അപരാജിതൻ -42 5514

“ലോപമ്മാ പാര്,,ഉങ്കൾ തമ്പി എന്നാ കേൾവി കേട്ടിട്ടാരോ ?”

ലോപമുദ്ര പുഞ്ചിരിച്ചു

“നൻപാ ചൊല്ലിക്കൊടെടാ,,അവൻ തെരിയട്ടും”

“കണ്ടോ എന്റെ ലോപയും പറഞ്ഞു ,,ഇനി നീയെനിക്ക് പറഞ്ഞു തന്നെ മതിയാകൂ”

“കീഴെ ഇറങ്ക് ”

ചുടല പറഞ്ഞത് കേട്ട് ആദി ജീപ്പിൽ നിന്നും ഇറങ്ങി.

അവർ കവാടത്തിൽ ഇരുന്നു

ആദി , തനിക്കരികിൽ ഇരുന്ന ലോപയുടെ മടിയിൽ തല വെച്ച് കൊണ്ട് ചുടല പറയുന്നത് കേട്ടിരുന്നു.

അന്നേരം ലോപ അവന്റെ മുടിയിഴകളിൽ വിരൽ കൊണ്ട് തലോടി.

“എന്റെ ‘അമ്മ ചെയ്തു തരണ പോലെയുണ്ട് ലോപേ” അവൻ അവളുടെ തലോടലേറ്റ സന്തോഷത്തിൽ പറഞ്ഞു.

“സങ്കരാ,,ജ്വാലാമുഖി എന്ട്രാൽ,,,” ചുടല പറഞ്ഞു തുടങ്ങി.

“നിക്ക് ,,,നിക്ക് ,,പഴംതമിഴ് ഒഴിവാക്കി പറഞ്ഞാൽ മതി , ഇതൊക്കെ എനിക്ക് മനസിലാകുന്ന പോലെ പറയണം , ഇല്ലെങ്കിൽ എനിക്ക് വളരെ ബുദ്ധിമുട്ടാ”

ചുടല പല്ലു കടിച്ചു കൊണ്ട് മുടിയിൽ പിടിച്ചു വലിച്ചു ദേഷ്യം കാണിച്ചു.

“കോപം കാണിക്കാതെ കാര്യം പറയ് ചുടലെ ,,”

“ഹ്മ്മ് ,,,സരി,,,,,” ചുടല പറയാൻ ആരംഭിച്ചു.

“സങ്കരാ,,ജ്വാലാമുഖി എന്നത് നിഗൂഢമായ ജ്ഞാനമാണ്, ശാക്തേയമാണ് അതിനാധാരം, ജ്വാലാമുഖി ഒരു താണ്ഡവ നൃത്തമാണ്”

ആദി അങ്ങേയറ്റം ജിജ്ഞാസയോടെ ചുടല പറയുന്നത് ശ്രവിച്ചിരുന്നു.

“താണ്ഡവ നൃത്തങ്ങൾ നിരവധിയുണ്ട്,  ആനന്ദ, സന്ധ്യ, ഉമാ, ഗൗരി , കലികാ , ത്രിപുര , സംഹാര താണ്ഡവങ്ങൾ, അവയ്ക്ക് ഓരോന്നിനും ഓരോ കാലവും ഓരോ കാരണങ്ങളുമുണ്ട്, ശിവൻ തന്റെ ശിഷ്യനായ ഭരതന് അവയെല്ലാം പകർന്നു നൽകിയിട്ടുമുണ്ട്, പക്ഷെ ജ്വാലാമുഖി അത് അത്യന്തം നിഗൂഢമായ താണ്ഡവമാണ്, കാരണമെന്തെന്നാൽ അത് ശാക്തേയ താണ്ഡവമാണ്. അത് ഭരതമുനി ശക്തിയെ പ്രസാദിപ്പിച്ചു അതിൽ ജ്ഞാനം നേടിയെങ്കിലും അതദ്ദേഹം നിഗൂഢമാക്കി വെച്ചു. അതിനാൽ ആരും ജ്വാലാമുഖി അഭ്യസിച്ചിട്ടില്ല, ആർക്കും പകർന്നു കൊടുത്തിട്ടുമില്ല”

“അതെന്താ കാരണം, അതിങ്ങനെ നിഗൂഢമാക്കിവെക്കാൻ ഒരു കാരണം കാണില്ലേ ചുടലെ”

ആദി ആകാംഷയോടെ തിരക്കി.

അന്നേരം ലോപമുദ്ര ആദിയുടെ മുടിയിഴകളിൽ തലോടുന്നത് നിർത്തി അവന്റെ കവിളിൽ പിടിച്ചു.

“ശങ്കരാ ,,,,”

“എന്തോ ലോപേ?”

അവൻ മുഖമുയർത്തി ലോപയെ നോക്കി.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.