അപരാജിതൻ -42 5341

ക്ഷണവേഗത്തിൽ പാർവ്വതിയുടെ ദേഹം ഇടിമിന്നലേറ്റ് തീ പിടിച്ച് ആളികത്തുവാനാരംഭിച്ചു.

അപ്പോളും അവൾ വേദനകളൊന്നുമറിയാതെ നൃത്തത്തിൽ ലയിച്ചു  സ്വയം പരിക്രമണം ചെയ്യുകയായിരുന്നു.

പാറൂ,,,” അവനുറക്കെ നിലവിളിച്ചുകൊണ്ട് എഴുന്നേറ്റു മണ്ഡപത്തിനുള്ളിലേക്ക് ഓടികയറി.

ആരുമില്ല ,

പാർവ്വതിയും മറ്റു നൃത്തം ചെയ്യുന്നവരും അഗ്നിയും സംഗീതവും യാതോന്നും അവിടെയുണ്ടായിരുന്നില്ല.

അവൾക്കൊന്നും സംഭവിച്ചില്ല എന്നെ ആശ്വാസത്തോടെ ദീര്ഘമായി ഒന്ന് നിശ്വസിച്ചവൻ  മണ്ഡപത്തിനുള്ളിൽ നിന്ന് കൊണ്ട് ചുറ്റും നോക്കിതിരിഞ്ഞു.

എല്ലാം തനിക്ക് തോന്നിയത് എന്നവൻ മനസ്സിലാക്കി.

അന്നേരം

മൃദുലമാർന്ന എന്തോ ഒന്ന് അവന്റെ കാൽപാദത്തിൽ തൊട്ടു.

അവൻ തല കുമ്പിട്ടു നോക്കി, പാർവ്വതി നൃത്തമാടിയ അതേയിടത്ത് ഒരു കടുംചുവപ്പാർന്ന താമരമൊട്ട്  കിടക്കുന്നു.

 

വേഗമവൻ കുമ്പിട്ടാ താമരമൊട്ട്  കൈയിലെടുത്തു.

അതീവസൗരഭ്യമാർന്ന താമരമൊട്ട്  , അവനാ പുഷ്പമെടുത്തു വാസനിച്ചു.

“ശങ്കരാ,,,!” കാതിൽ കാതരമായ ഒരു സ്വരം പോലെ അവനനുഭവപ്പെട്ടു.

അവൻ ചുറ്റും നോക്കി , ആരുമവിടെയില്ല.

അവനാ താമരമൊട്ട്  തന്റെ കുർത്തയുടെ പോക്കറ്റിൽ വെച്ചു.

“ജ്വാലാമുഖി ” അവൻ അൽപ്പം മുൻപ് പറഞ്ഞ ആ വാക്ക് വീണ്ടും ഓർത്തെടുത്തു ആദി മണ്ഡപത്തിനു പുറത്തേക്കിറങ്ങി.

അവനെ കണ്ടതും ചിറകടിച്ചു കൊണ്ട് കൃഷ്ണപരുന്ത് ദൂരേയ്ക്ക് പറന്നകന്നു.

“ജ്വാലാമുഖി,,എന്താ അത് ” അവൻ സ്വയം ചോദിച്ചു.

ആദിനാരായണരുടെ അടഞ്ഞു കിടക്കുന്ന കോവിലിനു മുന്നിൽ നിന്നവൻ കൈകൾ കൂപ്പി.

അവന്റെ കണ്ണുകൾ നനവാർന്നതായിരുന്നു.

പാർവ്വതിയ്ക്കെന്തെങ്കിലും ആപത്ത് പിണയുമോ എന്നൊരു ഭയം അവനിനുള്ളിലുണ്ടായി.

“അവൾക്കാപത്തൊന്നും  വരുത്തരുത്,, ” അവൻ ആദിനാരായണരോട് പ്രാർത്ഥന ചെയ്തു.

എന്നിട്ടവൻ  കവാടത്തിനു പുറത്തേക്കിറങ്ങി തിരികെ തന്റെ ജീപ്പിനരികിലേക്ക് നടന്നു.

ജീപ്പിൽ കയറിയവ൯ ജീപ്പ് സ്റ്റാർട്ടാക്കി മുന്നോട്ടേക്ക് എടുത്തു.

അതെ സമയം

അവന്റെ മൊബൈൽ റിങ് ചെയ്തു

പോക്കറ്റിൽ നിന്നും അവൻ മൊബൈൽ എടുത്തു നോക്കി.

വൈഗയുടെ കോൾ ആയിരുന്നു.അവൻ വേഗം തന്നെ ഫോൺ അറ്റൻഡ് ചെയ്തു.

“മാമാ,,,,” ഒരു കൊഞ്ചലോടെ അവൾ വിളിച്ചു.

“വൈഗൂ,,,”

“എങ്കെരുക്ക് മാമോ?”

“ഞാനിപ്പോ വൈശാലിയിലുണ്ടല്ലോ”

“അങ്കെ എന്ന വേല ,,മാമാ ?”

“ചില വേലകൾ ഉണ്ട് ചെല്ലോം”

അത് കേട്ടപ്പോൾ അവൾക്കാകെയൊരു കുളിർ പോലെയായി.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.