അപരാജിതൻ -42 5514

“മാമോ,,,”

“എന്തോ ,,,?”

“ഐ ലവ് യു ,,,”

“ഹ്മ്മ് ,,,” ഉള്ളിലെ ബുദ്ധിമുട്ട് പ്രകടമാക്കാതെ അവൻ മൂളി.

“ഉങ്കളെ പാക്കണം പോലിറുക്കെൻ,,മാമോ ”

“ഞാൻ ഇവിടത്തെ പണിയൊക്കെ തീർത്ത് വരാം വൈഗൂ,,അത് പോരെ ”

“സരി,,,മാമാ ,,”

“വൈഗൂ,,,!”

“എന്നാ മാമാ ?”

“നീ ഡാൻസ്  പഠിക്കുന്നതല്ലേ കുഞ്ഞുനാൾ മുതലേ ”

“ആമാ മാമാ ,,എന്നാച് , ഉങ്കളുക്ക് കത്തിക്കൊടുക്കണമാ”

“എനിക്ക് പഠിക്കാനല്ല,,പെണ്ണെ ,,,നിനക്ക് ഈ ഡാൻസ് ഒക്കെ നന്നായി അറിയില്ലേ , അതിന്റെ ടെക്നിക്ക് ഒക്കെ ”

“ആമാ മാമാ,,,ഇപ്പോ എന്ന?’

“ഈ വട്ടത്തിൽ തിരിഞ്ഞു വട്ടം ചുറ്റി ചെയ്യുന്ന വല്ല ഡാൻസും ഉണ്ടോ ”

“അത് ഏത് ഡാൻസ് , അന്ത മാതിരി ഒരു ഡാൻസ്  കേക്കകൂടെ കെടയാത്,,അത് ഏതാവത് സർക്കസ് ആക്കുമേ മാമാ ,,സർക്കസ്”

“സർക്കസൊ,,,?”

“ആമാ മാമാ ,,ട്രപ്പീസ് ഇല്ലെയാ , അന്തമാതിരി വട്ടം സുറ്റി,,,,അത് താൻ ”

“വൈഗൂ,,,തമാശ കള,,നിനക്ക് ഞാൻ പറഞ്ഞ പോലെ വല്ല ഡാൻസും അറിയുമെങ്കിൽ പറയു”

“നിജമാ മാമാ ,,അന്ത മാതിരി ഡാൻസ് നാൻ പാർത്തതെ ഇല്ലയെ,, അതോടെ പേര് ഏതാവത് തെരിയുമാ മാമാ ”

“പേര് ,അതെനിക്ക് കൃത്യമായി അറിയില്ലെടാ ,,,അല്ല ഈ ജ്വാലാമുഖി എന്ന് പേരുള്ള ഡാൻസ് വല്ലതും ?”

“ജ്വാലാമുഖിയാ ,,അത് കടവുൾ അമ്മാവോടെ പേരല്ലയാ മാമോ , കോവിലും ഇറുക്കെ,,ഡാൻസ് കെടയാത്..”

“അപ്പൊ അങ്ങനെയൊരു ഡാൻസ് ഇല്ലല്ലേ ”

“ഇല്ല മാമാ ,,നിജമാ ഇല്ലയെ,,അത് പോകട്ടും ,,എതുക്ക് ഇപ്പോ ഇന്ത ഡാൻസ് പറ്റി കേട്കിരാർകൾ ?”

“ഒന്നുമില്ല ,,ഒരു സംശയം ,,, ഹ്മ്മ് ,,അത് പോട്ടെ ”

“ഓക്കേ ,,മാമാ ഉടമ്പു നല്ല പാത്തിട്ങ്കെ,,എനക്ക് ഇപ്പോ ഡാൻസ് ക്ലാസ് പോകാണോം,,പിന്നെ കൂപ്പിടലാം, ബൈ ബൈ മാമാ”

വൈഗ ഫോൺ ഡിസ്കണക്ട് ചെയ്തു.

ജ്വാലാമുഖി എന്തെന്ന് അറിയാനുള്ള ആഗ്രഹവും മനസ്സിൽ വെച്ച് കൊണ്ട് ആദി തന്റെ യാത്ര തുടർന്നു.

@@@

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.