അപരാജിതൻ -42 5341

വല്ലാത്തൊരു ക്ഷീണമായിരുന്നു അവന്റെ ദേഹത്തിനു അനുഭവമായത്.

അവനിരുന്നയിടത്തിനരികിലുള്ള കൽത്തൂണിൽ ശിരസ് ചാരി.

അന്നേരം

താഴികകുടത്തിനുമേൽ ഉപവിഷ്ടനായിരുന്ന കൃഷ്ണപരുന്ത് ചിറക് വിടർത്തി ഉറക്കെ ശബ്ദമുണ്ടാക്കി.

അവനു കാതിൽ മൃദംഗധ്വനി കേൾക്കുവാൻ സാധിച്ചു.

തകധിമി തകജുണു

തകധിമി തകജുണു

തകധിമി തകജുണു

തകധിമി തകജുണു “

നിർത്താതെ മൃദംഗനാദം വേഗത പ്രാപിച്ചു കൊണ്ടിരുന്നു.

മണ്ഡപത്തിനുള്ളിൽ മൃദംഗനാദത്തിനുമൊപ്പത്തിനൊപ്പം ചിലമ്പിൻനാദം മുഴങ്ങികൊണ്ടേയിരുന്നു.

അവന്റെ ഹൃദയവേഗത വർധിച്ചുതുടങ്ങി.ശ്വാസോച്ഛാസഗതി വേഗത പൂണ്ടു.

മണ്ഡപത്തിനുള്ളിൽ അതിമനോഹാരികളായ എട്ടു യുവതികൾ നൃത്തമാടുന്നതവൻ കണ്ടു.

അവർ നൃത്തമാടുന്നത് ഒരു വൃത്താകൃതിപൂണ്ടായിരുന്നു.

അതിനു നടുവിൽ ഒരു വലിയ താമരപ്പൂമൊട്ട് ഉയർന്നു നിൽക്കുന്നു.

ക്ഷണനേരം കൊണ്ടാ താമരപൂമൊട്ട് വിരിഞ്ഞു.

വിരിഞ്ഞ നിമിഷം അവിടെയാകെ അതിതീവ്രമായ പ്രകാശം നിറഞ്ഞു.

ആ പ്രകാശം കാണാനാകാതെ അവൻ കണ്ണുകൾ ഇറക്കിയടച്ചു.

മൃദംഗതാളവേഗത ഇരട്ടിക്ക് ഇരട്ടിയായിതുടങ്ങിയിരുന്നു.

മുറുകെയടച്ചു പിടിച്ച കണ്ണുകൾ അല്പം തുറന്നവൻ നോക്കുമ്പോൾ അഗ്നി പോൽ തേജസ്സുള്ള ഒരു ചൈതന്യത്തിനു ചുറ്റുമായി എട്ടു യുവതികൾ അതിവേഗതയിൽ നൃത്തമാടുകയായിരുന്നു.

എവിടെ നിന്നോ അവന്റെ കാതിൽ മൃദംഗ വേഗതയ്ക്ക് തുല്യമായ വീണാനാദം ഉയർന്നു കേട്ടു.

തൂണിൽ മുറുകെ പിടിച്ചു കൊണ്ടവൻ മണ്ഡപത്തിന്റെ കേന്ദ്രഭാഗത്ത് താമര തെളിഞ്ഞയിടത്തേക്ക് തന്നെ നോക്കി.

സർവ്വാഭരണ വിഭൂഷിതയായി ഒരു ദേവസൗന്ദര്യവതി അതിമനോഹരമായി നൃത്തമാടുന്നു.

“പാറൂ,,,,” അവനറിയാതെ അവന്റെ നാവുരുവിട്ടു.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.