അപരാജിതൻ -42 5341

“വാ സങ്കരാ,,ഇനി ഇങ്കെ നിൽക്ക വേണ്ടാം ” ചുടല അവനെ പിടിച്ചു കൊണ്ട് പറഞ്ഞു.

“ശരി പോകാം ,,” ആദി എല്ലാവരെയും കൂട്ടി ജീപ്പിനു അടുത്തേക്ക് നടന്നു

എല്ലാവരെയും ജീപ്പിൽ കയറ്റി ജീപ്പ് സ്റ്റാർട്ട് ചെയ്തു.

പോകും മുന്നേ ഒരുതവണ കൂടെ മഹാരുദ്രനെ നോക്കി അവൻ പുഞ്ചിരിച്ചു.

എന്നിട്ടവൻ വണ്ടി തിരിച്ചു..

അഞ്ഞൂറ് ആണ്ടുകൾക്കപ്പുറം ശാംഭവി നദിയിൽ കിടന്ന മഹാരുദ്ര കൃഷ്ണ ശിലാ വിഗ്രഹം തലയെടുപ്പോടെ ശാംഭവി നദിയിൽ ഉയർന്നു നിലകൊണ്ടു.

 

@@@@@@

ചുടലയെയും കൂട്ടരെയും ആദി, ശ്മശാനത്തിനു പുറത്തെ കവാടത്തിൽ ഇറക്കി. അവനു പോകേണ്ടതിനാൽ അവിടെയിറങ്ങിയില്ല.

“ചുടലേ,,,”

“എന്ന സങ്കരാ ?”

“ഇന്ന് ആദിനാരായണക്ഷേത്രമണ്ഡപത്തിൽ ഞാനൊരു മായകാഴ്ച കണ്ടു”

“തെരിയും എനക്ക് തെരിയുംടാ” ചുടല മറുപടി പറഞ്ഞു.

“അതെനിക്കറിയാം,,നീ എല്ലാമറിയുന്നവനാണെന്ന്” ആദി ഒന്ന് ചിരിച്ചു.

“എടാ,,എന്താ ഈ ജ്വാലാമുഖി, എനിക്കതറിയണം”

“ശങ്കരാ,,,,ഉനക്ക് തെരിയ വേണ്ടിയത് തെരിയ വേണ്ടിയ നേരത്തിലെ തെരിയ വേണ്ട ഇടത്തിലെ ഉനക്ക് കണ്മുന്നാലെ ഉനക്ക് കാത്ക്ക് മുന്നാലെ നിജമാ വരുവേൻ,,,” ചുടല അവനെ സമാധാനിപ്പിച്ചു.

“എടാ നീയൊന്നു നിർത്തുന്നുണ്ടോ, ഒരുപാട് രഹസ്യങ്ങൾ ഞാനറിയാൻ കിടക്കുന്നു , ഇനി അതിനു മേലെ ഈ ഒരു രഹസ്യവും ,,എടാ നീയെന്റെ ചങ്ങാതിയല്ലേ ഒന്ന് പറഞ്ഞു താ,,എന്താ ജ്വാലാമുഖി, എന്റെ പാറു,,,അവനൊന്നു നിർത്തി.

“അല്ല,,എന്റെ പാറുവല്ല,,അവൾ പാർവ്വതി അവളെന്തിനാ അങ്ങനെ ഒരു നൃത്തം ആടിയത്, എന്താ അത് , എന്താ അങ്ങനെ ?”

ആദി അറിയാനായി വാശി പിടിച്ചു.

“സൊല്ലമാട്ടേൻ,,താനാ അറിന്താല് പോതും സങ്കരാ”

“ലക്ഷ്മിയമ്മയെ ഓർത്തെങ്കിലും  നീയെനിക്ക് പറഞ്ഞു താ,,,ചുടലെ”

“ടെയ്,,,ടെയ് ,,,അമ്മാടാ,,,തായിടാ,,, ‘അമ്മ പേര് എതുക്കേണ്ടാ ഇങ്കെ കൊണ്ട് വരേ൯ ” ചുടല അവനോട് കോപിച്ചു.

“എടാ എന്റെ അമ്മയെ നിനക്കൊരുപാട് ബഹുമാനമാണെന്ന് എനിക്ക് നന്നായി അറിയാം, വേറേയൊന്നും അറിയാൻ ഞാൻ വാശിപിടിക്കില്ല,,പ്ലീസ് ഒന്ന് പറഞ്ഞു താ എന്താ ഈ ജ്വാലാമുഖി ?”

ചുടല നിസ്സഹായനായി ലോപമുദ്രയെ നോക്കി.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.