സംശയം പ്രകടിപ്പിടിച്ചു.

“എന്തനർത്ഥം ഗുരുനാഥാ?” കലീമിത്ര തിരക്കി.

“കലികാശൈലം കലീശരന്റെ നിയന്ത്രണത്തിലുള്ള ഭൂമിയാണ് , ഈ ഭൂമിയിൽ പ്രകൃതി ശക്തി കൊണ്ട് ഈ ശൈലത്തെ വിറപ്പിക്കുക എന്നാൽ ശക്തമായ എന്തോ ഒന്ന് കലീശ്വരനു എതിരായി നടന്നു കാണണം,,

അതിനുള്ള ദൃഷ്ടാന്തമാകും ഈ ഭൂമികുലുക്കം”

അവർ എല്ലാവരും പരസ്പരം നോക്കി.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.