അപരാജിതൻ -42 5514

“ഹ്മ്മ്,,,എന്താണോ വേണ്ടത് , അതെല്ലാം വേണ്ടും വണ്ണം ചെയ്യുക പട്ടേരി”

“അത് ഞാൻ ചെയ്യും,,എങ്കിലും ഭയമുണ്ട് ”

“എന്തിനു ഭയം പട്ടേരി”

“എടോ,,,ഈ കർമ്മമെല്ലാം  നാരായണന് എതിരെയാണ്, അതിനുള്ള പ്രായശ്ചിത്തകർമ്മങ്ങൾ കൂടെ ചെയ്തിട്ടെ വശ്യപൂജകൾ ആരംഭിക്കൂ”

“ആർക്കെതിരെയാണെങ്കിലും , എന്റെ ആഗ്രഹങ്ങൾ എനിക്ക് സാധ്യമാക്കണം എന്നതിൽ കവിഞ്ഞു എനിക്കൊരു പരിഗണനയുമില്ല പട്ടേരി ,,നിങ്ങൾ വേണ്ടത് ആരംഭിച്ചു കൊള്ളുക”

“എന്നാ ശിവ ഇവിടെ എത്തേണ്ടുന്നത് ?” ഈശ്വരവർമ്മ ചോദിച്ചു.

“ഞാനത് നോക്കിയിട്ട് തന്നെയറിയിക്കാം,,അതിനു മുന്നേ ചെയ്യേണ്ടുന്ന കുറേ കർമ്മങ്ങളുണ്ട്”

“ശരി,,താൻ വേണ്ടത് അറിയിച്ചാൽ മതി” ഈശ്വരവർമ്മ മറുപടി പറഞ്ഞു കൊണ്ട് എഴുന്നേറ്റു.

അവിടെ നിന്നും യാത്ര പറഞ്ഞു തിരികെ ഇളയിടത്തിലേക്ക് തിരിച്ചു.

പോകും വഴി

തന്റെ മൊബൈൽ എടുത്ത് ഈശ്വരവർമ്മ, വിദേശത്തുള്ള ശിവരഞ്ജനെ വിളിച്ചു.

ഉറക്കത്തിലായിരുന്ന ശിവരഞ്ജൻ റിങ് കേട്ടുണർന്നു.

അച്ഛന്റെ ഫോണ് ആണെന്ന് കണ്ടപ്പോൾ ഉടനെ എഴുന്നേറ്റിരുന്നു  ഫോൺ അറ്റൻഡ് ചെയ്‌തു ബഹുമാനത്തോടെ സംസാരിച്ചു തുടങ്ങി.

“ശിവാ,, നിനക്കിവിടേക്ക് ഉടനെ തന്നെ വരേണ്ടി വരും”

“അച്ഛാ,,,അത്,,എനിക്ക് ഇപ്പൊയിവിടെ ടൈറ്റ് ഷെഡ്യൂളാണ്”

“എന്തായാലും,,, നീ എത്തിയെ മതിയാകൂ,,പറയുന്നത് മനസ്സിലാകുന്നില്ല എന്നുണ്ടോ നിനക്ക് ” അയാളുടെ സ്വരം കനത്തു.

“ഉവ്വച്ഛ,,,ഞാൻ വരാം”

“ഹ്മ്മ്,,,ഞാൻ പട്ടേരിയുമായി കൂടിയാലോചിച്ചു ഇവിടെ എത്തേണ്ടുന്ന  തീയതി നിന്നെയറിയിക്കാം, അത് കണക്കാക്കി ടിക്കറ്റ് ബുക്ക് ചെയ്‌താൽ മതിയാകും കേട്ടല്ലോ”

“ശരിയച്ഛ,,അങ്ങനെ ചെയ്യാം”

അവന്റെ മറുപടി കേട്ടതും അയാൾ മറ്റൊന്നും പറയാതെ ഫോൺ ഡിസ്കണക്ട് ചെയ്തു യാത്ര തുടർന്നു.

@@@@@

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.