അപരാജിതൻ -42 5514

“ഈശ്വരവർമ്മേ,,അതേയുള്ളു ഒരു മാർഗ്ഗം അതെന്തു വില നൽകിയും സാധ്യമാക്കണം”

“അവരിനി അടുത്തെങ്ങും തിരികെ വരുമോ എന്നറിയില്ല, പൂജയും മറ്റും ചെയ്തു കുറെ നാൾ കൂടെ വൈശാലിയിൽ നിൽക്കുമെന്നാണ് കഴിഞ്ഞ ദിവസം രാജശേഖരനെ വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് പട്ടേരി”

“എന്തുവന്നാലും;  അതിപ്പോ നിങ്ങൾ വൈശാലിയിൽ പോയിയാണെങ്കിലും ഇത് നടത്തിയിരിക്കണം”

മറുപടിയില്ലാതെ ഈശ്വരവർമ്മ ചിന്താമഗ്നനായി.

“ശിവയെ വിളിച്ചു വരുത്തണമല്ലേ,,,” ഈശ്വരവർമ്മ അല്പം സമയം കഴിഞ്ഞു ചോദിച്ചു.

“തീർച്ചയായും,,,വശ്യകർമ്മങ്ങൾ അവരുടെ പേരും നാളും വെച്ച് നടത്തണം,, ശിവയ്ക്കായി രതികാന്തമന്മഥ പൂജകളും പാർവ്വതിയ്ക്കായി  രതിപൂജകളും , ആ പൂജകളുടെ ഫലമായി  അവരുടെയുള്ളിൽ പരസ്പരം വശ്യം സംഭവിക്കും , അങ്ങനെ സംഭവിച്ചാൽ അവരിൽ സംഭോഗതൃഷ്ണ ഉടലെടുക്കും,അപ്പോൾ വരാൻ പോകുന്ന ഏറ്റവും ശുഭമുഹൂർത്തത്തിൽ വെച്ച് ഇരുവരും മൈഥുനത്തിൽ ഏർപ്പെടുവാൻ ഉള്ള സാഹചര്യം ഒരുക്കികൊടുത്താൽ മതിയാകും,,,താനുദ്ദേശിക്കുന്നതൊക്കെ നടക്കണമെങ്കിൽ ഇത് നിശ്‌ചയമായും നടന്നിരിക്കണം”

പട്ടേരി പറയുന്നത് ഈശ്വര വർമ്മ ശിരസ് കുലുക്കി കേട്ടിരുന്നു.

“എന്തായാലും നിങ്ങൾ ശിവയോട്  തന്നെ അവിടെ നിന്നും തിരിക്കാൻ പറയണം, മൂന്നു നാൾ കഴിഞ്ഞു ശിവയുടെയും പാർവ്വതിയുടെയും സ്വരൂപം ചന്ദനത്തടിയിൽ നിർമ്മിച്ച് അത്കൊണ്ട് വശ്യപൂജകൾ ആരംഭിക്കണം,,അതിനുള്ള ആളെയും ഞാൻ ഏർപ്പാക്കിയിട്ടുണ്ട്”

“ആരാ അത് ?”

“എടൊ,,ഇത്തരം താമസിക കൗളകർമ്മങ്ങളിൽ അതിനിപുണനായൊരു വടക്കൻകാടനാണ്”

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.