അപരാജിതൻ -42 5514

എട്ടു യുവതികൾക്ക് നടുവിൽ നിന്നവളായിരുന്നു നൃത്തം ചെയ്യുന്നത്.

അവളുടെ ഐശ്വര്യവത്തായ അഴകിന് മുന്നിൽ അവനറിയാതെ കൈകൾ കൂപ്പി.

മൃദംഗ വേഗത വീണ്ടും വർധിച്ചുകൊണ്ടേയിരുന്നു.

നൃത്തമാടാനാകാതെ എട്ടു യുവതികളും തളർന്നു വീണുവെങ്കിലും പാർവ്വതി  സർവ്വവും വിസ്മരിച്ചു നൃത്തമാടുകയായിരുന്നു.

നാലാം കാലത്തിൽ വീണയും മൃദംഗവും മത്സരിച്ചു കൊണ്ട് നാദം പൊഴിക്കുമ്പോൾ അതുവരെ നൃത്തമാടുകയായിരുന്ന പാർവ്വതി ഒരുവട്ടം പുഞ്ചിരിയോടെ ആദിയെ നോക്കി.

അതെ നിമിഷം

നൃത്തചുവടുകൾ വെച്ച് കൊണ്ട് തന്നെ പാർവ്വതി സ്വയം പരിക്രമണം ചെയ്തു തുടങ്ങിയിരുന്നു ഒരു പമ്പരം പോലെ.

അതെ സമയം തന്നെയവൾ സ്വയം പരിക്രമണം ചെയ്തു കൊണ്ട് ആ മണ്ഡപത്തിൽ വൃത്താകൃതിയിൽ പ്രദക്ഷിണം ചെയ്യുവാനും തുടങ്ങി.

അത്ഭുതത്തോടെ അവനാ നൃത്തം കണ്ടിരുന്നു.

“ദേവീ,,,,,” അവനുറക്കെ കൈകൂപ്പി  വിളിച്ചു.

അവന്റെ കണ്ണുകളിൽ നിന്നും അശ്രുകണങ്ങൾ പൊഴിഞ്ഞു തുടങ്ങിയിരുന്നു.

വീണയും മൃദംഗവും ആറാം കാലത്തിലേക്ക് കടന്നു.

അവളുടെ പരിക്രമണ വേഗത വർദ്ധിക്കുന്നതോടൊപ്പം പ്രദക്ഷിണവേഗതയും ഏറിവന്നു.

“ദേവീ,,,,” അവൻ വീണ്ടും ഉറക്കെ പുലമ്പി

അവളുടെ ദേഹം പ്രതിബന്ധങ്ങൾ ഏതുമില്ലാതെ അതിവേഗം പരിക്രമണം ചെയ്തു പ്രദക്ഷിണം ചെയ്തുകൊണ്ടേയിരുന്നു.

ആദിയുടെ ദേഹത്തിനു താപം വർദ്ധിച്ചു.

അവളുടെ നൃത്തം നോക്കി സ്വപ്നമെന്ന പോലെ അവൻ ഉരുവിട്ടു.

“ജ്വാലാമുഖി”

അതെ നിമിഷം

സഹസ്രകോടി സൂര്യസമ പ്രഭയോടെ അത്യുഗ്രമായ ഒരു ഇടിമിന്നൽ ,ആ കൽമണ്ഡപത്തെയും പിളർത്തി, സർവ്വതും വിസ്മരിച്ചു നൃത്തമാടുകയായിരുന്ന പാർവ്വതിയുടെ ശിരസ്സിനു മേലെ പതിച്ചു.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.