അപരാജിതൻ -42 5341

അപരാജിതൻ -42

സാവധാനം അവൻ എഴുന്നേൽക്കാൻ ശ്രമിക്കും നേരം,  അവിടെ കിടന്ന മണ്ണെണ്ണയുടെ വലിയ തകരവീപ്പ എടുത്ത് സോമശേഖരൻ ശക്തിയിൽ ആദിയുടെ ദേഹത്ത് വേഗത്തിൽ പ്രഹരിച്ചമർത്തി.

ഉയർന്ന ശബ്ദത്തോടെ വീപ്പ ചളുങ്ങി.

ആദി വേഗം കൈ കൊണ്ട് വീപ്പ തട്ടി മാറ്റിയ നേരം സോമശേഖര൯ ടെമ്പോയിൽ ചാക്ക് വലിച്ചു കെട്ടാൻ ഉപയോഗിച്ച കയറിന്റെ ബാക്കി എടുത്തു ആദിയുടെ പുറകിൽ നിന്നും കഴുത്തിലായി മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കി.

അവൻ കൈ കൊണ്ട് കയറിൽ പിടിച്ചു വലിക്കാൻ പോയ നേരം തന്നെ ധർമ്മരാജൻ അവിടെ നിലത്തു കിടന്നിരുന്ന റെയിൽവേ സ്ലിപ്പർ തടി കഷ്ണം എടുത്തു ശക്തിയിൽ ആദിയുടെ തുടയിൽ അടിച്ചു. ആ അടിയിൽ തന്നെ ഉറപ്പുള്ള സ്ലിപ്പർ രണ്ടായി മുറിഞ്ഞു.

അതിശയത്തോടെ കൈയിലിരുന്ന സ്ലിപ്പറിൽ ധർമ്മരാജ൯ നോക്കുന്ന നേരം ആദി കൈ പിന്നിലാക്കാക്കി സോമശേഖരന്റെ മുടിയിൽ മുറുകെ പിടിച്ചു ശക്തിയിൽ ഉയർത്തി.

അതോടെ സോമശേഖര൯ മുകളിലേക്കുയർന്നു.

ആദി അയാളെ മുന്നിലെക്ക് മലർത്തി അടിച്ചു വീഴിച്ചു.

വീണു കിടക്കുന്ന അയാളുടെ കൈ പിടിച്ചു വായുവിലുയർത്തി കറക്കി ധർമ്മരാജന്റെ ദേഹത്ത് പ്രഹരിച്ചു.

അതോടെ ധർമ്മരാജൻ ആദിയുടെ ജീപ്പിനരികിലേക്ക് വീണു.

“കഴുവേറി മോനെ,,നിനക്ക് ഞാൻ ആരെന്നറിയണമല്ലെടാ” എന്നുറക്കെയലറി ആദി ധർമ്മരാജനെ തൂക്കിയെടുത്തു ടെമ്പോയുടെ മുകളിലേക്കെറിഞ്ഞു.

അയാൾ ഉയർന്നു പൊങ്ങി ചാക്ക് കെട്ടുകൾക്ക് മേലെ പതിച്ചു

ആദി തന്റെ ജീപ്പിൽ ചവിട്ടി ടെമ്പോയുടെ മുകളിലേക്ക് കയറി ചാക്കിനു മേലെക്ക് ചാടി. മുട്ട് കാൽ കുത്തി ധർമ്മരാജന്റെ വയറ്റിൽ ഇരുന്നു.

അടിയും ബഹളവും കേട്ട് റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നവരും അവിടെ നാട്ടിലുള്ള ആളുകളും കൂട്ടമായി നിന്നു.

യാത്രക്കാരുണ്ടായിരുന്ന സർക്കാർ സർക്കുലർ  സർവീസ് ബസ് അവിടെ നിർത്തി ഇടികാണുവാൻ വേണ്ടി. ബസിലിരുന്നവർ ആവേശത്തോടെ കയ്യടിച്ചും കൂക്കിവിളിക്കുകയും ഉണ്ടായി.

 

അന്നേരം സോമശേഖരൻ ടെമ്പോയുടെ മുകളിലേക്ക് പിടിച്ചു കയറി.

യാതൊരു ദാക്ഷിണ്യവുമില്ലാതെ ചാക്കിൽ കിടന്നു ഇടിവാങ്ങുന്ന ധർമ്മരാജനെ കണ്ടയാൾ പുറകിൽ നിന്നും ആദിയെ തൊഴിച്ചു.

മലക്കം മറിഞ്ഞു കൊണ്ടവൻ ചാക്കിനു മേലെ കൂടെ ടെമ്പോയിൽ നിന്നും നിലത്തേക്ക് ഉപ്പൂറ്റി കുത്തി വീണു.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.