ക്ഷീണം മാറിയപ്പോൾ നദിയിലെ ജലം കോരി തെറിപ്പിച്ചു കൊണ്ട് ശിലാവിഗ്രഹത്തിനു മേലെ പുരണ്ട ചെളിയകറ്റി.
ചെളിയകന്നു സൂര്യരശ്മികൾ പതിച്ചപ്പോൾ വിഗ്രഹത്തിന്റെ കറുത്ത കല്ലിൻവർണ്ണം കൂടുതൽ എടുത്തു കാണിച്ചു.
അവൻ മഹാരുദ്രന്റെ നെഞ്ചിൽ മുഖം അമർത്തി കണ്ണുകൾ അടച്ചപ്പോൾ കണ്ണീർ തുടച്ചു പുഞ്ചിരിക്കുന്ന ലക്ഷ്മിയമ്മയെയാണ് കണ്ടത്.
അവൻ പുഞ്ചിരിയോടെ കണ്ണുകൾ തുറന്നു.
മഹാരുദ്രന്റെ വിഗ്രഹത്തിൽ മന്ദഹാസത്തോടെ നോക്കിയതിനു ശേഷം അവൻ കരയിലേക്ക് നീന്തികയറി.
അവിടെ , അവനെ കാത്ത്
ചുടലയും , ലോപമുദ്രയും കാളിചരണും , ഭ്രാന്തനായ വൃദ്ധനും നിൽക്കുന്നുണ്ടായിരുന്നു.
അവൻ കരയിലേക്ക് കയറിയ സമയം
അവർ നാല്വരും കൈതൊഴുതവനേ കുമ്പിട്ടു.
ഇടറുന്ന കണ്ഠത്തോടെ ചുടല അവനെ വിളിച്ചു.
“സിവനേ,,,,,”
ചുടല അവനെ ആവേശത്തോടെ കെട്ടിപ്പുണർന്നു കൊണ്ട് നദിയിൽ ഉയർന്നു നിൽക്കുന്ന മഹാരുദ്ര വിഗ്രഹത്തെ നോക്കി കൈകൾ കൂപ്പി അടക്കാനാകാത്ത ആഹ്ലാദത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.
“അയിനൂറാണ്ട്,,,അയിനൂറാണ്ട് അപ്പുറം
ഇന്ത നദിയോടെ കീളെ
അടിമൈത്തനമാകെ അവരിരുന്താർകൾ,,,
അന്ത സിവനാർ,,
ഇന്ത സിവനാരെ കാത്തിരുന്താ൪,,,
ശിവശൈല അരസനാകിയ,,
ഒന്നേ കാത്തിരുന്താർ,,,അന്ത സിവനാർ,,”
ചുടല ആദിയെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു.
“ചുടലെ,,,ഇനിയെന്റെ മഹാദേവന് ശാംഭവിക്ക് ചുറ്റുമുള്ളതെല്ലാം കാണാം , ശ്വാസമെടുക്കാം,,നമുക്കിനി ഈ വലിയ വിഗ്രഹത്തെ ഇവിടെ നിന്നും മാറ്റി പ്രതിഷ്ഠ നടത്തണ്ടേ ? ” ആദി വിഗ്രഹത്തെ നോക്കി ചുടലയോട് ചോദിച്ചു.
“ഇപ്പോ ഇത് പോതും,,ഇത് മട്ടും താൻ പോതും. സങ്കരാ ,,അവരിപ്പോ ഇന്ത മണ്ണേ പാക്കട്ടും”
ചുടല അവനോടു പറഞ്ഞു.
Yoo man
ശെടാ അടി തുടങ്ങിയില്ലെ
Super????
First