അപരാജിതൻ -42 5514

സോമശേഖരൻ ധർമ്മരാജനെ എഴുന്നേൽപ്പിച്ചു .

അന്നേരം തന്നെ ആദി ഒടിഞ്ഞ  വലിയ സ്ലിപ്പർ കഷണവുമായി  ടെമ്പോയുടെ മുകളിലേക്ക് കയറി.

എഴുന്നേറ്റു നിൽക്കുന്ന സോമരാജനെ സ്ലിപ്പർ കൊണ്ട് ആഞ്ഞൊന്നു വീക്കി.

ആ അടിയിൽ അയാൾ മുകളിൽ നിന്നും നിലത്തേക്ക് വീണു

അതെ സമയം തന്നെ ധർമ്മരാജനും കൊടുത്തു പുറം നോക്കി നല്ലൊരു പ്രഹരം.

അതോടെ അയാളും നിലത്തേക്ക് വീണു.

ആദി നിലത്തേക്ക് ചാടി ആ വടി കൊണ്ട് രണ്ടുപേരെയും പൊതിരെ തല്ലി.

“നിന്റെ തമ്പുരാക്കന്മാർക്ക് ശിവശൈലത്തെ പാവങ്ങളുടെ അരി വേണമല്ലെടാ,,,അവരെയിങ്ങോട്ട് വിളിക്കെടാ,,അവനൊക്കെ വായ്ക്കലരി ഇടാനുള്ള അരി ഈ അറിവഴകൻ കൊടുക്കുമെന്ന് കാണിച്ചു തരാം”

യാതൊരു ഇടവേളയുമില്ലാതെ ധർമ്മരാജനെയും സോമശേഖരനെയും ആദി കൊടുക്കാവുന്നതിന്റെ പരമാവധി അടിച്ചു.

ഒടുവിൽ ജീവൻ രക്ഷിക്കാൻ അവർ പുറത്തേക്കോടി.

അവർക്കു പുറകെ ആദിയും.

നിരന്നു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ പ്രജാപതി പൊന്നു

തമ്പുരാക്കന്മാരുടെ സേവകരെ ഊരും പേരും അറിയാത്ത ഒരുവൻ നീളൻ വടിയുമായി അടിച്ചോടിക്കുന്ന കാഴ്ച നാട്ടുകാർ മൊത്തം കണ്ടു.

അടി കിട്ടി തളർന്നു സോമശേഖര൯ വീണു.

ധർമ്മരാജൻ ഓടി  അടികാണാൻ നിർത്തിയിട്ടിരുന്ന സർക്കുലർ ബസിനുളിലേക്ക് കയറി പിന്നിൽ ഒളിച്ചു.

അതെ സമയം തന്നെ അയാൾക്ക് പുറകെ ബസിൽ ഓടിക്കയറിയ ആദി അയാളെ ബസിന്റെ കോറിഡോർലേക്കിട്ടു പൊതിരെ തല്ലി.

“നീയും നിന്റെ കോപ്പിലെ പ്രജാപതി തമ്പുരാക്കന്മാരും ,,,ഒന്നിനെയും ഞാൻ വെറുതെ വിടില്ല , ഇതൊക്കെ നിന്റെ തമ്പുരാക്കന്മാർക്കുള്ള അടിയാ,, കൊറേ നാളായി കരുതി വെച്ചിരുന്നതാ ,,ഇപ്പോഴാ സമയം ഒത്തു കിട്ടിയത് “ആദി ഉറക്കെ പറഞ്ഞു  കൊണ്ട് വീണ്ടും കൊടുത്തു.

ദേഹമാകെ ചോര കൊണ്ട് നനഞ്ഞ കുപ്പായവുമായി ധർമ്മരാജൻ ബസിൽ നിന്നും നിരങ്ങി പിന്നിലത്തെ ഡോർ സ്റ്റെപ്പുകളിലൂടെ പുറത്തേക്ക്  ഉരുണ്ടു വീണു.

ആദി പുറത്തേക്ക് ഇറങ്ങിയ സമയം..

“മതി ,,,ഇനിയെന്നെ തല്ലരുത് ,,,അരുത് ” ആദിയുടെ കാൽ പിടിച്ചു അയാൾ അപേക്ഷിച്ചു.

എല്ലാവരും കാഴ്ചക്കാരായി അവർക്കു ചുറ്റും നിരന്നു.

പ്രജാപതി തമ്പുരാക്കര്മാരുടെ കരുത്തരായ സേവകരാണ് പട്ടിയെ പോലെ തല്ലും വാങ്ങി റോഡിൽ കിടക്കുന്നത് .

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.