അവൻ പോകും വഴി
ക്ഷേത്രപ്രതിഷ്ഠയും മറ്റും നടക്കാൻ പോകുന്ന ശ്രീവത്സഭൂമിയുടെ ഭാഗത്തേക്ക് പോയി.
അവനുള്ളിലേക്ക് കയറാതെ കുറച്ചു ദൂരെ മാറി നിന്ന് അവിടം വീക്ഷിച്ചു.
അവിടെ ശൂദ്രഗണങ്ങൾ കോവിലും പരിസരപ്രദേശങ്ങളും മോടിപിടിപ്പിക്കുന്ന വേലകൾ ചെയ്യുകയായിരുന്നു.
അവിടെ വലിയ മൈദാനിയിൽ വലിയ കവുങ്ങുകൾ നാട്ടി കവുങ്ങുകൾ കെട്ടി ഉള്ളിൽ നടക്കുന്ന മത്സരങ്ങൾ കാണുവാൻ ഗാലറി പോലെ വലിയ വേദിയൊരുക്കുന്നതും കണ്ടു.
അവൻ വീണ്ടും ശ്രീവത്സഭൂമിയിലേക്ക് ഒരു തവണ കൂടെ നോക്കി.
അന്നേരം
കണ്ണിലാകെ ഇരുട്ട് കയറുന്ന പോലെയവന് അനുഭവപ്പെട്ടു.
എങ്ങും കൈയടിയും പുരുഷാരവും കേൾക്കുന്നു.
വാളും പരിചയും കൂട്ടി മുട്ടുന്ന ശബ്ദം , കുതിരകുളമ്പടികൾ , ആനയുടെ ചിന്നം വിളി , ഞാൺ വലിഞ്ഞു അമ്പുകൾ തെറിക്കുന്ന ശബ്ദം , പ്രകൃതിയിൽ നാദവീചികളായി രുദ്രമന്ത്രങ്ങൾ അവന്റെ കാതിൽ വന്നു പതിക്കുന്നു.
ഓം നമോ രുദ്രായ
കാല രുദ്രായ
കല്പ്പാന്ത രുദ്രായ
പാതാള രുദ്രായ
ശങ്കരൻ ഇരു കൈകളും മുഷ്ടി ചുരുട്ടിപിടിച്ചു മൈദാനത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്‌ചയവനെ അത്ഭുതപ്പെടുത്തി.
ഒരു ഭീമാകരനായ സിംഹവും ഉഗ്രശരീരിയായ വൃഷഭവും (കാളയും) പരസ്പരം ഏറ്റുമുട്ടുന്നു.
സിംഹം വൃഷഭത്തിനു മേലെ ചാടികയറാൻ ശ്രമിക്കുമ്പോൾ വൃഷഭം തന്റെ ശക്തമായ ഉരുക്കളാൽ സിംഹത്തിനെ പ്രഹരിച്ചു ദൂരേക്ക് തെറിപ്പിക്കുന്നു.
അന്നേരം
കാതിൽ വന്നു പതിക്കുന്ന രുദ്രമന്ത്രങ്ങൾ ശ്രവിച്ചു കൊണ്ടവൻ ശ്രീ വത്സ ഭൂമിയിലേക്ക് മുഖം തിരിച്ചു.
നടുക്കത്തോടെ അവൻ വിറയാർന്ന ദേഹത്തോടെ ആ മഹാത്ഭുതമായ കാഴ്‌ച കണ്ടു.
അവിടത്തെ ക്ഷേത്രത്തിനു സമീപമായുള്ള ഭീമാകാരമായ കരിങ്കൽപീഠത്തിൽ പത്താൾ എങ്കിലും ഉയരമുള്ള മഹാദേവന്റെ മഹാരുദ്രവിഗ്രഹം,,
ആ വിഗ്രഹം കണ്ടയുടനെ അവനോർമ്മ വന്നു.
Yoo man
ശെടാ അടി തുടങ്ങിയില്ലെ
Super????
First